ധനകാര്യ മന്ത്രാലയം

കോവിഡ് -19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനായി ധനമന്ത്രി ശ്രീമതി. നിര്‍മ്മല സീതാരാമന്‍ 6,28,993 കോടി രൂപയുടെ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു



- കോവിഡ് ബാധിത മേഖലകള്‍ക്കായി 1.1 ലക്ഷം കോടി രൂപ വായ്പ ഗ്യാരണ്ടി പദ്ധതി

- അടിയന്തര ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീമിനായി 1.5 ലക്ഷം കോടി രൂപ അധികമായി നീക്കിവച്ചു

- മൈക്രോ ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ (എം.എഫ്.ഐ) വഴി 25 ലക്ഷം പേര്‍ക്ക് വായ്പാ സൗകര്യമൊരുക്കുന്നതിനുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം

-രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള 11,000 ല്‍ അധികം ടൂറിസ്റ്റുകള്‍ / ഗൈഡുകള്‍ / ട്രാവല്‍ ആന്റ് ടൂറിസം ഓഹരി ഉടമകള്‍ എന്നിവര്‍ക്ക് സാമ്പത്തിക സഹായം

- ആദ്യത്തെ 5 ലക്ഷം വിനോദസഞ്ചാരികള്‍ക്ക് ഒരു മാസത്തെ സൗജന്യ ടൂറിസ്റ്റ് വിസ

- ആത്മ നിര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജനയുടെ കാലാവധി 2022 മാര്‍ച്ച് 31 വരെ നീട്ടി.

- ഡി.എ.പി, പി ആന്റ് കെ വളങ്ങള്‍ക്ക് 14,775 കോടി രൂപയുടെ അധിക സബ്‌സിഡി.

- പ്രധാന മന്ത്രി ഗരിബ് കല്യാണ്‍ അന്ന യോജനയിലെ (പി.എം.ജി.കെ.എ.വൈ)-സൗജന്യ ഭക്ഷ്യധാന്യം 2021 മേയ് മുതല്‍ നവംബര്‍ വരെ നീട്ടി.

- കുട്ടികള്‍ക്കും പീഡിയാട്രിക് കെയര്‍ / പീഡിയാട്രിക് കിടക്കകള്‍ക്കും ഊന്നല്‍ നല്‍കികൊണ്ട് പൊതുജനാരോഗ്യത്തിനായി 23,220 കോടി രൂപ കൂടി.

-പോഷകാഹാരത്തിനും, കാലാവസ്ഥാ പ്രതിരോധശേഷിക്കും മറ്റ് സ്വഭാവവിശേഷങ്ങള്‍ക്കും വേണ്ടിയുള്ള 21 ഇനം ബയോ-ഫോര്‍ഫൈഡ് വിളകള്‍ രാജ്യത്തിന് സമര്‍പ്പിക്കും

- 77.45 കോടി രൂപയുടെ പാക്കേജിനൊപ്പം വടക്കുകിഴക്കന്‍ റീജിയണല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്റെ (നെറാമാക്) പുനരുജ്ജീവിപ്പിക്കല്‍

- ദേശീയ കയറ്റുമതി ഇന്‍ഷുറന്‍സ് അക്കൗണ്ട് (നെറ്റ) വഴിയുള്ള പദ്ധതി കയറ്റുമതിക്ക് 33,000 കോടിയുടെ വര്‍ദ്ധന

- കയറ്റുമതി ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് 88,000 കോടിയുടെ വര്‍ദ്ധന

- ഭാരത്‌നെറ്റ് പി.പി.പി മാതൃക വഴി ഓരോ ഗ്രാമത്തിനും ബ്രോഡ്ബാന്‍ഡിനായി 19,041 കോടി രൂപ

- വലിയ തോതിലുള്ള ഇലക്രേ്ടാണിക്‌സ് നിര്‍മ്മാണത്തിനായുള്ള പി.എല്‍.ഐ പദ്ധതിയുടെ കാലാവധി 2025-26 വരെ നീട്ടി

- പരിഷ്‌കരണാ അടിസ്ഥാന ഫല ബന്ധിത ഊര്‍ജ്ജ വിതരണ പദ്ധതിക്കായി 3.03 ലക്ഷം കോടി രൂപ

- പൊതുസ്വകാര്യ (പി.പി.പി) പദ്ധതികള്‍ക്കും ആസ്തി ധനസമ്പാദനത്തിനായി പുതിയ കാര്യക്ഷമമായ പ്രക്രിയ

Posted On: 28 JUN 2021 6:53PM by PIB Thiruvananthpuram

കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ബാധിക്കപ്പെട്ട വിവിധ മേഖലകള്‍ക്ക് ആശ്വാസം പകരുന്നതിനുള്ള നിരവധി നടപടികള്‍ കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിര്‍മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിച്ചു. അടിയന്തിര പ്രതികരണത്തിനായുള്ള ആരോഗ്യ സംവിധാനങ്ങള്‍ തയ്യാറാക്കാനും വളര്‍ച്ചയ്ക്കും തൊഴിലിനും പ്രചോദനം നല്‍കാനും ലക്ഷ്യമിടുന്നതാണ് പ്രഖ്യാപിച്ച നടപടികള്‍. കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍; ധനകാര്യ സെക്രട്ടറി ഡോ.ടി.വി. സോമനാഥന്‍; ഡി.എഫ്.എസ് (സാമ്പത്തിക സേവന വകുപ്പ്) സെക്രട്ടറി ശ്രീ ദേബാശിശ് പാണ്ഡ, റവന്യൂ സെക്രട്ടറി ശ്രീ തരുണ്‍ ബജാജ് എന്നിവരും ആശ്വാസ പാക്കേജ് പ്രഖ്യാപന വേളയില്‍ പങ്കെടുത്തു.


6,28,993 കോടി രൂപയുടെ ആകെ 17 നടപടികളാണ് പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച രണ്ട് നടപടികള്‍ അതായത്, ഡി.എ.പി, പി (ഡൈ അമോണിയം ഫോസ്‌ഫേറ്റ്) പിആന്റ് കെ (ഫോസ്‌ഫേറ്റ് ആന്റ് പൊട്ടാസിക്) വളങ്ങള്‍ക്കുള്ള അധിക സബ്‌സിഡിയും 2021 മേയ് മുതല്‍ നവംബര്‍ വരെ പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ അന്ന യോജനയുടെ (പി.എം.ജി.കെ.എ.വൈ) നീട്ടലും ഇതില്‍ ഉള്‍പ്പെടുന്നു.

ഇന്ന് പ്രഖ്യാപിച്ച നടപടികളെ 3 വിശാലമായ വിഭാഗങ്ങളായി സംയോജിപ്പിക്കാം: -

1. മഹാമാരിയില്‍ നിന്നുള്ള സാമ്പത്തിക ആശ്വാസം
2. പൊതുജനാരോഗ്യം ശക്തിപ്പെടുത്തല്‍
3. വളര്‍ച്ചയ്ക്കും തൊഴിലിനുമുള്ള പ്രചോദനം

1. മഹാമാരിയില്‍ നിന്നുള്ള സാമ്പത്തിക ആശ്വാസം


ഇന്ന് പ്രഖ്യാപിച്ച 17 പദ്ധതികളില്‍ എട്ട് എണ്ണവും കോവിഡ്19 മഹാമാരിയാല്‍ ബാധിക്കപ്പെട്ട വ്യക്തികള്‍ക്കും വ്യാപാരങ്ങള്‍ക്കും സാമ്പത്തിക ആശ്വാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയുള്ളവയാണ്. ആരോഗ്യ, ട്രാവല്‍ ആന്റ് ടൂറിസം മേഖലകളുടെ പുനരുജ്ജീവനത്തിന് പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്.

(1) കോവിഡ് ബാധിത മേഖലകള്‍ക്കായി 1.10 ലക്ഷം കോടി രൂപയുടെ വായ്പാ ഗ്യാരണ്ടി പദ്ധതി

ഈ പുതിയ പദ്ധതി പ്രകാരം 1.1 ലക്ഷം കോടി രൂപയുടെ അധിക വായ്പ വ്യാപാരമേഖലകളിലേക്ക് ഒഴുകും. ആരോഗ്യമേഖലയ്ക്കുള്ള 50,000 കോടി രൂപയും ടൂറിസം ഉള്‍പ്പെടെ മറ്റ് മേഖലകള്‍ക്കുള്ള 60,000 കോടി രൂപയും ഇതില്‍ ഉള്‍പ്പെടും.
പരിഗണനലഭിക്കാത്ത മേഖലകളിലെ പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയെന്നതാണ് ആരോഗ്യമേഖലയിലെ ഘടകങ്ങള്‍ ലക്ഷ്യമാക്കുന്നത്. 8 മെട്രോപൊളിറ്റന്‍ നഗരങ്ങള്‍ ഒഴികെയുള്ള നഗരങ്ങളിലെ ആരോഗ്യ / മെഡിക്കല്‍ പശ്ചാത്തലസൗകര്യങ്ങളുമായി ബന്ധപ്പെട്ട വിപുലീകരണത്തിനും പുതിയ പദ്ധതികള്‍ക്കും ഗ്യാരണ്ടി കവര്‍ (ജാമ്യഉറപ്പ്) ലഭ്യമാണ്. വിപുലീകരണത്തിന് 50% ഉം പുതിയ പദ്ധതികള്‍ക്ക് 75% ഉം ആയിരിക്കും ഗ്യാരണ്ടി കവര്‍. വികസനംകാംക്ഷിക്കുന്ന ജില്ലകളുടെ കാര്യത്തില്‍, പുതിയ പദ്ധതികള്‍ക്കും വിപുലീകരണത്തിനും 75% ഗ്യാരണ്ടി കവര്‍ ലഭ്യമാകും. ഈ പദ്ധതിക്ക് കീഴില്‍ അനുവദനീയമായ പരമാവധി വായ്പ 100 കോടി രൂപയും, ഗ്യാരണ്ടി കാലാവധി 3 വര്‍ഷം വരെയുമാണ്. ബാങ്കുകള്‍ക്ക് ഈ വായ്പകളില്‍ പരമാവധി 7.95% പലിശ ഈടാക്കാം. മറ്റ് മേഖലകള്‍ക്കുള്ള വായ്പകള്‍ പ്രതിവര്‍ഷം 8.25% പലിശനിരക്കിലാണ് ലഭിക്കുന്നത്. അതുകൊണ്ട് ഗ്യാരണ്ടി ഇല്ലാതെ സാധാരണ പലിശ നിരക്കായ 10-11%മായി താരത്യംതമ്മ്യം ചെയ്യുമ്പോള്‍ ഈ പദ്ധതിക്ക് കീഴില്‍ ലഭിക്കുന്ന വായ്പകളുടെ നിരക്ക് വളരെ കുറഞ്ഞതാണ്.


(2) എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം (ഇ.സി.എല്‍.ജി.എസ്)

ആത്മനിര്‍ഭാര്‍ ഭാരത് പാക്കേജിന്റെ ഭാഗമായി 2020 മേയ് മാസത്തില്‍ ആരംഭിച്ച എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീമില്‍ (ഇ.സി.എല്‍.ജി.എസ്) 1.5 ലക്ഷം കോടി രൂപ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വളരെ ഊഷ്മളമായ പ്രതികരണം ലഭിച്ച ഇ.സി.എല്‍.ജി.എസിന് 2.73 ലക്ഷം കോടി രൂപ അനുവദിക്കുകയും 2.10 ലക്ഷം കോടി രൂപ ഇതിനകം പദ്ധതി പ്രകാരം വിതരണം ചെയ്യുകയും ചെയ്തു.
വിപുലീകരിച്ച പദ്ധതിക്ക് കീഴില്‍, ഓരോ വായ്പയുടെയും അംഗീകരിച്ച ഗ്യാരണ്ടിയുടെയും വായ്പാതുകയുടെ പരിധി ഓരോ വായ്പയുടെയും നിലവിലുള്ള കുടിശ്ശികയുടെ 20% ന് മുകളില്‍ വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദ്ദേശം. ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് മേഖല തിരിച്ചുള്ള വിശദാംശങ്ങള്‍ അന്തിമമാക്കും. അങ്ങനെ അനുവദനീയമായ ഗ്യാരന്റിയുടെ മൊത്തത്തിലുള്ള മൂലധനം 3 ലക്ഷം കോടി മുതല്‍ 4.5 ലക്ഷം കോടി വരെയായി ഉയരും.

