ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 43,733 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു
प्रविष्टि तिथि:
07 JUL 2021 10:59AM by PIB Thiruvananthpuram
ന്യൂഡൽഹി , ജൂലൈ 07,2021
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പ്രതിദിനം 43,733 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു .തുടര്‍ച്ചയായ പത്താം ദിവസവും അരലക്ഷത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.
ചികിത്സയിലുള്ളവരുടെ എണ്ണവും പതിവായി കുറയുകയാണ്. നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 4,59,920 പേരാണ്.
ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,437 -ന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇപ്പോള്‍ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണത്തില്‍ 1.50% മാത്രമാണ് ചികിത്സയിലുള്ളത്.
കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നതിനാല്‍, രാജ്യത്ത് തുടര്‍ച്ചയായ 55 -ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 47,240 പേരാണ് രോഗമുക്തരായത്.
പുതിയ പ്രതിദിന രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറി നുള്ളില്‍ 3,000 -ത്തിലധികമാണ് (3,507) രോഗമുക്തരുടെ എണ്ണം.
രാജ്യത്താകെ 2,97,99,534 പേരാണ് ഇതിനകം കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,240 പേര്‍ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക് പതിവായി വര്‍ധിച്ച് 97.18% ആയി.
രാജ്യത്തെ പരിശോധനാശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 19,07,216 പരിശോധനകള്‍ നടത്തി. ആകെ 42.33കോടിയിലേറെ (42,33,32,097) പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.
പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായി കുറയുകയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍2.39 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.29 ശതമാനവുമാണ്. തുടർച്ചയായ 16 ദിവസവും പ്രതിദിന പോസിറ്റീവ് നിരക്ക് 3 ശതമാനത്തിൽ താഴെയാണ്, ഒരു മാസമായി ഇത് 5 ശതമാനത്തിൽ താഴെയുമാണ്
(रिलीज़ आईडी: 1733302)
आगंतुक पटल : 299
इस विज्ञप्ति को इन भाषाओं में पढ़ें:
Tamil
,
Telugu
,
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Punjabi
,
Gujarati
,
Odia