ആഭ്യന്തരകാര്യ മന്ത്രാലയം

കോവിഡ്-19 മഹാമാരിയെ തുടർന്ന് രാജ്യത്ത് കുടുങ്ങിപ്പോയ വിദേശ പൗരന്മാരുടെ വിസ / താമസ അനുമതി കാലയളവ് 2021 ഓഗസ്റ്റ് 31 വരെ ദീർഘിപ്പിച്ചു 

Posted On: 04 JUN 2021 3:14PM by PIB Thiruvananthpuram


ന്യൂഡൽഹി , ജൂൺ 04, 2021

 കോവിഡ് മഹാമാരിയെ തുടർന്ന് 2020 മാർച്ചിന് ശേഷം സാധാരണ യാത്രാ വിമാനസർവീസുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, മാർച്ചിന് മുൻപായി ഇന്ത്യയിലെത്തിയ, സാധുതയുള്ള ഇന്ത്യൻ വിസകൾ കൈവശം ഉള്ള വിദേശ പൗരന്മാർക്ക് രാജ്യത്ത് തുടരേണ്ടതായി  വന്നിട്ടുണ്ട്.

 ഇത്തരം വിദേശ പൗരന്മാർക്ക്  അടച്ചുപൂട്ടൽ നടപടികളെ തുടർന്ന് തങ്ങളുടെ വിസ കാലാവധി നീട്ടി ലഭ്യമാക്കുന്നതിൽ നിരവധി പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇവ കണക്കിലെടുത്ത് 2020 ജൂൺ 29ന് ആഭ്യന്തരമന്ത്രാലയം പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

 2020 ജൂൺ 30ന് ശേഷം വിസ / താമസ അനുമതി കാലയളവ് അവസാനിക്കുന്ന  വിദേശ പൗരന്മാർക്ക്  രാജ്യത്തെ സാധാരണ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്ന തീയതിക്ക് 30 ദിവസങ്ങൾ കഴിഞ്ഞു വരെ സാധുത കാലാവധി    ഈ ഉത്തരവിൽ നീട്ടി നൽകിയിരുന്നു.

 എന്നാൽ  ഇത്തരം വിദേശ പൗരന്മാർ തങ്ങളുടെ വിസ അല്ലെങ്കിൽ താമസ അനുമതി ർഘിപ്പിക്കുന്നതിനായി  ഓരോ മാസവും അപേക്ഷകൾ സമർപ്പിച്ചിരുന്നു


 രാജ്യത്ത്ഇനിയും സാധാരണ യാത്ര വിമാനസർവീസുകൾ പുനരാരംഭിക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിൽ ഈ വിഷയം ആഭ്യന്തരമന്ത്രാലയം വീണ്ടും പരിഗണനയിൽ എടുത്തിരിക്കുകയാണ് .

ഇതേതുടർന്ന് ഇത്തരം വിസകളും അനുമതികളും ഉള്ള വിദേശ പൗരന്മാർക്ക് , അധിക താമസത്തിന്  പ്രത്യേക പിഴകൾ ഈടാക്കാതെ  2021 ഓഗസ്റ്റ് 31 വരെ  സാധുത നൽകാൻ തീരുമാനിച്ചിരിക്കുകയാണ്  

 തങ്ങളുടെ വിസ കാലാവധി നീട്ടിനൽകാൻ വിദേശ പൗരന്മാർ ഇക്കാലയളവിൽ യാതൊരുവിധ അപേക്ഷകളും FRRO/FRO വഴി സമർപ്പിക്കേണ്ടതില്ല



 എന്നാൽ ഇന്ത്യയിൽ നിന്ന് മടങ്ങുന്നതിനു മുൻപായി ഇത്തരം വിദേശ പൗരന്മാർ ഒരു എക്സിറ്റ് അനുമതിക്കായി FRRO/FRO യ്ക്ക് അപേക്ഷ നൽകേണ്ടതാണ്.  രാജ്യത്ത് കൂടുതൽ കാലം  താമസിച്ചു എന്നതിന്റെ പേരിലുള്ള പിഴകൾ ഒന്നും ഈടാക്കാതെ ഇത് വിതരണം ചെയ്യുന്നതാണ് 
 
IE/SKY


(Release ID: 1724446) Visitor Counter : 222