(3) മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം (വായ്പാ ഉറപ്പ് പദ്ധതി)


മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ ശൃംഖലകളുടെ സേവനങ്ങള്‍ ലഭിക്കുന്ന ഏറ്റവും ചെറിയ വായ്പാക്കാര്‍ക്ക് ഗുണമുണ്ടാക്കുകയെന്ന ലക്ഷ്യത്തേടെ ഇന്ന് പ്രഖ്യാപിച്ച സമ്പൂര്‍ണ്ണമായ പുതിയ പദ്ധതിയാണിത്. ഏകദേശം 25 ലക്ഷം ചെറുകിട വായ്പക്കാര്‍ക്ക് 1.25 ലക്ഷം രൂപ വരെ കടംകൊടുക്കുന്നതിനായി നിലവിലുള്ളതോ പുതിയതോ ആയ എന്‍.ബി.എസ്.സി (ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍)-എം.എഫ്.ഐ (മൈക്രോ ഫൈനാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്)കള്‍ക്ക് വായ്പകള്‍ക്കായി ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ക്ക് (ഷെഡ്യൂള്‍ വാണിജ്യബാങ്കുകള്‍) ഗ്യാരണ്ടി നല്‍കും
ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ക്ക് എം.സി.എ.ല്‍. ആറി(മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബെയ്‌സ്ഡ് ലെന്‍ന്റിംഗ് റേറ്റ്)ന് 2% അധികമായിരിക്കും. പരമാവധി വായ്പ കാലാവധി 3 വര്‍ഷമായിരിക്കും, കൂടാതെ സഹായത്തിന്റെ 80% വും വര്‍ദ്ധിത വായ്പയ്ക്കായി എം.എഫ്.ഐ ഉപയോഗിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) നിര്‍ദ്ദേശിക്കുന്ന പരമാവധി നിരക്കിനേക്കാള്‍ 2% എങ്കിലും കുറവായിരിക്കും പലിശനിരക്ക്. ഈ പദ്ധതി പുതിയ വായ്പ നല്‍കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അല്ലാതെ പഴയ വായ്പകള്‍ തിരിച്ചടയ്ക്കുന്നതിലല്ല. വായ്പ നല്‍കുന്നവരുടെ എണ്ണം, കടം വാങ്ങുന്നയാള്‍ ജെ.എല്‍.ജി (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) അംഗമാകുക, ഗാര്‍ഹിക വരുമാനം, കടം എന്നിവയുടെ പരിധി എന്നിങ്ങനെയുള്ള നിലവിലെ ആര്‍.ബി.ഐ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായായിരിക്കും എം.എഫ്.ഐകള്‍ വായ്പക്കാര്‍ക്ക് വായ്പ നല്‍കുക. എല്ലാ വായ്പക്കാര്‍ക്കും (89 ദിവസം വരെ വീഴ്ച വരുത്തിയവര്‍ ഉള്‍പ്പെടെ) അര്‍ഹതയുണ്ടെന്നതാണ് പദ്ധതിയുടെ മറ്റൊരു സവിശേഷത. എം.എ്ഫ.ഐകള്‍ / എന്‍.ബി.എഫ്.സി-എം.എഫ്.ഐകള്‍ക്ക് എം.എല്‍.എകള്‍ നല്‍കുന്ന ധനസഹായത്തിന് വേണ്ട ഗ്യാരണ്ടി 2022 മാര്‍ച്ച് 31 വരെയോ അല്ലെങ്കില്‍ 7500 കോടി രൂപ വിതരണം ചെയ്യുന്നതുവരെയുള്ള തുകയ്‌ക്കോ ഏതാണോ ആദ്യമെത്തുന്നത് അതിന് ഗ്യാരണ്ടി പരിരക്ഷ ലഭ്യമാകും. നാഷണല്‍ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി (എന്‍.സി.ജി.ടി.സി) വഴി കുടിശികവരുത്തിയ തുകയുടെ 75% വരെ 3 വര്‍ഷം വരെ ഗ്യാരണ്ടി നല്‍കും.
ഈ പദ്ധതിക്ക് കീഴില്‍ എന്‍.സി.ജി.ടി.സി ഒരു ഗ്യാരന്റി ഫീസും ഈടാക്കില്ല.


