ധനകാര്യ മന്ത്രാലയം

മുന്നോട്ടുള്ള പശ്ചാത്തലസൗകര്യ രൂപരേഖയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനുള്ള യോഗത്തില്‍ ധനമന്ത്രി ശ്രീമതി. നിര്‍മ്മല സീതാരാമന്‍ അദ്ധ്യക്ഷതവഹിച്ചു


മൂലധനച്ചെലവ് നേരത്തെതന്നെ വലിയതോതില്‍ അനുവദിക്കാനും അവരുടെ കാപെക്‌സ് ലക്ഷ്യങ്ങളേക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനും ലക്ഷ്യംവയ്ക്കാന്‍ മന്ത്രാലയങ്ങളെ ധനമന്ത്രി അറിയിക്കുന്നു

എം.എസ്.എം.ഇകളുടെ കുടിശ്ശിക എത്രയും വേഗം തീര്‍പ്പാക്കിയെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയങ്ങളോടും അവരുടെ സി.പി.എസ്.ഇകളോടും ധനമന്ത്രി നിര്‍ദ്ദേശിച്ചു

ലാഭകരമായ പദ്ധതികള്‍ക്കായി പൊതു സ്വകാര്യ പങ്കാളിത്തം (പി.പി.പി) സമ്പ്രദായം ആരായാന്‍ മന്ത്രാലയങ്ങളോട് ധനമന്ത്രി ആവശ്യപ്പെട്ടു

Posted On: 11 JUN 2021 7:17PM by PIB Thiruvananthpuram

മുന്നോട്ടുള്ള പശ്ചാത്തല സൗകര്യ രൂപരേഖയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായി കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിര്‍മ്മലാ സീതാരാമന്‍ മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമായി ഒരു വെര്‍ച്വല്‍ മീറ്റിംഗ് നടത്തി. മുന്നോട്ടുള്ള പശ്ചാത്തല സൗകര്യ രൂപരേഖയുമായി ബന്ധപ്പെട്ട് മന്ത്രാലയങ്ങള്‍ / വകുപ്പുകള്‍ എന്നിവരുമായി ധനമന്ത്രി നടത്തുന്ന അഞ്ചാമത്തെ അവലോകന യോഗമാണിത്. യോഗത്തില്‍, മന്ത്രാലയങ്ങളുടെയും അവരുടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും (സി.പി.എസ്.ഇ) മൂലധനച്ചെലവ് (കാപെക്‌സ്) പദ്ധതികള്‍, ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ സ്ഥിതിയും പശ്ചാത്തലസൗകര്യ നിക്ഷേപം ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികളും ചര്‍ച്ച ചെയ്തു. ധനകാര്യ സെക്രട്ടറി, സെക്രട്ടറി (സാമ്പത്തിക കാര്യങ്ങള്‍), സെക്രട്ടറി (പബ്ലിക് എന്റര്‍പ്രൈസസ്), സെക്രട്ടറി (റോഡ് ഗതാഗതം, ദേശീയപാതകള്‍), സെക്രട്ടറി (ടെലികമ്മ്യൂണിക്കേഷന്‍), സെക്രട്ടറി (ആണവോര്‍ജ്ജം) എന്നിവരും ഒപ്പം ഈ മൂന്ന് മന്ത്രാലയങ്ങള്‍/വകുപ്പുകള്‍ എന്നിവയുടെ സി.പി.എസ്.ഇകളുടെ സി.എം.ഡിമാര്‍ / സി.ഇ.ഒമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.


