ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 70,421 പേർക്ക്; 74 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക്


66 ദിവസത്തിനുശേഷം രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10 ലക്ഷത്തിൽ താഴെയായി

ഒരു മാസത്തിലേറെയായി പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന കോവിഡ് ബാധിതരേക്കാൾ കൂടുതൽ

രോഗമുക്തി നിരക്ക് വർധിച്ച് 95.43 ശതമാനമായി

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.72 ശതമാനം; മൂന്നാഴ്ചയായി പത്തുശതമാനത്തിൽ താഴെ

Posted On: 14 JUN 2021 2:09PM by PIB Thiruvananthpuram

പുതിയ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് പതിവായി കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ ഏഴാം ദിവസവും പ്രതിദിന രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാണ്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായാണിത്.

ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും പതിവായി കുറയുകയാണ്. നിലവിൽ 9,73,158 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 66 ദിവസത്തിനുശേഷമാണ് ചികിത്സയിലുള്ളവരുടെ എണ്ണം പത്തുലക്ഷത്തിൽ താഴെയാകുന്നത്.

ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 53,001-ന്റെ കുറവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായത്. നിലവിൽ ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 3.3% മാത്രമാണ്.

കോവിഡ്-19 ന്റെ പിടിയിൽ നിന്ന് രാജ്യത്തിതുവരെ മുക്തരായത് 2,81,62,947 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,501 പേരും രോഗമുക്തരായി. രോഗമുക്തി നിരക്ക് പതിവായി ഉയരുകയാണ്. നിലവിൽ 95.43 ശതമാനമാണിത്.

പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയത് 14,92,152 പരിശോധനകളാണ്. രാജ്യത്താകെ ഇതുവരെ നടത്തിയത് ഏകദേശം 38 കോടി (37,96,24,626) പരിശോധനകളാണ്.

പരിശോധനകൾ വർധിപ്പിച്ചിട്ടും രോഗസ്ഥിരീകരണ നിരക്കു കുറയുന്ന പ്രവണതയാണു കണ്ടുവരുന്നത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.54 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.74 ശതമാനവുമാണിപ്പോൾ. തുടർച്ചയായ 21-ാം ദിവസവും ഇത് പത്തുശതമാനത്തിൽ താഴെയായി തുടരുകയാണ്. 


താല്‍ക്കാലിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ന് രാവിലെ 7 മണി വരെ ആകെ 35,32,375 സെഷനുകളിലൂടെ 25,48,49,301 വാക്‌സിന്‍ ഡോസുകള്‍ നല്‍കി.

ഇതില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടുന്നു:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,00,51,785
രണ്ടാം ഡോസ് 69,67,822

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,67,57,575
രണ്ടാം ഡോസ് 88,52,564

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 4,12,71,166
രണ്ടാം ഡോസ് 7,69,575

45 മുതല്‍ 60 വയസ്സുവരെയുള്ളവര്‍
ഒന്നാം ഡോസ് 7,57,08,102
രണ്ടാം ഡോസ് 1,19,77,000

60 വയസിനു മുകളിലുള്ളവര്‍
ഒന്നാം ഡോസ് 6,25,81,044
രണ്ടാം ഡോസ് 1,99,12,668


ആകെ 25,48,49,301

***



(Release ID: 1726934) Visitor Counter : 167