(4) ടൂറിസ്റ്റ് ഗൈഡുകള്‍ക്കും/ ബന്ധപ്പെട്ടവര്‍ക്കുള്ള പദ്ധതി

ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് മറ്റൊരു പുതിയ പദ്ധതി ഇന്ന് പ്രഖ്യാപിച്ചത്. കോവിഡ് ബാധിത മേഖലകള്‍ക്കായുള്ള പുതിയ വായ്പാ ഗ്യാരണ്ടി പദ്ധതി പ്രകാരം, കോവിഡ് മഹാമാരിമൂലം ബാധിച്ച വ്യാപാരം പുനരാംരഭിക്കുന്നതിനും ബാദ്ധ്യതകള്‍ നിറവേറ്റുന്നതിനുമായി ടൂറിസം മേഖലയിലെ ആളുകള്‍ക്ക് പ്രവര്‍ത്തന മൂലധനം/വ്യക്തിഗത വായ്പകള്‍ എന്നിവ ലഭ്യമാക്കും. ടൂറിസം മന്ത്രാലയം അംഗീകരിച്ച 10,700 പ്രാദേശികതല ടൂറിസ്റ്റ് ഗൈഡുകളും സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച ടൂറിസ്റ്റ് ഗൈഡുകളും ടൂറിസം മന്ത്രാലയം അംഗീകരിച്ച ആയിരത്തോളം ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഹരിപങ്കാളികളും (ടി.ടി.എസ്). ഈ പദ്ധതിയില്‍ ഉള്‍പ്പെടും. ഓരോ ടി.ടി.എസിനും 10 ലക്ഷം രൂപയുടെ വരെ വായ്പയ്ക്ക് അര്‍ഹതയുണ്ടായിരിക്കും അതേസമയം ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് ഓരോര്‍ത്തതര്‍ക്കും ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പ്രോസസ്സിംഗ് ചാര്‍ജുകളോ, മുന്‍കൂട്ടി അവസാനിപ്പിക്കല്‍ / മുന്‍കൂട്ടി അടയ്ക്കല്‍ ചാര്‍ജുകളും ഉണ്ടായിരിക്കുകയില്ല, അതോടൊപ്പം അധിക ആസ്തിജാമ്യവും ആവശ്യമില്ല. എന്‍.സി.ജി.ടി. വഴിസി ടൂറിസം മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്.


(്5) 5 ലക്ഷം ടൂറിസ്റ്റുകള്‍ക്ക് ഒരു മാസത്തെ സൗജന്യ ടൂറിസ്റ്റ് വിസ

ടൂറിസം മേഖലയില്‍ ഉണര്‍വുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള മറ്റൊരു പദ്ധതിയാണിത്. വിസ വിതരണം പുനരാരംഭിച്ചുകഴിഞ്ഞാല്‍, ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി ആദ്യത്തെ 5 ലക്ഷം ടൂറിസ്റ്റ് വിസകള്‍ സൗജന്യമായി നല്‍കുകയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. എന്നാല്‍, ഒരു വിനോദസഞ്ചാരിക്ക് ഒരു തവണ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ. 2022 മാര്‍ച്ച് 31 വരെ അല്ലെങ്കില്‍ 5 ലക്ഷം വിസകള്‍ നല്‍കുന്നതുവരെ ഏതാണോ ആദ്യം വരുന്നത് അതുവരെ ഈ സൗകര്യം ബാധകമായിരിക്കും. ഗവണ്‍മെന്റിന് ഈ പദ്ധതികൊണ്ടുണ്ടാകുന്ന മൊത്തം സാമ്പത്തിക ബാദ്ധ്യത 100 കോടി രൂപയായിരിക്കും.

(5) ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജന നീട്ടി (എ.എന്‍.ബി.ആര്‍.വൈ)

ആത്മ നിര്‍ഭാര്‍ ഭാരത് റോസ്ഗര്‍ യോജന 2020 ഒകേ്ടാബര്‍ 1 നാണ് ആരംഭിച്ചത്. പുതിയ തൊഴില്‍ സൃഷ്ടിക്കുന്നതിനും ഇ.പി.എഫ്.ഒ വഴി തൊഴിലിലുണ്ടായ നഷ്ടം പുന:സ്ഥാപിക്കുന്നതിനും ഇത് തൊഴിലുടമകള്‍ക്ക് പ്രോത്സാഹനസഹായം നല്‍കുന്നു. ഈ പദ്ധതി പ്രകാരം, പ്രതിമാസം 15,000 രൂപയ്ക്ക് താഴെ വേതനം ലഭിക്കുന്ന പുതിയ ജീവനക്കാരുടെ രജിസ്‌ട്രേഷനില്‍ മൊത്തം 1000 തൊഴിലാളികളില്‍ താഴെയുള്ള സ്ഥാപനങ്ങള്‍ക്ക് തൊഴിലാളിക്കും തൊഴിലുടമകള്‍ക്കും അവരുടെ സംഭാവനകളില്‍ (വേതനത്തിന്റെ മൊത്തം 24%)ഉം 1000 ജീവനക്കാരില്‍ കൂടുതലുണ്ടെങ്കില്‍ തൊഴിലാളി വിഹിതത്തില്‍ മാത്രം (മൊത്തം ശമ്പളത്തിന്റെ 12%),ഉം രണ്ടുവര്‍ഷത്തേയ്ക്ക് സബ്‌സിഡിയായി നല്‍കുന്നു. 2021 ജൂണ്‍ 18 വരെ 79,577 സ്ഥാപനങ്ങളിലെ 21.42 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഈ പദ്ധതിക്ക് കീഴില്‍ 902 കോടി രൂപ നല്‍കി. ഈ പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തീയതി 2021 ജൂണ്‍ 30ല്‍ നിന്ന് 2022 മാര്‍ച്ച് 31 വരെ നീട്ടാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു.


(6) ഡി.എ.പി, പി ആന്റ് കെ വളങ്ങള്‍ക്കുള്ള അധിക സബ്‌സിഡി

കര്‍ഷകര്‍ക്ക് വേണ്ടി ഡി.എ.പി, പി ആന്റ് കെ വളങ്ങള്‍ക്കുള്ള അധിക സബ്‌സിഡി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. 2020-21 സാമ്പത്തികവര്‍ഷത്തില്‍ നിലവിലുണ്ടായിരുന്ന എന്‍.ബി.എസ് സബ്‌സിഡി 27,500 കോടി രൂപയായിരുന്നു, അത് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 42,275 കോടി രൂപയായി ഉയര്‍ത്തി. അങ്ങനെ 14,775 കോടിരൂപ രൂപ അധികമായി ലഭിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകും. ഇതില്‍ ഡി.എ.പിക്കുള്ള 9,125 കോടി രൂപയുടെ അധിക സബ്‌സിഡിയും. എന്‍.പി.കെ അധിഷ്ഠിത സംയോജിത വളത്തിനുള്ള 5,650 കോടി അധിക സബ്‌സിഡിയും ഉള്‍പ്പെടും.

