പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. അശോക് പനഗരിയയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 11 JUN 2021 6:22PM by PIB Thiruvananthpuram

പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. അശോക് പനഗരിയയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

 "ഡോ. അശോക് പനഗരിയ ഒരു മികച്ച ന്യൂറോളജിസ്റ്റ് എന്ന നിലയിൽ  വ്യക്തിമുദ്ര പതിപ്പിച്ചു. വൈദ്യശാസ്ത്രരംഗത്തെ അദ്ദേഹത്തിന്റെ മാർഗദർശകത്വം   ഡോക്ടർമാരുടെയും  ഗവേഷകരുടെയും തലമുറകൾക്ക്  ഗുണം ചെയ്യും. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. ഓം ശാന്തി. "

 

 

*** 



(Release ID: 1726349) Visitor Counter : 122