ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്: കെട്ടുകഥകളും വസ്തുതകളും


കോവിഷീല്‍ഡ് ഡോസിന്റെ ഇടവേള കൂട്ടാനുള്ള തീരുമാനം അഡിനോവെക്ടര്‍ വാക്‌സിനുകളുടെ സ്വഭാവം സംബന്ധിച്ച പ്രാഥമിക ശാസ്ത്രീയ വാദങ്ങള്‍ അടിസ്ഥാനമാക്കി

എന്‍ടിഎജിഐയുടെ കോവിഡ്-19 പ്രവര്‍ത്തക സമിതി, സാങ്കേതിക സ്ഥിര ഉപസമിതി (എസ് ടി എസ് സി) യോഗങ്ങളുടെ കരടുകുറിപ്പുകള്‍ വ്യക്തമാക്കുന്നത്, കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയില്‍ 12-16 ആഴ്ചയുടെ ഇടവേള ശുപാര്‍ശ ചെയ്തത് ഒരംഗത്തിന്റെയും എതിര്‍പ്പില്ലാതെ എന്ന്



Posted On: 16 JUN 2021 1:40PM by PIB Thiruvananthpuram

കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള 6-8 ആഴ്ചയില്‍ നിന്ന് 12-16 ആഴ്ചയായി വര്‍ധിപ്പിച്ചത് സംബന്ധിച്ച് ചില മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഡോസുകളുടെ ഇടവേള സംബന്ധിച്ച് സാങ്കേതിക വിദഗ്ധര്‍ക്കിടയില്‍ വിയോജിപ്പുണ്ടെന്ന് സൂചിപ്പിക്കുന്നതായിരുന്നു വാര്‍ത്തകള്‍.

അഡിനോവെക്ടര്‍ വാക്‌സിനുകളുടെ സ്വഭാവം സംബന്ധിച്ച പ്രാഥമിക ശാസ്ത്രീയ വാദങ്ങള്‍ അടിസ്ഥാനമാക്കിയാണ് കോവിഷീല്‍ഡ് ഡോസിന്റെ ഇടവേള കൂട്ടാനുള്ള തീരുമാനം കൈക്കൊണ്ടത്. മാത്രമല്ല, എന്‍ടിഎജിഐയുടെ കോവിഡ്-19 പ്രവര്‍ത്തക സമിതി, സാങ്കേതിക സ്ഥിര ഉപസമിതി (എസ്ടിഎസ്സി) യോഗങ്ങളില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിട്ടുമുണ്ട്. കോവിഡ്-19 പ്രവര്‍ത്തകസമിതിയിലെ അംഗങ്ങള്‍ ഇനി പറയുന്നവരാണ്: 

ഡോ. എന്കെ അറോറ

 എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഐഎന്സിഎല്ഇഎന്

ഡോ. രാകേഷ് അഗര്വാള്

എന്ടിഎജിഐ അംഗം, ഡയറക്ടര്‍, ജെഐപിഎംഇആര്‍, പുതുച്ചേരി

ഡോ. ഗഗന്ദീപ് കാങ്

എന്ടിഎജിഐ അംഗം, പ്രൊഫസര്‍, സിഎംസി വെല്ലൂര്

ഡോ. അമൂല്യ പാണ്ഡ

എന്ടിഎജിഐ അംഗം, ഡയറക്ടര്‍, എന്ഐഐ

ഡോ. ജെ പി മുളിയില്

എന്ടിഎജിഐ അംഗം, റിട്ട. പ്രിന്സിപ്പല്‍, സി.എം.സി, വെല്ലൂര്

ഡോ. നവീന്ഖന്ന

വകുപ്പു തലവന്‍, ഐസിജിഇബി

ഡോ. വി ജി സോമാനി

ഡിസിജിഐ, സിഡിഎസ്സിഒ

ഡോ. പ്രദീപ് ഹല്ദാര്

ഉപദേഷ്ടാവ്, ആര്സിഎച്ച്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

ദേശീയ പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ കീഴില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ നല്‍കുന്നതിനുള്ള ഇടവേളയില്‍ മാറ്റം വരുത്തുന്നതു സംബന്ധിച്ച നിര്‍ദേശം ഈ കോവിഡ്-19 പ്രവര്‍ത്തക സമിതി പരിഗണിച്ചു. 'യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുള്ള സംഭവങ്ങള്‍, പ്രത്യേകിച്ച് യുണൈറ്റഡ് കിങ്ഡത്തില്‍ (യുകെ) നിന്നുള്ളവ, കണക്കിലെടുത്ത് കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലുള്ള ഇടവേള 12 മുതല്‍ 16 വരെ ആഴ്ചയായി വര്‍ധിപ്പിക്കുന്നതിന് കോവിഡ് -19 പ്രവര്‍ത്തക സമിതി അംഗീകാരം നല്‍കി' എന്നായിരുന്നു ശുപാര്‍ശ.

