ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

•രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; കഴിഞ്ഞ 24 മണിക്കൂറിൽ 1.14 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു.


•തുടർച്ചയായ 10 -മത് ദിവസവും പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെ.


•രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 15 ലക്ഷത്തിൽ താഴെ; നിലവിൽ 14,77,799 രോഗികൾ.

•തുടർച്ചയായ 24- മത് ദിവസവും രോഗമുക്തി നേടുന്നവരുടെ എണ്ണം, രോഗം സ്ഥിരീകരിക്കുന്ന വരെക്കാൾ കൂടുതൽ

•ദേശീയതലത്തിലെ രോഗമുക്തി നിരക്കിൽ ക്രമാനുഗത വർധന;93.67% ആയി ഉയർന്നു.

•പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് തുടർച്ചയായി കുറയുന്നു, നിലവിൽ 5.62%.
തുടർച്ചയായ 13-മത് ദിവസവും ഇത് 10 ശതമാനത്തിൽ താഴെ

• രാജ്യവ്യാപകമായി 23 കോടി വാക്സിൻ ഡോസുകൾ നൽകി നിർണായക നേട്ടം കൈവരിച്ചു.

Posted On: 06 JUN 2021 10:18AM by PIB Thiruvananthpuram

കഴിഞ്ഞ 24 മണിക്കൂറിലെ    രാജ്യത്തെ കോവിഡ് പ്രതിദിന രോഗികളുടെ  എണ്ണം  1,14,460 ആയി കുറഞ്ഞു. ഇത് കഴിഞ്ഞ രണ്ടു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്.
 തുടർച്ചയായ പത്താമത്  ദിവസവും പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെ. 'സമഗ്ര ഗവൺമെന്റ്' സമീപനത്തിലൂടെ ഉള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പ്രവർത്തന ഫലമായാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായത്.

 രാജ്യത്ത്  ചികിത്സയിൽ ഉള്ളവരുടെ എണ്ണം തുടർച്ചയായി കുറഞ്ഞുവരുന്നു. ഇപ്പോൾ  ചികിത്സയിൽ ഉള്ളവരുടെ എണ്ണം  15 ലക്ഷത്തിൽ താഴെ; നിലവിൽ 14,77,799  രോഗികൾ ആണുള്ളത് . തുടർച്ചയായ ആറാമത് ദിവസമാണ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 20 ലക്ഷത്തിൽ താഴെ ആകുന്നത്.

കഴിഞ്ഞ 24 മണിക്കൂറിൽ   ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ  77,449 കുറവ് രേഖപ്പെടുത്തി .രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിന്റെ  5.13% ആണിത്.

 കൂടുതൽപേർ രോഗമുക്തി നേടുന്നതോടെ, തുടർച്ചയായ ഇരുപത്തിനാലാമത് ദിവസവും പ്രതിദിന രോഗ മുക്തരുടെ എണ്ണം, രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതൽ.കഴിഞ്ഞ 24 മണിക്കൂറിലെ പ്രതിദിന കേസുകളെക്കാൾ  74,772 കൂടുതൽ പേർക്ക് രോഗം ഭേദമായി.

മഹാമാരിയുടെ ആരംഭം മുതൽ ഇതുവരെ രാജ്യത്ത്  ആകെ രോഗം ഭേദമായവരുടെ എണ്ണം  2,69,84,781  ആണ്.1,89,232 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടി.രോഗമുക്തി നിരക്ക് ഉയർന്നു 93.67%ആയി.

കഴിഞ്ഞ 24 മണിക്കൂറിൽ 20,36,311 പരിശോധനകൾ നടത്തി.
രാജ്യത്ത് ഇതുവരെ 36.4 കോടിയിലധികം  (36,47,46,522) പരിശോധനകൾ നടത്തി.

പ്രതിവാര രോഗ സ്ഥിരീകരണ  നിരക്കിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തുന്നു. നിലവിൽ പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 6.54%  ആയി കുറഞ്ഞു.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.62% ആയി കുറഞ്ഞിട്ടുണ്ട്. തുടർച്ചയായ  13- മത് ദിവസവും ഇത് 10 ശതമാനത്തിൽ താഴെയാണ്.

 മറ്റൊരു നിർണായക നേട്ടത്തിൽ,രാജ്യവ്യാപക വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 23.13 കോടിയിലേറെ ഡോസ് വാക്സിൻ നൽകി.
33,53,539 വാക്സിൻ ഡോസുകൾ ആണ് കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത്.

 ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 32,42,503 സെഷനുകളിലായി രാജ്യവ്യാപകമായി ആകെ  23,13,22,417   കോവിഡ് 19 വാക്സിൻ ഡോസുകൾ ഇന്ന്  വരെ നൽകിയിട്ടുണ്ട്



(Release ID: 1724880) Visitor Counter : 286