(7) പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ യോജനക്ക് (പി.എം.ജി.കെ.വൈ) കീഴിലുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ 2021 മേയില്‍ നിന്ന് നവംബര്‍ വരെയാക്കി


കോവിഡ്-19 മഹാമാരിയുണ്ടാക്കിയ സാമ്പത്തിക തടസങ്ങളെത്തുടര്‍ന്ന് പാവപ്പെട്ടവര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് പി.എം.ജി.കെ.വൈയുടെ കീഴില്‍ 133,972 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗവണ്‍മെന്റ് ചെലവഴിച്ചു. 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലേക്കാണ് ഈ പദ്ധതി തുടക്കത്തില്‍ ആരംഭിച്ചത്. എന്നിരുന്നാലും, പാവപ്പെട്ടവര്‍ക്കും ആവശ്യക്കാര്‍ക്കും നിരന്തരമായ പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് പദ്ധതി 2020 നവംബര്‍ വരെ നീട്ടി. കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവരുടെയും/ ദുര്‍ബലരുടെയും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി 2021 മേയ് മാസത്തില്‍ പദ്ധതി പുനരാരംഭിച്ചു.

2021 മേയ് മുതല്‍ നവംബര്‍ വരെ ഭക്ഷ്യസുരക്ഷാ നിയമത്തിലെ ഗുണഭോക്താക്കള്‍ക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കും. പദ്ധതി മുലമുണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത 93,869 കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്, ഇത് പി.എം.ജി.കെ.വൈയുടെ മൊത്തം ചെലവ് 2,27,841 കോടി രൂപയാക്കും.

2. പൊതുജനാരോഗ്യം ശക്തിപ്പെടുത്തല്‍

കുട്ടികള്‍ക്കും പീഡിയാട്രിക് പരിരക്ഷയ്ക്കു/ പീഡിയാട്രിക് കിടക്കകള്‍ക്കും ഊന്നല്‍ നല്‍കികൊണ്ട് പൊതുജനാരോഗ്യത്തിനായി 23,220 കോടി രൂപഅധികം

ആരോഗ്യമേഖലയെ വായ്പാ ഗ്യാരണ്ടി പദ്ധതിയിലൂടെ പിന്തുണയ്ക്കുന്നതിനു പുറമേ, പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങളും മാനവ വിഭവശേഷിയും ശക്തിപ്പെടുത്തുന്നതിനുള്ള 23,220 കോടി രൂപയുടെ ഒരു പുതിയ പദ്ധതിയും പ്രഖ്യാപിച്ചു. കുട്ടികള്‍ക്കും പീഡിയാട്രിക് പരിരക്ഷയ്ക്കും / പീഡിയാട്രിക് കിടക്കകള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് ഹ്രസ്വകാല അടിയന്തര തയ്യാറെടുപ്പിലാണ് പുതിയ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഈ പദ്ധതിയില്‍ ചെലവഴിക്കുന്നതിനായി 23,220 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പദ്ധതിപ്രകാരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ (ഇന്റേണുകള്‍, റെസിഡന്റസ്, അവസാന വര്‍ഷക്കാര്‍), നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ എന്നിവരിലൂടെ ഹ്രസ്വകാല മാനവവിഭവശേഷി (എച്ച്.ആര്‍) വര്‍ദ്ധിപ്പിക്കുന്നതിന് ഫണ്ടുകള്‍ ലഭ്യമാകും; ഐ.സി.യു (തീവ്രപരിചരണവിഭാഗം) കിടക്കകളുടെ ലഭ്യത, കേന്ദ്ര, ജില്ലാ, ഉപജില്ലാ തലങ്ങളില്‍ ഓക്‌സിജന്‍ വിതരണം; ഉപകരണങ്ങളുടെ ലഭ്യത, മരുന്നുകള്‍; ടെലി കണ്‍സള്‍ട്ടേഷശന്റ ലഭ്യത വര്‍ദ്ധിപ്പിക്കുകയും ആംബുലന്‍സ് സേവനങ്ങള്‍ ശക്തിപ്പെടുത്തുകയും പരിശോധന ശേഷിയും രോഗനിര്‍ണ്ണയ പിന്തുണ ഉയര്‍ത്തുകയും വര്‍ദ്ധിപ്പിക്കുക, നിരീക്ഷണത്തിനും ജനോം സീക്വന്‍സിംഗിനുമുള്ള ശേഷി ശക്തിപ്പെടുത്തുന്നതിനും ഫണ്ടുകള്‍ ലഭിക്കും.

3. വളര്‍ച്ചയ്ക്കും തൊഴിലിനും പ്രചോദനം നല്‍കാന്‍ ഗവണ്‍മെന്റിന്റെ പ്രത്യേക ശ്രദ്ധ. ഇതിനായി ഇനിപ്പറയുന്ന എട്ട് പദ്ധതികള്‍ പ്രഖ്യാപിച്ചു: -


