ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 വാക്സിനേഷൻ പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതക്കു കാരണമാകും എന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല

Posted On: 30 JUN 2021 3:27PM by PIB Thiruvananthpuram



ന്യൂഡൽഹിജൂൺ 30, 2021

കോവിഡ്-19 വാക്സിനേഷൻ പ്രത്യുൽപാദന പ്രായത്തിലുള്ള ജനസംഖ്യയിൽ വന്ധ്യതക്കു കാരണമാകുമോകൂടാതെ മുലയൂട്ടുന്ന സ്ത്രീകൾക്ക് കോവിഡ്-19 വാക്സിനേഷൻ സുരക്ഷിതമാണോ എന്ന ആശങ്കകൾ പ്രകടിപ്പിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

ലഭ്യമായ വാക്സിനുകളൊന്നും തന്നെ പുരുഷന്മാരുടെയോ സ്ത്രീകളുടെയോ പ്രത്യുല്പാദന ശേഷിയെ ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MoHFW) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പതിവുചോദ്യങ്ങൾക്ക് ഉത്തരമായി വ്യക്തമാക്കിയിട്ടുണ്ട് (https://www.mohfw.gov.in/pdf/FAQsforHCWs&FLWs.pdf). അത്തരം പാർശ്വഫലങ്ങൾ ഉണ്ടോ എന്ന് വിലയിരുത്താൻ എല്ലാ വാക്സിനുകളും അവയുടെ ഘടകങ്ങളും ആദ്യം മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും പരീക്ഷിക്കപ്പെടുന്നുസുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കിയതിനുശേഷം മാത്രമേ വാക്സിനുകൾ ഉപയോഗിക്കാൻ അനുവാദമുള്ളൂ.

കൂടാതെകോവിഡ്-19 വാക്സിനേഷൻ വന്ധ്യതക്കു കാരണമാകും എന്നത് സംബന്ധിച്ച് പ്രചാരത്തിലുള്ള മിഥ്യാധാരണകളെ തടയുന്നതിന്കോവിഡ്-19 വാക്സിനേഷനെ വന്ധ്യതയുമായി ബന്ധിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് ഇന്ത്യ ഗവൺമെന്റ് വ്യക്തമാക്കിയിട്ടുണ്ട് (https://twitter.com/PIBFactCheck/status/1396805590442119175). വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

പോളിയോ വാക്സിൻ നൽകിയ സമയത്തുംവാക്സിൻ നൽകുന്ന കുട്ടികൾക്ക് ഭാവിയിൽ വന്ധ്യത ഉണ്ടാകാൻ സാധ്യതയുണ്ടെന്ന തരത്തിൽ തെറ്റായ വിവരങ്ങൾ അന്നും പ്രചരിപ്പിച്ചിരുന്നതായി കോവിഡ്-19 വർക്കിംഗ് ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷൻ (എൻടിഎജിചെയർപേഴ്സൺ ഡോഎൻകെ. അറോറ ചൂണ്ടിക്കാട്ടി. എല്ലാ വാക്സിനുകളും തീവ്രമായ ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ കടന്നുപോകുന്നുവെന്നും വാക്സിനുകൾക്കൊന്നും ഇത്തരത്തിലുള്ള പാർശ്വഫലങ്ങളില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി (https://pib.gov.in/PressReleseDetailm.aspx?PRID=1730219).

മുലയൂട്ടുന്ന എല്ലാ സ്ത്രീകൾക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് നാഷണൽ എക്സ്പെർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ (NEGVAC) ശുപാർശ ചെയ്തിട്ടുണ്ട്വാക്സിൻ സുരക്ഷിതമാണെന്ന് മാത്രമല്ല പ്രതിരോധ കുത്തിവയ്പ്പിനു മുമ്പോ ശേഷമോ മുലയൂട്ടൽ താൽക്കാലികമായി നിർത്തുകയോ/നിർത്തുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നും NEGVAC അറിയിച്ചിട്ടുണ്ട് (https://pib.gov.in/PressReleasePage.aspx?PRID=1719925). 

 

RRTN/SKY

 

******



(Release ID: 1731585) Visitor Counter : 191