മഹാമാരിക്ക്‌ശേഷം സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ മെച്ചപ്പെട്ട കാപെക്‌സ് നിര്‍ണായക പങ്ക് വഹിക്കുമെന്ന് മന്ത്രാലയങ്ങളുടെയും അവരുടെ സി.പി.എസ്.ഇ.കളുടെയും മൂലധന ചെലവ് പ്രകടനം അവലോകനം ചെയ്തുകൊണ്ട് ഊന്നിപ്പറഞ്ഞ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തങ്ങളുടെ മൂലധനചെലവ് മുന്‍കൂട്ടി വലിയതോതില്‍ അനുവദിക്കുന്നതിനും പ്രോത്സാഹിപ്പിച്ചു. കാപെക്‌സ് ലക്ഷ്യങ്ങളെക്കാള്‍ കൂടുതല്‍ നേടിയെടുക്കുന്നതിന് മന്ത്രാലയങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ മൂലധന ചെലവിനായി 5.54 ലക്ഷം കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ് ധനമന്ത്രി 2020-21 ലെ ബജറ്റ് വിഹിതത്തിനെ അപേക്ഷിച്ച് 34.5 ശതമാനം വര്‍ദ്ധനയാണുണ്ടായിരിക്കുന്നതെന്ന് വ്യക്തമാക്കി.. എന്നിരുന്നാലും, ബജറ്റിന്റെ ഭാഗത്തുനിന്നുള്ള മൂലധനച്ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളാണ് പൂര്‍ത്തീകരിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.
പശ്ചാത്തല ചെലവ് എന്നത് പശ്ചാത്തലസൗകര്യങ്ങളിലുള്ള കേന്ദ്രഗവണ്‍മെന്റിന്റെ ബജറ്റിലുള്ള ചെലവുകള്‍ മാത്രമല്ല, ഇതില്‍ സംസ്ഥാന സര്‍ക്കാരുകളുടെയും സ്വകാര്യമേഖലയുടെയും പശ്ചാത്തല സൗകര്യ ചെലവുകളും ഉള്‍ക്കൊള്ളുന്നുണ്ടെന്നും ശ്രീമതി സീതാരാമന്‍ എടുത്തുപറഞ്ഞു. അധിക ബജറ്റ് വിഭവങ്ങളിലൂടെയുള്ള ഗവണ്‍മെന്റിന്റെ ചെലവുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.അതുകൊണ്ട്, നൂതനമായ ഘടനയിലും ധനസഹായത്തിലൂടെയും ഫണ്ട് ചെയ്യുന്ന പദ്ധതികള്‍ നേടിയെടുക്കാനും പശ്ചാത്തലസൗകര്യ ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സ്വകാര്യമേഖലയ്ക്ക് എല്ലാ സഹായവും ലഭ്യമാക്കാനും മന്ത്രാലയങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കണം. ലാഭകരമായ പദ്ധതികള്‍ക്കായി പൊതു സ്വകാര്യ പങ്കാളിത്ത (പി.പി.പി) സമ്പ്രദായം ആരായാനും ധനകാര്യ മന്ത്രി മന്ത്രാലയങ്ങളോട് കൂട്ടിച്ചേര്‍ത്തു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.ഇ.എം) കുടിശികകള്‍ എത്രയും വേഗം
തീര്‍പ്പാക്കിയെന്ന് ഉറപ്പാക്കണമെന്ന് മന്ത്രാലയങ്ങളോടും അവയുടെ സി.പി.എസ്.ഇകളോടും മന്ത്രി നിര്‍ദ്ദേശിച്ചു.
അഭിലഷണീയ ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഉയര്‍ന്ന തലത്തിലുള്ള ഡാറ്റാ കണക്റ്റിവിറ്റിയുടെ പ്രയോജനം ലഭ്യമാക്കുന്നതിനുള്ള സുപ്രധാന പദ്ധതികള്‍ വേഗത്തിലാക്കാന്‍ ഡി.ഒ.ടിയോട് മറ്റുപലതിനുമൊപ്പം ധനമന്ത്രി നിര്‍ദ്ദേശിച്ചു. മലയോരമേഖലകളിലെ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാദ്ധ്യതകള്‍ ആരായാനും വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള (വെഹിക്കിള്‍ സ്‌ക്രാപ്പിംഗ്) സൗകര്യം നടപ്പാക്കുന്നത് വേഗത്തിലാക്കാനും റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തോട് (എം.ഒ.ആര്‍.ടി.എച്ച്) നോട് ആവശ്യപ്പെട്ടു. ആത്മ നിര്‍ഭാര്‍ ഭാരത് പാക്കേജ് (എ.എന്‍.ബി.പി) പ്രകാരം പ്രഖ്യാപിച്ച മുന്‍കൈകള്‍ സമയോചിതമായ നേടുന്നത് ഉറപ്പാക്കാന്‍ ആണവോര്‍ജ്ജ വകുപ്പിനോടും ആവശ്യപ്പെട്ടു.
നേട്ടങ്ങള്‍ സമയപരിധിക്ക് അനുസൃതമായുണ്ടാകുന്നുവെന്ന് ഉറപ്പാക്കുന്നതിന് പ്രധാനപ്പെട്ട ബൃഹദ് പദ്ധതികള്‍ക്കുള്ള ചെലവ് വര്‍ദ്ധിപ്പിക്കണമെന്ന് മന്ത്രാലയ സെക്രട്ടറിമാരോട് ഉപസംഹാരം നടത്തുമ്പോള്‍ ധനമന്ത്രി നിര്‍ദ്ദേശിച്ചു. മേഖലാ അധിഷ്ഠിത പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുമായി നിരന്തരം അവലോകനം നടത്തണമെന്നും അവര്‍ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.

 

***


(Release ID: 1726385) Visitor Counter : 249