(1) കാലാവസ്ഥാ പ്രതിരോധശേഷിയുള്ള പ്രത്യേക സ്വഭാവവിഭാഗങ്ങളുടെ പ്രകാശനം

നേരത്തെ ഉയര്‍ന്ന വിളവ് ലഭിക്കുന്ന വിള ഇനങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നപ്പോള്‍ അതില്‍ പോഷകാംശം, കാലാവസ്ഥാ പ്രതിരോധം, മറ്റ് സ്വഭാവഗുണങ്ങള്‍ എന്നിവയുടെ കുറവുണ്ടായിരുന്നു. ഈ ഇനങ്ങളില്‍, പ്രധാനപ്പെട്ട പോഷകങ്ങളുടെ സാന്ദ്രത ആവശ്യമുള്ള പരിധിയേക്കാള്‍ വളരെ താഴെയായിരുന്നു, മാത്രമല്ല അവ ബയോട്ടിക്, അബയോട്ടിക് സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാകുകയും ചെയ്തിരുന്നു. പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍-എ തുടങ്ങിയ ഉയര്‍ന്ന പോഷകങ്ങളുള്ള ബയോ-ഫോര്‍ഫൈഡ് വിള ഇനങ്ങള്‍ ഐ.സി.എ.ആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ ഇനങ്ങള്‍ രോഗങ്ങള്‍, പ്രാണികള്‍, കൃമി, കീടങ്ങള്‍, വരള്‍ച്ച, ലവണാംശം, വെള്ളപ്പൊക്കം എന്നിവയ്ക്ക് ഇടംകൊടുക്കാതിരിക്കുകയും, നേരത്തേ വളര്‍ച്ചപൂര്‍ത്തിയാക്കുകയും യന്ത്രവല്‍കൃത വിളവെടുപ്പിന് അനുയോജ്യവുമാണ്. അരി, കടല, തിന, ചോളം, സോയാബീന്‍, ക്വിനോവ, ബക്ക്‌വീറ്റ്, വിംഗ്ഡ്ബീന്‍, പീജിയണ്‍ പീ, സോര്‍ഗം തുടങ്ങി അത്തരത്തിലുള്ള 21 ഇനങ്ങള്‍ രാജ്യത്തിനായി സമര്‍പ്പിക്കും.


(2) നോര്‍ത്ത് ഈസ്‌റ്റേണ്‍ റീജിയണല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്റെ (നെറാമാക്) പുനരുജ്ജീവിപ്പിക്കല്‍

കാര്‍ഷിക പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് മിനിമം വില (തറവില) ലഭിക്കുന്നതിന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരെ സഹായിക്കുന്നതിനായി 1982ലാണ് നോര്‍ത്ത് ഈസ്‌റ്റേണ്‍ റീജിയണല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ (നെറാമാക്) ആരംഭിച്ചത്. വടക്കുകിഴക്കന്‍ മേഖലയിലെ കൃഷി, സംഭരണം, സംസ്‌കരണം, വിപണന അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. 75 കര്‍ഷകര്‍ ഉല്‍പ്പാദന സ്ഥാപനങ്ങള്‍ (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍) / കര്‍ഷക ഉല്‍പ്പാദന കമ്പനികള്‍ (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍) നെറാമാക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വടക്കുകിഴക്കന്‍ മേഖലയിലെ 13 ഭൂമിശാസ്ത്ര സൂചികകള്‍ (ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേറ്റര്‍ -ജി.ഐ) വിളകളുടെ രജിസ്റ്റര്‍ ചെയ്യാന്‍ ഇത് സൗകര്യമൊരുക്കി. ഇടനിലക്കാരേയും / ഏജന്റുമാരേയും മറികടന്നുകൊണ്ട് കര്‍ഷകര്‍ക്ക് 10-15% ഉയര്‍ന്ന വില നല്‍കുന്നതിനുള്ള വ്യാപര പദ്ധതിയാണ് കമ്പനി തയ്യാറാക്കിയിട്ടുള്ളത്. ജൈവകൃഷിക്ക് വേണ്ട ഒരു വടക്കുകിഴക്കന്‍ കേന്ദ്രം സ്ഥാപിക്കുന്നതിനും സംരംഭകര്‍ക്ക് ഓഹരി സാമ്പത്തികസഹായം (ഇക്വിറ്റി ഫൈനാന്‍സ്) സുഗമമാക്കുന്നതിനുള്ള നിര്‍ദ്ദേശവും ഇത് നല്‍കുന്നു. നൊറാമാക്കിന് 77.45 കോടി രൂപയുടെ ഒരു പുനരുജ്ജീവന പാക്കേജ് നല്‍കും.

(3) ദേശീയ കയറ്റുമതി ഇന്‍ഷുറന്‍സ് അക്കൗണ്ട് (നാഷണല്‍ എക്‌സ്‌പോര്‍ട്ട് ഇന്‍ഷുറന്‍സ് അക്കൗണ്ട് -എന്‍.ഇ.ഐ.എ) വഴിയുള്ള പദ്ധതി കയറ്റുമതിവര്‍ദ്ധിപ്പിക്കാനായി 33,000 കോടി രൂപ

ദേശീയ കയറ്റുമതി ഇന്‍ഷുറന്‍സ് അക്കൗണ്ട് (എന്‍.ഇ.ഐ.എ) ട്രസ്റ്റ് റിസ്‌ക് പരിരക്ഷകള്‍ നീട്ടിക്കൊണ്ട് ഇടത്തരം, ദീര്‍ഘകാല (എം.എല്‍.ടി) പദ്ധതി കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നു. കുറഞ്ഞ വായ്പക്കാരായ ഗുണകരമായ വായ്പക്കാര്‍ക്കും പദ്ധതി കയറ്റുമതിക്കാരെ സഹായിക്കാനും വാങ്ങുന്നവരുടെ വായ്പയ്ക്ക് എക്‌സിം ബാങ്ക് പരിരക്ഷ നല്‍കുന്നു, 2021 മാര്‍ച്ച് 31 വരെ 52 രാജ്യങ്ങളിലായി 63 വ്യത്യസ്ത ഇന്ത്യന്‍ പദ്ധതി കയറ്റുമതിക്കാരുടെ 52,860 കോടി രൂപയുടെ 211 പദ്ധതികളെ എന്‍.ഇ.ഐ.എ. ട്രസ്റ്റ് പിന്തുണച്ചിട്ടുണ്ട്. 5 വര്‍ഷത്തിലേക്ക് എന്‍.ഇ.ഐ.എയ്ക്ക് അധിക കോര്‍പ്പസ് നല്‍കാനും തീരുമാനിച്ചു. ഇത് പദ്ധതി കയറ്റുമതിയുടെ 33,000 കോടി രൂപയുടെ അധിക രൂപ എഴുതിതള്ളാന്‍ ഇതിനെ പ്രാപ്തമാക്കും.


