പ്രധാനമന്ത്രിയുടെ ഓഫീസ്‌

എണ്ണത്തിൽ റെക്കോർഡ് ഭേദിച്ച വാക്സിനേഷനുകളെ പ്രധാനമന്ത്രി പ്രശംസിച്ചു

Posted On: 21 JUN 2021 7:58PM by PIB Thiruvananthpuram

വാക്സിനേഷന്റെ  എണ്ണത്തിൽ ഇന്ന് റെക്കോർഡ് ഭേദിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിക്കുകയും,  മുൻനിര കൊറോണ യോദ്ധാക്കളുടെ കഠിനാധ്വാനത്തെ പ്രശംസിക്കുകയും ചെയ്തു.


 ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

"  വാക്സിനേഷനുകളുടെ  എണ്ണത്തിൽ ഇന്നത്തെ റെക്കോർഡ് ഭേദനം   സന്തോഷകരമാണ്. കോവിഡ്   -19 നെ ചെറുക്കുന്നതിനുള്ള ഏറ്റവും ശക്തമായ ആയുധമായി  വാക്സിൻ തുടരുന്നു. ധാരാളം പൗരന്മാർക്ക് വാക്സിൻ ലഭിച്ചുവെന്ന് ഉറപ്പാക്കാൻ കഠിനമായി പരിശ്രമിക്കുന്ന എല്ലാ മുൻനിര യോദ്ധാക്കൾക്കും,  വാക്സിനേഷൻ  എടുത്തവർക്കും  അഭിനന്ദനങ്ങൾ.

നന്നായി ചെയ്തു ഇന്ത്യ! "

 

 

*** (Release ID: 1729192) Visitor Counter : 125