ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
COVID-19 മായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ
प्रविष्टि तिथि:
28 MAY 2021 9:21AM by PIB Thiruvananthpuram
ന്യൂഡൽഹി , മെയ് 28, 2021
രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 23,43,152 ആയി കുറഞ്ഞു.
ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 76,755 ന്റെ കുറവാണ് രേഖപ്പെടുത്തിയത്
1.86 ലക്ഷം പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. പുതിയ കേസുകൾ കുറയുന്ന പ്രവണത തുടരുന്നു.
കഴിഞ്ഞ 44 ദിവസത്തിനിടെ സ്ഥിരീകരിക്കുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇത്.
ഇതുവരെ 2,48,93,410 പേരാണ് കോവിഡിൽ നിന്നും മുക്തി നേടിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,459 പേർ രോഗ മുക്തരായി.
തുടർച്ചയായ പതിനഞ്ചാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ രോഗികളെക്കാൾ കൂടുതലായി തുടരുകയാണ്
രോഗമുക്തി നിരക്ക് 90.34 ശതമാനമായി വർദ്ധിച്ചു
നിലവിലെ പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 10.42% ആണ്
പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 9 ശതമാനമാണ്. ഇത് തുടർച്ചയായ നാലാം ദിവസമാണ് പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 10 ശതമാനത്തിൽ താഴെയായി തുടരുന്നത്
ദേശീയതല പ്രതിരോധകുത്തിവെപ്പ് യജ്ഞത്തിന്റെ ഭാഗമായി 20.57 കോടി വാക്സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തു.
പരിശോധനാ സൗകര്യങ്ങളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട് . കഴിഞ്ഞ 24 മണിക്കൂറിനിടെ 20.7 ലക്ഷം പരിശോധനകളാണ് രാജ്യത്ത് നടന്നത്.
IE
(रिलीज़ आईडी: 1722409)
आगंतुक पटल : 180
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada