ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്: കെട്ടുകഥകളും യാഥാര്‍ഥ്യവും


വാക്‌സിന്‍ ഡോസുകള്‍ ജൂലൈയില്‍ ലഭ്യമാക്കുമെന്ന് സംസ്ഥാനങ്ങളെ/കേന്ദ്രഭരണപ്രദേശങ്ങളെ മുന്‍കൂട്ടി അറിയിച്ചിരുന്നു

കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ ആവശ്യമെങ്കില്‍ അറിയിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക്/കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്

Posted On: 06 JUL 2021 6:29PM by PIB Thiruvananthpuram

കോവിഡ്-19 വാക്‌സിന്‍ ക്ഷാമത്തിന്റെ പേരില്‍ കഴിഞ്ഞ രണ്ടു ദിവസമായി രാജസ്ഥാനില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ജൂലൈ 2021ല്‍ സംസ്ഥാനങ്ങള്‍ക്കും/കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ലഭ്യമാക്കുന്ന ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വാക്‌സിന്റെ ലഭ്യത അനുസരിച്ച് കോവിഡ് വാക്‌സിനേഷന്‍ സെഷനുകള്‍ സജ്ജീകരിക്കാനും സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. 


2021 ജൂലൈ ഒന്നിലെ കണക്കുപ്രകാരം, രാജസ്ഥാന്റെ പക്കല്‍ ഉപയോഗിക്കാത്ത 1.69 ലക്ഷത്തിലധികം ഡോസ് ബാക്കിയുണ്ടായിരുന്നു. ദേശീയ കോവിഡ് പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി 2021 ജൂലൈ 1 നും 6 നും ഇടയില്‍ 8.89 ലക്ഷം ഡോസ് വാക്‌സിനുകള്‍ സംസ്ഥാനത്തിന് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നു സൗജന്യമായി ലഭിച്ചു. കൂടാതെ, ജൂലൈയില്‍ ഇനിയുള്ള ദിവസങ്ങളില്‍ രാജസ്ഥാന് 39.51  ലക്ഷം ഡോസുകള്‍ കൂടി ലഭിക്കും. ഇതോടെ, 2021 ജൂലൈയില്‍ രാജസ്ഥാന് 50.9 ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകളാണ് ലഭിക്കുക. വാക്‌സിന്‍ ഡോസുകളുടെ ഉല്‍പ്പാദനവും ലഭ്യതയും ആശ്രയിച്ച് ഈ അളവ് ഇനിയും വര്‍ദ്ധിക്കാം. മാത്രമല്ല, കൂടുതല്‍ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ വേണ്ടതുണ്ടെങ്കില്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തെ അറിയിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാക്‌സിനുകള്‍ ജൈവോല്‍പ്പന്നമായതിനാല്‍, നിര്‍മ്മാണ പ്രക്രിയയില്‍ കാലതാമസമുണ്ടാകും. ഉല്‍പ്പാദനത്തിനുശേഷം, വാക്‌സിനുകള്‍ക്ക് ഗുണനിലവാര-സുരക്ഷാ പരിശോധനകള്‍ നടത്തും. അതുകൊണ്ടുതന്നെ, വാക്‌സിന്‍ ഉല്‍പ്പാദനത്തിനുള്ള സമയം കൂടുതലാണ്. ഉടനടി വിതരണം ചെയ്യാനും സാധിക്കില്ല.

***


(Release ID: 1733173)