ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത്ഒരു ലക്ഷത്തിൽ താഴെ പ്രതിദിന രോഗികൾ


60 ദിവസങ്ങൾക്ക് ശേഷം,രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 12 ലക്ഷത്തിൽ താഴെ

കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 63,463 പേരുടെ കുറവ്.

തുടർച്ചയായ 28- മത് ദിവസവും രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്ന വരെക്കാൾ കൂടുതൽ
ദേശീയതലത്തിലെ രോഗമുക്തി നിരക്ക് 94.77% ആയി ഉയർന്നു

പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് നിലവിൽ 4.69%.
തുടർച്ചയായ 17-മത് ദിവസവും ഇത് 10 ശതമാനത്തിൽ താഴെ

രാജ്യ വ്യാപകമായി ഇത് വരെ 24 കോടിയിലധികം ഡോസ് വാക്സിൻ നൽകി

Posted On: 10 JUN 2021 10:28AM by PIB Thiruvananthpuram

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 94,052 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു. തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് ഒരു ലക്ഷത്തിൽ താഴെയാണ് രോഗികൾ. കേന്ദ്ര സംസ്ഥാന ഗവൺമെന്റ്കളുടെ  സംയോജിത പ്രവർത്തനഫലമായാണിത്

രാജ്യത്ത് കോവിഡ്  ചികിത്സയിൽ ഉള്ളവരുടെ എണ്ണം തുടർച്ചയായി കുറഞ്ഞുകൊണ്ട് ,11,67,952 ആയി. തുടർച്ചയായ പത്താം ദിവസവും ചികിത്സയിൽ ഉള്ളവരുടെ എണ്ണം 20 ലക്ഷത്തിൽ താഴെ.
രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ  4% ആണിത്.
കഴിഞ്ഞ 24 മണിക്കൂറിൽ   ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ  63,463 കുറവ് രേഖപ്പെടുത്തി .

തുടർച്ചയായ 28 മത് ദിവസവും രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്ന വരെക്കാൾ കൂടുതൽ. കഴിഞ്ഞ 24 മണിക്കൂറിൽ 1,51,367 പേർ രോഗ മുക്തരായി.കഴിഞ്ഞ 24 മണിക്കൂറിലെ പ്രതിദിന കേസുകളെക്കാൾ  57,315 കൂടുതൽ പേർക്ക് രോഗം ഭേദമായി.മഹാമാരിയുടെ ആരംഭം മുതൽ ഇതുവരെ രാജ്യത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 2,76,55,493 ആണ്. കഴിഞ്ഞ 24മണിക്കൂറിൽ 1,51,367  പേർ രോഗ മുക്തരായി.രോഗമുക്തി നിരക്ക് ഉയർന്നു 94.77% ആയി.

കഴിഞ്ഞ 24 മണിക്കൂറിൽ 20,04,690 പരിശോധനകൾ നടത്തി.
രാജ്യത്ത് ഇതുവരെ 37.21 കോടിയിലധികം (37,21,98,253) പരിശോധനകൾ നടത്തി.

പ്രതിവാര രോഗ സ്ഥിരീകരണ  നിരക്കിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തുന്നു. നിലവിൽ പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 5.43%  ആയി കുറഞ്ഞു.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.69% ആയി കുറഞ്ഞു. തുടർച്ചയായ 17- മത് ദിവസവും ഇത് 10 ശതമാനത്തിൽ താഴെയാണ്.

 രാജ്യവ്യാപക വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 24 കോടിയിലധികം ഡോസ് വാക്സിൻ നൽകി.ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 33,82,775 സെഷനുകളിലായി രാജ്യവ്യാപകമായി ആകെ  24,27,26,693   കോവിഡ് 19 വാക്സിൻ ഡോസുകൾ ഇന്ന്  വരെ നൽകി. കഴിഞ്ഞ 24 മണിക്കൂറിൽ 33,79,261 വാക്സിൻ ഡോസ് നൽകി.

 

***



(Release ID: 1725856) Visitor Counter : 228