ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോ-വിൻ 2.0 ൽ രജിസ്ട്രേഷനുള്ള    ഫോട്ടോ ഐഡിയായി യുണിക്ക് ഡിസെബിലിറ്റി ഐഡന്റിഫിക്കേഷൻ (യുഡിഐഡി)  ഇപ്പോൾ സ്വീകാര്യമാണെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

Posted On: 07 JUN 2021 3:37PM by PIB Thiruvananthpuram

 


ന്യൂഡൽഹി , ജൂൺ 07,2021

കോ-വിൻ 2.0 ൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള    ഫോട്ടോ ഐഡിയായി യുണിക്ക് ഡിസെബിലിറ്റി ഐഡന്റിഫിക്കേഷൻ (യുഡിഐഡി) കാർഡ്  കൂടി ഉൾപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് സംസ്ഥാനങ്ങൾക്കും  / കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിർദേശം നൽകി  .

2021 മാർച്ച് 2 ന് പുറത്തിറക്കിയ കോ-വിൻ 2.0 നായുള്ള മാർഗ്ഗനിർദ്ദേശകുറിപ്പ് പ്രകാരം, വാക്സിനേഷന് മുമ്പായി ഗുണഭോക്താവിന്റെ വെരിഫികേഷനായി ഏഴ് ഫോട്ടോ ഐഡികൾ വ്യക്തമാക്കിയിട്ടുണ്ട് .


അംഗപരിമിതർക്കായി കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള  വികലാംഗ ശാക്തീകരണ വകുപ്പ് നൽകി  വരുന്ന  യുഡിഐഡി കാർഡിൽ  വ്യക്തിയുടെ പേര്  , ജനന വർഷം, ലിംഗം, ഫോട്ടോ എന്നിവ പോലുള്ള എല്ലാ വിവരങ്ങളും  ഉണ്ട്.  കൂടാതെ കോവിഡ് -19 വാക്സിനേഷനിൽ തിരിച്ചറിയലിനായി  ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങളെല്ലാം ഇവ പാലിക്കുന്നതായും  കേന്ദ്ര ആരോഗ്യ മന്ത്രാലയം എഴുതിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

UDID ഉൾപെടുത്താൻ ആവശ്യമായ   വ്യവസ്ഥകൾ‌ തയ്യാറാക്കി വരുന്നു,  ഉടൻ‌ തന്നെ കോ-വിൻ‌ പോർട്ടലിൽ ലഭ്യമാകും. കോവിഡ്  വാക്സിനേഷൻ ലഭ്യമാക്കുന്നതിന് ഫോട്ടോ ഐ ഡി  ആയി യുഡിഐഡി കാർഡ് ഉപയോഗിക്കുന്നത് സംബന്ധിച്ച  വിവരങ്ങൾ വ്യാപകമായി പ്രചരിപ്പിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളെയും  / കേന്ദ്ര ഭരണപ്രദേശങ്ങളെയും  ഉപദേശിച്ചു 

 

IE/SKY



(Release ID: 1725081) Visitor Counter : 175