(4)കയറ്റുമതി ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് 88,000 കോടിയുടെ വര്‍ദ്ധന

എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ (ഇ.സി.ജി.സി) ക്രെഡിറ്റ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കി കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യയുടെ ചരക്ക് കയറ്റുമതിയുടെ 30% ഇതിന്റെ ഉല്‍പ്പന്നങ്ങള്‍ പിന്തുണയ്ക്കുന്നു. കയറ്റുമതി ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ഇ.സി.ജി.സിയില്‍ അടുത്ത 5 വര്‍ഷത്തേയ്ക്ക് 88,000 കോടി രൂപയുടെ കൂടുതല്‍ ഓഹരികള്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചു.

(5) ഡിജിറ്റല്‍ ഇന്ത്യ: ഭാരത്‌നെറ്റിലൂടെ പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പി.പി.പി മോഡല്‍) ഓരോ ഗ്രാമത്തിലേക്കും ബ്രോഡ്ബാന്‍ഡിന് 19,041 കോടി രൂപ

2021 മേയ് 31 ല്‍ 2,50,000 ഗ്രാമപഞ്ചായത്തുകളില്‍ 1,56,223 ഗ്രാമപഞ്ചായത്തുളെ സേവന സന്നദ്ധരാക്കി മാറ്റിയിട്ടുണ്ട്. വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് അടിസ്ഥാനത്തില്‍ 16 സംസ്ഥാനങ്ങളില്‍ (9 പാക്കേജുകളായി കൂട്ടികെട്ടി) പി.പി.പി മാതൃകയില്‍ ഭാരത്‌നെറ്റ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിനായി അധികമായി. 19,041 കോടി രൂപ നല്‍കും.
അങ്ങനെ ഭാരത്‌നെറ്റിന് കീഴിലുള്ള മൊത്തം വിഹിതം 61,109 കോടി രൂപയായി ഉയരും. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ജനവാസമുള്ള ഗ്രാമങ്ങളിലും ഭാരത്‌നെറ്റിന്റെ വിപുലീകരണത്തിനോ, കാലാനുസൃതമാക്കുന്നതിനോ ഇത് സഹായിക്കും.


(6) വന്‍തോതിലെ ഇലക്രേ്ടാണിക്‌സ് നിര്‍മ്മാണത്തിനുള്ള പി.എല്‍.ഐ പദ്ധതിയുടെ കാലാവധി നീട്ടി

അഞ്ചുവര്‍ഷത്തേക്ക് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ലക്ഷ്യംവച്ചിട്ടുള്ള വിഭാഗത്തിന്‍ കീഴിലുള്ള ചരക്കുകളുടെ വില്‍പ്പന വര്‍ദ്ധനവിന് 6% മുതല്‍ 4% വരെ പ്രോത്സാഹനസഹായം പി.എല്‍.ഐ പദ്ധതി നല്‍കുന്നു. 2019-20 അടിസ്ഥാനവര്‍ഷമാക്കികൊണ്ട് 2020 ഓഗസ്റ്റ് 1മുതല്‍ പ്രോത്സാഹന സഹായങ്ങള്‍ ബാധകമാണ്.

എന്നാല്‍, മഹാമാരി അനുബന്ധമായ അടച്ചിടല്‍ കാരണം ഉല്‍പ്പാദന പ്രക്രിയയിലുണ്ടായ തടസം വ്യക്തികളുടെ സഞ്ചാരത്തിലുണ്ടായ നിയന്ത്രണങ്ങള്‍ പ്ലാന്റുകളുടെ മാറ്റിസ്ഥാപനത്തിലും യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനുമുണ്ടായ കാലതാമസം; വിതരണശൃംഖല ഘടകങ്ങളുടെ തടസം എന്നിവ മൂലം കമ്പനികള്‍ക്ക് വര്‍ദ്ധിച്ച വില്‍പ്പന നേടിയെടുക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍, 2020-21 ല്‍ ആരംഭിച്ച പദ്ധതിയുടെ കാലാവധി ഒരു വര്‍ഷം കൂടി, അതായത് 2025-26 വരെ നീട്ടാന്‍ തീരുമാനിച്ചു. പദ്ധതിക്ക് കീഴില്‍ തങ്ങളുടെ ഉല്‍പ്പാദന ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി ഏതെങ്കിലും അഞ്ച് വര്‍ഷം തെരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷന്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് ലഭിക്കും. 2020-21ല്‍ നടത്തിയ നിക്ഷേപങ്ങള്‍ യോഗ്യമായ നിക്ഷേപമായി കണക്കാക്കുന്നത് തുടരും.


