ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന-IV നു കീഴിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 15.30 ലക്ഷം മെട്രിക് ടൺ (LMT) സൗജന്യ ഭക്ഷ്യധാന്യങ്ങൾ‌ കൈപ്പറ്റി

Posted On: 13 JUL 2021 3:29PM by PIB Thiruvananthpuramന്യൂഡൽഹി, ജൂലൈ 13, 2021

 

കോവിഡ് മഹാമാരി കാലത്ത്  ജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഏറ്റവും ദൈർഘ്യമേറിയ പരിപാടി ഇന്ത്യ ഗവണ്മെന്റ് നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന (PMGKAY) 5 മാസത്തേക്ക് കൂടി, അതായത് 2021 ജൂലൈ-നവംബർ വരെ നീട്ടിയിരുന്നു. കൂടാതെ, പി‌എം‌ജി‌കെ‌എവൈ-IVന് (2021 ജൂലൈ-നവംബർ) കീഴിൽ, 198.79 എൽ‌എം‌ടി ഭക്ഷ്യധാന്യങ്ങളും അനുവദിച്ചിരുന്നു.

PMGKAY-IV (2021 ജൂലൈ-നവംബർ) പ്രകാരം കേരളം ഉൾപ്പെടെ 31 സംസ്ഥാനങ്ങൾ ഇവ കൈപ്പറ്റുന്നത് ആരംഭിച്ചു. 15.30 എൽ‌എം‌ടി ഭക്ഷ്യധാന്യങ്ങളാണ് 2021 ജൂലൈ 12 വരെ കൈപ്പറ്റിയത്.

PMGKAY-IV വിജയകരമായി നടപ്പാക്കുന്നതിന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇതിനകം എല്ലാ സംസ്ഥാനങ്ങളിലും / കേന്ദ്ര ഭരണ പ്രദേശങ്ങളിലും മതിയായ സ്റ്റോക്ക് കരുതിയിട്ടുണ്ട്. നിലവിൽ കേന്ദ്ര പൂളിന് കീഴിൽ 583 എൽ‌എം‌ടി ഗോതമ്പും, 298 എൽ‌എം‌ടി അരിയും  ലഭ്യമാണ്.

PMGKAY-III (മെയ്-ജൂൺ 2021) പ്രകാരം, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എല്ലാ 36 സംസ്ഥാനങ്ങൾക്കും / കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 78.26 എൽ‌എം‌ടി സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകി.

എല്ലാ സംസ്ഥാനങ്ങൾക്കും / കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും  സുഗമമായ വിതരണം ഉറപ്പാക്കുന്നതിന് എഫ്സി‌ഐ രാജ്യത്തുടനീളം ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു വരികയാണ്.

 

RRTN/SKY(Release ID: 1735091) Visitor Counter : 111