ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജൂലൈയിൽ 12 കോടിയിലധികം വാക്സിൻ ഡോസുകൾ ലഭിക്കും
प्रविष्टि तिथि:
07 JUL 2021 4:51PM by PIB Thiruvananthpuram
ന്യൂഡൽഹി, 07 ജൂലൈ 2021
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന വാക്സിനേഷൻ അതിനു മുൻപുള്ള ആഴ്ച്ചയുമായി താരതമ്യം ചെയ്യുമ്പോൾ, 32 ശതമാനം കുറവാണെന്ന് ആരോപിച്ച് ചില മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.
സ്വകാര്യ ആശുപത്രികളിലേക്കുള്ള വിതരണം ഉൾപ്പെടെ 2021 ജൂലൈ മാസത്തിൽ ലഭ്യമാകുന്ന ഡോസുകളെക്കുറിച്ച് എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. കോവിഡ് വാക്സിനുകളുടെ ലഭ്യതയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ അവരുടെ കോവിഡ്-19 വാക്സിനേഷൻ സെഷനുകൾ ആസൂത്രണം ചെയ്യാനും നിർദ്ദേശിച്ചിരുന്നു.
2021 ജൂലൈ മാസത്തിൽ 12 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ ലഭിക്കുമെന്ന്, നിർമ്മാതാക്കളുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും അറിയിച്ചിരുന്നു.
ഇന്ന് രാവിലെ വരെ, ജൂലൈയിൽ വിതരണം ചെയ്യേണ്ടതിൽ നിന്ന് എല്ലാ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 2.19 കോടിയിലധികം ഡോസുകൾ ഇതിനകം നൽകിയിട്ടുണ്ട്. കോവിഡ് വാക്സിനുകൾ വിതരണം ചെയ്യുന്നതിന് മുമ്പായി സംസ്ഥാനങ്ങളെ കൃത്യമായി അറിയിക്കുന്നുണ്ട്.
കൂടാതെ, വർദ്ധിച്ച കവറേജ് കണക്കിലെടുത്ത് കൂടുതൽ ഡോസ് വാക്സിൻ ആവശ്യമെങ്കിൽ എല്ലാ സംസ്ഥാനങ്ങളും അത് കൃത്യമായി അറിയിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്.
RRTN/SKY
*******
(रिलीज़ आईडी: 1733422)
आगंतुक पटल : 293