(7) പരിഷ്‌കരണ-അടിസ്ഥാന ഫല ബന്ധിത ഊര്‍ജ്ജ വിതരണ പദ്ധതിക്കായി 3.03 ലക്ഷം കോടി രൂപ

2021-22ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കല്‍, വ്യവസ്ഥയുടെ നവീകരണം, ശേഷി വര്‍ദ്ധിപ്പിക്കല്‍, സംവിധാനങ്ങള്‍ കാലാനുസൃതമാക്കുക, കാര്യശേഷി നിര്‍മ്മാണം, മെച്ചപ്പെട്ട പ്രക്രിയകള്‍ എന്നിവയ്ക്കായി ഡിസ്‌കോംസിന് പുനരാവിഷ്‌ക്കരിച്ച പരിഷ്‌ക്കരണാധിഷ്ഠിത ഫലബന്ധിത ഊര്‍ജ്ജ വിതരണ പദ്ധതിക്കുള്ള സാമ്പത്തിക സഹായം. '' വന്‍ സൈസ് ഫിറ്റ്‌സ് ആള്‍''എന്നതിനായി സംസ്ഥാനങ്ങളുടെ പ്രത്യേക ഇടപെടലാണ് ഇത് ലക്ഷ്യമാക്കുന്നത്. ഓഡിറ്റുചെയ്ത ധനകാര്യ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുക, ഡിസ്‌കോംസിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കുടിശ്ശികകള്‍/ സബ്‌സിഡി എന്നിവ മുന്‍കൂട്ടി ഇല്ലാതാക്കുക, അധിക നിയന്ത്രണ ആസ്തികള്‍ സൃഷ്ടിക്കാതിരിക്കുക എന്നിവ പോലുള്ളവയാണ് ഈ പദ്ധതിയിലെ പങ്കാളിത്തത്തിനുള്ള മുന്‍കൂര്‍ യോഗ്യതാ മാനദണ്ഡങ്ങള്‍. 25 കോടി സ്മാര്‍ട്ട് മീറ്റര്‍, 10,000 ഫീഡറുകള്‍, 4 ലക്ഷം കിലോമീറ്റര്‍ തലയ്ക്കുമുകളിലൂടെയുള്ള എല്‍.ടി ലൈനുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് സഹായം നല്‍കാനാണ് പദ്ധതി പ്രകാരം ലക്ഷ്യമിടുന്നത്. ഐ.പി.ഡി.എസ്, ഡി.ഡി.യു.ജി.ജെ.വൈ, സൗഭാഗ്യ എന്നിവയുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങളും പദ്ധതിയില്‍ ലയിപ്പിക്കും. ഈ പദ്ധതിയുടെ ആകെ വിഹിതം 3,03,058 കോടി രൂപയാണ്, ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെ വിഹിതം 97,631 കോടി രൂപയായിരിക്കും. ഈ പദ്ധതിപ്രകാരം ലഭിക്കുന്ന തുക സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 0.5% അധികം വായ്പയെടുക്കാന്‍ അനുവദിച്ചതിന് പുറമെയായിരിക്കും. ഊര്‍ജ്ജമേഖലയിലെ നിര്‍ദ്ദിഷ്ട പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നതിനനുസൃതമായി അടുത്ത നാലുവര്‍ഷത്തേയ്ക്കുകൂടി സംസ്ഥാനങ്ങള്‍ക്ക് വര്‍ഷം തോറും ഈ അധികവായ്പ ലഭ്യമാകും. ഈ വര്‍ഷം 1,05,864 കോടി രൂപയാണ് അധികമായി ഇതിന് ലഭിക്കുന്ന വായ്പ

(8) പി.പി.പി പദ്ധതികള്‍ക്കും ആസ്തി ധനസമ്പാദനത്തിനുമായി പുതിയ കാര്യക്ഷമമായ പ്രക്രിയ

പൊതുസ്വകാര്യ പങ്കാളിത്ത (പി.പി.പി) പ്രോജക്റ്റുകളുടെ അംഗീകാരത്തിനായുള്ള നിലവിലെ പ്രക്രിയ ദൈര്‍ഘ്യമേറിയതും ഒപ്പം ബഹുതല അംഗീകാരം ഉള്‍പ്പെടുന്നതുമാണ്. പി.പി.പി നിര്‍ദ്ദേശങ്ങളുടെ വിലയിരുത്തലിനും അംഗീകാരത്തിനും ഇന്‍വിറ്റിസിലൂടെയുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ ആസ്തികളുടെ ധനസമ്പാദനത്തിനും ഒരു പുതിയ നയം രൂപീകരിക്കും. അടിസ്ഥാനസൗകര്യങ്ങളുടെ നിര്‍മ്മാണത്തിനും നടത്തിപ്പിലും ധനസഹായം നല്‍കുന്നതില്‍ സ്വകാര്യമേഖലയുടെ കാര്യക്ഷമതയ്ക്ക് സൗകര്യമൊരുക്കുന്നതിന് പദ്ധതികളുടെ വേഗത്തിലുള്ള അനുമതി ഉറപ്പാക്കലാണ് നയം ലക്ഷ്യമിടുന്നത്.

ഇന്ന് പ്രഖ്യാപിച്ച സാമ്പത്തിക ദുരിതാശ്വാസ പാക്കേജിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ താഴെ കൊടുത്തിട്ടുള്ള പട്ടികയിലുണ്ട്:

 

Scheme

Period

Amount ()Rs. In cr.)

Remarks

Economic Relief from Pandemic

 

Loan Guarantee Scheme for COVID Affected Sectors

2021-22

1,10,000

 

Emergency Credit Line Guarantee Scheme (ECLGS)

2021-22

1,50,000

Expansion

Credit Guarantee Scheme for Micro Finance Institutions

2021-22

7,500

 

Scheme for tourist guides/stakeholders

2021-22

-

Covered under loan guarantee scheme

Free One Month Tourist Visa to 5 Lakh Tourists

2021-22

100

 

Extension of Atma Nirbhar Bharat Rozgar Yojana

2021-22

-

 

Additional Subsidy for DAP & P&K fertilizers

2021-22

14,775

 

Free food grains under PMGKY from May to November, 2021

2021-22

93,869

 

Health

 

New Scheme for Public Health

2021-22

15,000

Scheme outlay- Rs 23,220 Cr; Central Share- Rs 15,000 Cr

Impetus for Growth & Employment

 

Release of Climate resilient special traits varieties

202122

-

 

Revival of North Eastern Regional Agricultural Marketing Corporation (NERAMAC)

2021-22

77

 

Boost for Project Exports through NEIA

2021-22 to 2025-26

33,000

 

Boost to Export Insurance Cover

2021-22 to 2025-26

88,000

 

Broadband to each village through BharatNet PPP Model

2021-22 to 2022-23

19,041

 

Extension of Tenure of PLI Scheme for Large Scale Electronic Manufacturing

 

 

Time extension

Reform Based Result Linked Power Distribution Scheme (Budget Announcement)

2021-22 to 2025-26

97,631

Scheme outlay – Rs.3,03,058 Cr; Central Share – Rs.97,631 Cr.

Total

 

6,28,993

 

****


(Release ID: 1731038) Visitor Counter : 498