പ്രധാനമന്ത്രിയുടെ ഓഫീസ്‌

വികസിതവും പുരോഗമനോന്മുഖവുമായ ജമ്മു കശ്മീരിന് വേണ്ടിയുള്ള നിരന്തരമായ ശ്രമങ്ങളുടെ പ്രധാന ഘട്ടമാണ് ജമ്മു കശ്മീരിനെ സംബന്ധിച്ച ഇന്നത്തെ യോഗം : പ്രധാനമന്ത്രി


ജമ്മു കശ്മീരിലെ താഴെത്തട്ടിലുള്ള ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ മുൻഗണന: പ്രധാനമന്ത്രി

ജമ്മു കശ്മീരിന് ഒരു ഗവണ്മെന്റ് ലഭിക്കാൻ മണ്ഡലപുനർനിർണ്ണയം വേഗത്തിൽ നടക്കേണ്ടതുണ്ട് : പ്രധാനമന്ത്രി

Posted On: 24 JUN 2021 8:41PM by PIB Thiruvananthpuram

കൂടിക്കാഴ്ചയ്ക്ക് ശേഷം തുടർച്ചയായ ട്വീറ്റുകളിൽ പ്രധാനമന്ത്രി പറഞ്ഞു : 

"സർവ്വതോമുഖമായ വളർച്ച  വര്‍ദ്ധിപ്പിക്കുന്ന, വികസിതവും പുരോഗമനപരവുമായ ജമ്മു കശ്മീരിന് വേണ്ടിയുള്ള നിരന്തരമായ ശ്രമങ്ങളുടെ ഒരു സുപ്രധാന ചുവടുവെപ്പാണ് ജമ്മു കശ്മീരിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കളുമായി നടത്തിയ  ഇന്നത്തെ കൂടിക്കാഴ്ചഎന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിശേഷിപ്പിച്ചു. "


"ജമ്മു കശ്മീരിലെ താഴെത്തട്ടിലുള്ള ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ മുൻഗണന. ജമ്മു കശ്മീരിന്റെ  വികസന യാത്രയ്ക്ക്  കരുത്ത് പകരുന്ന  തിരഞ്ഞെടുക്കപ്പെട്ട  ഒരു ഗവണ്മെന്റ് ലഭിക്കാൻ  മണ്ഡലപുനർനിർണ്ണയം  വേഗത്തിൽ നടക്കേണ്ടതുണ്ട്. "


നമ്മുടെ  ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി ഒരു  മേശയ്ക്ക്  ചുറ്റുമിരുന്ന് ആശയങ്ങൾ  കൈമാറാനുള്ള കഴിവാണ്. ജമ്മു കശ്മീരിലെ  നേതാക്കളോട് ഞാൻ പറഞ്ഞു, ജനങ്ങളുടെ  പ്രത്യേകിച്ചും യുവാക്കളുടെ അഭിലാഷങ്ങൾ യഥാസമയം നിറവേറ്റുന്നുവെന്ന് ഉറപ്പ്  വരുത്താൻ അവർ   ജമ്മു കശ്മീരിലെ  രാഷ്ട്രീയത്തിനു  നേതൃത്വം നൽകണം, "

 

***



(Release ID: 1730188) Visitor Counter : 202