കോവിഡ് -19 പ്രവര്‍ത്തക സമിതിയുടെ ഈ ശുപാര്‍ശ വിശദമായ ചര്‍ച്ചയ്ക്കായി എന്‍ടിഎജിഐ സാങ്കേതിക സ്ഥിര ഉപസമിതി (എസ്ടിഎസ്സി) ഏറ്റെടുത്തു. 2021 മെയ് 13 ന് ജൈവസാങ്കേതിക വകുപ്പ് സെക്രട്ടറിയുടെയും ഐസിഎംആര്‍ ഡിഎച്ച്ആര്‍ ആന്‍ഡ് ഡിജി സെക്രട്ടറിയുടെയും സംയുക്താധ്യക്ഷതയില്‍ ചേര്‍ന്ന, സമിതിയുടെ 31-ാമത് യോഗത്തിലാണ് ഇതു ചര്‍ച്ച ചെയ്തത്.

ഇനിപ്പറയുന്നവരാണ് എസ്ടിഎസ്സി അംഗങ്ങള്‍: 

ഡോ. രേണു സ്വരൂപ്

 സെക്രട്ടറി, ജൈവസാങ്കേതിക വകുപ്പ്

ഡോ. ബല്റാം ഭാര്ഗവ

 സെക്രട്ടറി, ആരോഗ്യ ഗവേഷണ വകുപ്പ് & ഡിജി-ഐസിഎംആര്

ഡോ. ജെ പി മുളിയില്

 പ്രൊഫസര്‍, സിഎംസി വെല്ലൂര്

ഡോ. ഗഗന്ദീപ് കാങ്

പ്രൊഫസര്‍, സിഎംസി വെല്ലൂര്

ഡോ. ഇന്ദ്രാണി ഗുപ്ത

പ്രൊഫസര്‍, സാമ്പത്തിക വളര്ച്ചാ ഇന്സ്റ്റിറ്റ്യൂട്ട്, ഡല്ഹി

ഡോ. രാകേഷ് അഗര്വാള്

 ഡയറക്ടര്‍, ജെഐപിഎംഇആര്‍, പുതുച്ചേരി

ഡോ. മാത്യു വര്ഗീസ്

വകുപ്പു മേധാവി, ഓര്ത്തോപീഡിക്സ്, സെന്റ് സ്റ്റീഫന്സ് ആശുപത്രി, ന്യൂഡല്ഹി

ഡോ. സതീന്ദര്അനേജ

പ്രൊഫസര്‍, ശാരദ സര്വകലാശാല, നോയ്ഡ

ഡോ. നീര് ഭട്

 പ്രൊഫസര്‍, എയിംസ്, ന്യൂഡല്ഹി

ഡോ. എം ഡി ഗുപ്തെ

മുന്ഡയറക്ടര്‍, എന്ഐഇ, ചെന്നൈ

ഡോ. വൈ കെ ഗുപ്ത

 മുഖ്യ ഉപദേഷ്ടാവ്, ടിഎച്ച്എസ്ടിഐ- ഡിബിടി

ഡോ. അരുണ്അഗര്വാള്

 പ്രൊഫസര്‍, പിജിഐഎംഇആര്‍, ചണ്ഡീഗഢ്

ഡോ. ലളിത് ധര്

 പ്രൊഫസര്‍, വൈറോളജി, എയിംസ്, ന്യൂഡല്ഹി

എന്‍ടിഎജിഐ എസ്ടിഎസ്സി ഇനി പറയുന്ന ശുപാര്‍ശ നല്‍കി:- 'കോവിഡ്-19 പ്രവര്‍ത്തക സമിതി ശുപാര്‍ശ പ്രകാരം, രണ്ടു ഡോസ് കോവിഷീല്‍ഡ് വാക്‌സിനുകളുടെ ഇടവേള കുറഞ്ഞത് മൂന്നു മാസമാക്കാന്‍ നിര്‍ദേശിക്കുന്നു'.

രണ്ടു യോഗങ്ങളിലും, അതായത്, കോവിഡ്-19 പ്രവര്‍ത്തകസമിതിയിലും എസ്ടിഎസ്സിയിലും, റോയിട്ടേഴ്‌സ് നല്‍കിയ വാര്‍ത്തയില്‍ പറയുന്ന ഡോ. മാത്യു വര്‍ഗീസ്, ഡോ. എം ഡി ഗുപ്‌തെ, ഡോ. ജെ പി മുളിയില്‍ എന്നീ മൂന്നംഗങ്ങളില്‍ ആരുടെയും എതിര്‍പ്പുണ്ടായില്ല. മാത്രമല്ല, എതിര്‍പ്പുമായി ബന്ധപ്പെട്ട് റോയിട്ടേഴ്‌സുമായി സംസാരിച്ചിട്ടില്ലെന്ന് ഡോ. മാത്യു വര്‍ഗീസ് വെളിപ്പെടുത്തുകയും ചെയ്തു.

*****


(Release ID: 1727560) Visitor Counter : 208