രാസവസ്തു, രാസവളം മന്ത്രാലയം
സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സ്ഥാപനങ്ങൾക്കും ആംഫോട്ടെറിസിൻ-ബി യുടെ 106300 വൈലുകൾ അധികമായി അനുവദിച്ചു - ഡി. വി. സദാനന്ദ ഗൗഡ
Posted On:
14 JUN 2021 1:44PM by PIB Thiruvananthpuram
ന്യൂഡൽഹി , ജൂൺ 14,2021
ലിപ്പോസോമൽ ആംഫോട്രിസിൻ ബി യുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സ്ഥാപനങ്ങൾക്കും ആംഫോട്ടെറിസിൻ-ബി യുടെ 106300 വൈലുകൾ അധികമായി അനുവദിച്ചതായി കേന്ദ്ര രാസവസ്തു , രാസ വള വകുപ്പ് മന്ത്രി ശ്രീ ഡി.വി സദാനന്ദ ഗൗഡ ട്വിറ്ററിലൂടെ അറിയിച്ചു .
ഇതുകൂടാതെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സ്ഥാപനങ്ങൾക്കുമായി പരമ്പരാഗത ആംഫോട്ടെറിസിൻ ബി ( Conventional Amphotericin B ) യുടെ 53,000 വൈലുകളും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സുഗമമായ വിതരണവും രോഗികളുടെ സമയബന്ധിതമായ ചികിത്സയും ഉറപ്പാക്കാനാണ് പരമ്പരാഗത ആംഫോട്ടെറിസിൻ ബി അനുവദിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
IE/SKY
(Release ID: 1726973)
Visitor Counter : 199
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada