ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

40 ദിവസങ്ങൾക്കുശേഷം രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം 2 ലക്ഷത്തിന് താഴെ ;1.96 ലക്ഷം പേർക്ക് കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചു


ചികിത്സയിൽ ഉള്ളവരുടെ എണ്ണം 25,86,782 ആയി കുറഞ്ഞു

മൊത്തത്തിലുള്ള പോസിറ്റിവിറ്റി നിരക്ക് നിലവിൽ 9.54%.

വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി 20 കോടിയോളം വാക്സിൻ ഡോസുകൾ നൽകി

കഴിഞ്ഞ 24 മണിക്കൂറിൽ,18-44 വയസ്സിന് ഇടയിൽ പ്രായമുള്ള 12.82 ലക്ഷം പേർക്ക് വാക്സിൻ നൽകി.2021 മെയ് ഒന്നുമുതൽ ഉള്ള ഏറ്റവും ഉയർന്ന നിരക്ക്

Posted On: 25 MAY 2021 11:27AM by PIB Thiruvananthpuram

കോവിഡ് 19 മഹാമാരിയ്ക്ക് എതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പ്രതീക്ഷ പകർന്നു കൊണ്ട് 40 ദിവസങ്ങൾക്ക് ശേഷം രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം 2 ലക്ഷത്തിന് താഴെ രേഖപ്പെടുത്തി. (2021 ഏപ്രിൽ 14 ന് 1,84,372 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.) കഴിഞ്ഞ 24 മണിക്കൂറിൽ  1,96,427 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 25,86,782 ആയി കുറഞ്ഞു. 2021 മെയ് 10 ന് ശേഷം ചികിത്സയിൽ ഉള്ളവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 9.60%  ആണ് . കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ  1,33,934 പേരുടെ കുറവ് രേഖപ്പെടുത്തി.

തുടർച്ചയായ പന്ത്രണ്ടാം ദിവസവും പുതുതായി രോഗമുക്തി നേടുന്നവരുടെ എണ്ണം, രോഗബാധിതരെക്കാൾ കൂടുതൽ. കഴിഞ്ഞ 24 മണിക്കൂറിൽ 3,26,850 പേർ രോഗ മുക്തരായി.

രാജ്യത്ത് ഇതുരെ  2,40,54,861  പേർ രോഗ മുക്തരായി. രോഗമുക്തി നിരക്ക് 89.26% ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ 20,58,112 പരിശോധനകൾ നടത്തി.
രാജ്യത്ത് ഇതുവരെ 33,25,94,176 പരിശോധനകൾ നടത്തി.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.54%  ആയി കുറഞ്ഞു.

രാജ്യവ്യാപകമായി ആകെ 19,85,38,999   കോവിഡ് 19 വാക്സിൻ ഡോസുകൾ ഇന്ന്  വരെ നൽകി.
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 28,41,151 സെഷനുകളിലായി 19,85,38,999 വാക്സിൻ ഡോസ് വിതരണം ചെയ്തു.

ഇതിൽ 97,79,304 ആരോഗ്യപ്രവർത്തകർ (ഒന്നാം ഡോസ്), 67,18,723 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ് ), 1,50,79,964 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ),  83,55,982  മുന്നണി പ്രവർത്തകർ (രണ്ടാം ഡോസ്), 18 നും 44 നും ഇടയിൽ പ്രായമുള്ള  1,19,11,759  ( ഒന്നാം ഡോസ് ),45-60പ്രായമുള്ളവർ - 6,15,48,484 പേർ (ആദ്യ ഡോസ് ), 99,15,278 ( രണ്ടാം ഡോസ് ),60 വയസ്സിനു മുകളിൽ പ്രായമുള്ള 5,69,15,863( ആദ്യ ഡോസ്),  1,83,13,642 (രണ്ടാം ഡോസ്)  ഗുണഭോക്താക്കൾ എന്നിവർ ഉൾപ്പെടുന്നു.

18 നും 44 നും മധ്യേ പ്രായമുള്ള12.82 ലക്ഷത്തോളം പേർക്ക്  24മണിക്കൂറിൽ വാക്സിൻ നൽകി. ദേശീയതലത്തിൽ കോവിഡ് വാക്സിനേഷൻ നയം നവീകരിച്ച 2021 മെയ് ഒന്നിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.

****



(Release ID: 1721538) Visitor Counter : 246