പ്രധാനമന്ത്രിയുടെ ഓഫീസ്
നാല്പത്തിയേഴാം ജി 7 ഉച്ച കോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും
Posted On:
10 JUN 2021 6:34PM by PIB Thiruvananthpuram
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂൺ 12, 13 തീയതികളിൽ നടക്കുന്ന ജി 7 ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനുകളിൽ വെർച്വൽ ഫോർമാറ്റിൽ പങ്കെടുക്കും. നിലവിൽ ബ്രിട്ടനാണ് ജി 7 ന്റെ അധ്യക്ഷ പദവി വഹിക്കുന്നത് . ഓസ്‌ട്രേലിയ, റിപ്പബ്ലിക് ഓഫ് കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളോടൊപ്പം ജി 7 ഉച്ചകോടിക്ക് അതിഥി രാജ്യങ്ങമായി ഇന്ത്യയെയും ക്ഷണിച്ചിരുന്നു ഹൈബ്രിഡ് രൂപത്തിലായിരിക്കും സമ്മേളനം ചേരുക.
‘ബിൽഡ് ബാക്ക് ബെറ്റർ’ ആണ് ഉച്ചകോടിയുടെ പ്രമേയം. ബ്രിട്ടൻ നാല് മുൻഗണനാ മേഖലകൾ നൽകിയിട്ടുണ്ട്. ഭാവിയിലെ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനിടയിൽ കൊറോണ വൈറസിൽ നിന്നുള്ള ആഗോള വീണ്ടെടുക്കലിന് നേതൃത്വം നൽകൽ ; സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരം നടത്തി ഭാവി അഭിവൃദ്ധി പ്രോത്സാഹിപ്പിക്കുക; കാലാവസ്ഥാ വ്യതിയാനത്തെ നേരിടുകയും ഭൂമിയുടെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുകയും ചെയ്യുക; ഒപ്പം പങ്കിട്ട മൂല്യങ്ങൾക്കും , തുറന്ന സമൂഹങ്ങൾക്കും വേണ്ടി പോരാടുക എന്നതാണവ .ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് , മഹാമാരിയിൽ നിന്ന് ആഗോള വീണ്ടെടുക്കലിലേക്കുള്ള മുന്നേറ്റത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ നേതാക്കൾ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ജി 7 യോഗത്തിൽ പങ്കെടുക്കുന്നത്. 2019 ൽ ജി 7 ഫ്രഞ്ച് പ്രസിഡൻസി ബിയാരിറ്റ്സ് ഉച്ചകോടിയിലേക്ക് “ജനപ്രീതി പങ്കാളി ” ആയി ഇന്ത്യയെ ക്ഷണിക്കുകയും, പ്രധാനമന്ത്രി ‘കാലാവസ്ഥ, ജൈവവൈവിധ്യവും സമുദ്രങ്ങളും’, ‘ഡിജിറ്റൽ പരിവർത്തനം’ എന്നീ സെഷനുകളിൽ പങ്കെടുക്കുകയും ചെയ്തു.
***
(Release ID: 1726069)
Visitor Counter : 268
Read this release in:
Marathi
,
Kannada
,
Gujarati
,
Tamil
,
Telugu
,
Assamese
,
Odia
,
English
,
Urdu
,
Hindi
,
Manipuri
,
Bengali
,
Punjabi