ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയില്‍ ഇന്ത്യക്ക് മറ്റൊരു നേട്ടം കൂടി; ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണത്തില്‍ യുഎസ്എയെ മറികടന്നു
രാജ്യത്താകെ ഇതുവരെ നല്‍കിയത് 32.36 കോടി ഡോസ് വാക്‌സിന്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 46,148 പേര്‍ക്ക്
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 5,72,994 ആയി കുറഞ്ഞു
Posted On:
28 JUN 2021 11:09AM by PIB Thiruvananthpuram
കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയില്‍ രാജ്യത്തിന് മറ്റൊരു നേട്ടം കൂടി. ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണത്തില്‍ യുഎസ്എയെ ഇന്ത്യ മറികടന്നു. 2021 ജനുവരി 16നാണ് ഇന്ത്യയില്‍ പ്രതിരോധ കുത്തിവയ്പ് പരിപാടി ആരംഭിച്ചത്. അതേസമയം, യുഎസ്എയില്‍ 2020 ഡിസംബര്‍ 14 നു കോവിഡ് പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചിരുന്നു.
രാജ്യത്താകെ നല്‍കിയ കോവിഡ് പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം ഇന്നലെ 32.36 കോടി കവിഞ്ഞു. താല്‍ക്കാലിക റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ന് രാവിലെ 7 വരെ 43,21,898 സെഷനുകളിലൂടെ ആകെ 32,36,63,297 ഡോസ് വാക്‌സിന്‍ നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,21,268 ഡോസ് വാക്‌സിന്‍ നല്‍കി.
ഇതില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടുന്നു:
ആരോഗ്യപ്രവര്‍ത്തകര്‍
ആദ്യ ഡോസ് 1,01,98,257
രണ്ടാമത്തെ ഡോസ് 72,07,617
മുന്നണിപ്പോരാളികള്‍
ആദ്യ ഡോസ് 1,74,42,767
രണ്ടാമത്തെ ഡോസ് 93,99,319
18-44 പ്രായപരിധിയിലുള്ളവര്‍
ആദ്യ ഡോസ് 8,46,51,696
രണ്ടാമത്തെ ഡോസ് 19,01,190
45-59 പ്രായപരിധിയിലുള്ളവര്‍
ആദ്യ ഡോസ് 8,71,11,445
രണ്ടാമത്തെ ഡോസ് 1,48,12,349
60നു മുകളില്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 6,75,29,713
രണ്ടാമത്തെ ഡോസ് 2,34,08,944
ആകെ 32,36,63,297
ഏവര്‍ക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നല്‍കുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21നാണ് തുടക്കമായത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്രഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 46,148 പേര്‍ക്കാണ്.
തുടര്‍ച്ചയായ 21 ദിവസവും ഒരു ലക്ഷത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.
ചികിത്സയിലുള്ളവരുടെ എണ്ണവും പതിവായി കുറയുകയാണ്. നിലവില്‍ രാജ്യത്തു ചികിത്സയിലു ള്ളത് 5,72,994 പേരാണ്.
ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,409 ന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇപ്പോള്‍ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണത്തില്‍ 1.89% മാത്രമാണ് ചികിത്സയിലുള്ളത്.
കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നതിനാല്‍, രാജ്യത്ത് തുടര്‍ച്ചയായ 46-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 58,578 പേരാണ് രോഗമുക്തരായത്.
പുതിയ പ്രതിദിന രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറി നുള്ളില്‍ 12,000-ത്തിലധികമാണ് (12,430) രോഗമുക്തരുടെ എണ്ണം.
രാജ്യത്താകെ 2,93,09,607 പേരാണ് ഇതിനകം കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,578 പേര്‍ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക് പതിവായി വര്‍ധിച്ച് 96.8% ആയി.
രാജ്യത്തെ പരിശോധനാശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 15,70,515 പരിശോധനകള്‍ നടത്തി. ആകെ 40.63 കോടി (40,63,71,279) പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.
പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായി കുറയുകയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 2.81 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.94 ശതമാനവുമാണ്. തുടര്‍ച്ചയായ 21-ാം ദിവസവും ഇത് 5 ശതമാനത്തില്‍ താഴെയാണ്.
******
(Release ID: 1730813)
Visitor Counter : 264
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada