ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് കോവിൻ (CoWIN) ആപ്പ് വഴി ഓൺലൈനിലൂടെ പ്രതിരോധ കുത്തി വയ്പ്പിനുള്ള സ്ഥലവും സമയവും തിരഞ്ഞെടുക്കാനുള്ള സൗകര്യം പ്രവർത്തനക്ഷമമാക്കിയതിന് പുറമേ, തത്സമയ രജിസ്ട്രേഷനും, മറ്റൊരാളുടെ സഹായത്തോടെയുള്ള രജിസ്ട്രേഷനും പ്രവർത്തനക്ഷമമാക്കി
Posted On:
24 MAY 2021 1:11PM by PIB Thiruvananthpuram
18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് 2021 മെയ് 1 ന് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. ഇപ്പോൾ, 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് കോവിൻ (CoWIN) ആപ്പ് വഴി ഓൺലൈനിലൂടെ പ്രതിരോധ കുത്തി വയ്പ്പിനുള്ള സ്ഥലവും സമയവും തിരഞ്ഞെടുക്കാനുള്ള സൗകര്യം പ്രവർത്തനക്ഷമമാക്കിയതിന് പുറമേ, തത്സമയ രജിസ്ട്രേഷനും, മറ്റൊരാളുടെ സഹായത്തോടെയുള്ള രജിസ്ട്രേഷനും പ്രവർത്തനക്ഷമമാക്കി.ഇനിപ്പറയുന്ന കാര്യങ്ങളാണ് തീരുമാനത്തിന് ആധാരം :
(i) ഓൺലൈൻ വഴി പ്രതിരോധ കുത്തി വയ്പ്പിനുള്ള സ്ഥലവും സമയവും തിരഞ്ഞെടുത്ത ഗുണഭോക്താക്കൾ അവർക്കായി പ്രതിരോധ കുത്തി വയ്‌പ്പ് ക്രമീകരിച്ചിരിക്കുന്ന സെഷനുകളിൽ, എന്തെങ്കിലും കാരണത്താൽ ഹാജരാകുന്നില്ലെങ്കിൽ വാക്‌സിൻ ഡോസുകൾ പാഴാകാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ, വാക്സിൻ പാഴാക്കുന്നത് ഒഴിവാക്കാൻ കുറച്ച് ഗുണഭോക്താക്കൾക്ക് തത്സമയ രജിസ്ട്രേഷൻ അനുവദിക്കേണ്ടി വന്നേക്കാം.
(ii) ഒരു മൊബൈൽ നമ്പറിൽ 4 ഗുണഭോക്താക്കൾക്ക് വരെ രജിസ്റ്റർ ചെയ്യാനും, ആരോഗ്യസേതു, ഉമംഗ് പോലുള്ള ആപ്ലിക്കേഷനുകൾ വഴിയും കോമൺ സർവീസ് സെന്ററുകൾ വഴിയും പ്രതിരോധ കുത്തി വയ്പ്പിനുള്ള സ്ഥലവും സമയവും തിരഞ്ഞെടുക്കാനും ഉള്ള സൗകര്യം കോവിൻ നൽകുന്നുണ്ടെങ്കിലും, മറ്റൊരാളുടെ സഹായയത്തോടെയല്ലാതെ രജിസ്ട്രേഷൻ സാധിക്കാത്തവരും ഇന്റർനെറ്റ്, സ്മാർട്ട് ഫോൺ, മൊബൈൽ ഫോൺ തുടങ്ങിയവയിൽ സാങ്കേതിക പരിജ്ഞാനമില്ലാത്തവരും പ്രതിരോധ കുത്തി വയ്‌പ്പ് സ്വീകരിക്കുന്നതിനുള്ള സാധ്യത പരിമിതമായേക്കാം.
അതിനാൽ,18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് ഓൺലൈനിലൂടെ പ്രതിരോധ കുത്തി വയ്പ്പിനുള്ള സ്ഥലവും സമയവും തിരഞ്ഞെടുക്കാനുള്ള സൗകര്യം പ്രവർത്തനക്ഷമമാക്കിയതിന് പുറമേ, ഇപ്പോൾ കോവിനിൽ തത്സമയ രജിസ്ട്രേഷനും പ്രവർത്തനക്ഷമമാക്കി.
എന്നാൽ, നിലവിൽ സർക്കാർ നേരിട്ട് നടത്തുന്ന കോവിഡ് പ്രതിരോധ കുത്തി വയ്പ്പ് കേന്ദ്രങ്ങളിൽ മാത്രമേ (COVID Vaccination Centers - CVCs ) മാത്രമേ ഈ സൗകര്യം ലഭ്യമാകൂ.
സ്വകാര്യ കോവിഡ് പ്രതിരോധ കുത്തി വയ്പ്പ് കേന്ദ്രങ്ങൾ മുൻകൂട്ടിയുള്ള രജിസ്ട്രേഷനിലൂടെ നിശ്ചയിച്ച ഓൺലൈൻ സ്ലോട്ടുകൾ ഉൾപ്പെടുത്തി അവരുടെ വാക്സിനേഷൻ ക്രമം പ്രസിദ്ധീകരിക്കേണ്ടതുണ്ട്.
അതത് സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളുടെ അംഗീകാരത്തോടെ മാത്രമേ പുതിയ സൗകര്യങ്ങൾ പ്രാവർത്തികമാകൂ.
മറ്റൊരാളുടെ സഹായത്തോടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്ക് മാത്രമായി പ്രത്യേകം സജ്ജീകരിച്ച് വാക്സിനേഷൻ സെഷനുകൾ സംഘടിപ്പിക്കാം.അത്തരം സെഷനുകൾ എവിടെയെങ്കിലും സംഘടിപ്പിക്കുകയാണെങ്കിൽ,വേണ്ടത്ര എണ്ണത്തിൽ മേൽപ്പറഞ്ഞ ഗുണഭോക്താക്കളെ അണിനിരത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തണം.
IE
(Release ID: 1721483)
Visitor Counter : 339
Read this release in:
Marathi
,
Tamil
,
Kannada
,
Assamese
,
English
,
Urdu
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Telugu