ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് പരിശോധനകളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 20.66 ലക്ഷം പരിശോധനകൾ
Posted On:
22 MAY 2021 11:40AM by PIB Thiruvananthpuram
പ്രതിദിന പരിശോധനകളുടെ എണ്ണം 20 ലക്ഷം കടക്കുന്നത് തുടർച്ചയായ നാലാം ദിവസം
പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 12.45 ശതമാനമായി താഴ്ന്നു.
ന്യൂ ഡൽഹി ,മെയ്. 22 ,2021
തുടർച്ചയായ ഒൻപതാം ദിവസവും രോഗമുക്തരുടെ എണ്ണം പുതിയ കോവിഡ് രോഗികളെക്കാൾ കൂടുതൽ
തുടർച്ചയായ ആറാം ദിവസവും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മൂന്നു ലക്ഷത്തിൽ താഴെ
കഴിഞ്ഞ 24 മണിക്കൂറിനിടെ 20.66 ലക്ഷത്തിലേറെ കോവിഡ് പരിശോധനകൾ നടത്തിയതോടെ ഒരുദിവസം നടത്തുന്ന പരിശോധനകളുടെ എണ്ണത്തിൽ ഇന്ത്യ പുതിയ റെക്കോർഡ് സൃഷ്ടിച്ചു.
തുടർച്ചയായ നാലാം ദിവസമാണ് പ്രതിദിന പരിശോധനകളുടെ എണ്ണം 20 ലക്ഷം പിന്നിടുന്നത്. രോഗ സ്ഥിരീകരണ നിരക്ക് 12.45 ശതമാനമായും താഴ്ന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ
20,66, 285 പരിശോധനകളാണ് രാജ്യത്ത് നടന്നത്
ഒപ്പം തുടർച്ചയായ ഒൻപതാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ രോഗികളെക്കാൾ കൂടുതലും ആണ്.
24 മണിക്കൂറിനിടെ 3,57,630 പേരാണ് കോവിഡിൽ നിന്നും മുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 2,30,70,365 ആയി. ദേശീയ രോഗമുക്തി നിരക്ക് 87.76 ശതമാനത്തിലെത്തിയിട്ടുണ്ട്.
പുതുതായി രോഗമുക്തി നേടിയവരിൽ 73.46 ശതമാനവും 10 സംസ്ഥാനങ്ങളിൽ നിന്നാണ്
കൂടാതെ തുടർച്ചയായ ആറാം ദിവസവും രാജ്യത്ത് സ്ഥിരീകരിച്ച പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മൂന്നു ലക്ഷത്തിൽ താഴെയാണ്. ഇന്നലെ 2,57,299 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്
ഇതിൽ 78.12 ശതമാനവും 10 സംസ്ഥാനങ്ങളിൽ നിന്നാണ്. 36,184 പേർക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാടാണ് പട്ടികയിൽ ഒന്നാമത്
. രണ്ടാം സ്ഥാനത്തുള്ള കർണാടകയിൽ പുതുതായി സ്ഥിരീകരിച്ചത് 32, 218 കേസുകളാണ്
അതിനിടെ
രാജ്യത്ത് നിലവിലുള്ള സജീവ കേസുകളുടെ എണ്ണം 29, 23,400 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 104,525 പേരുടെ ആപേക്ഷിക കുറവാണ് രേഖപ്പെടുത്തിയത്. നിലവിൽ ലോകത്താകമാനമുള്ള സജീവ കേസുകളുടെ 11.12 ശതമാനമാണ് ഇന്ത്യയിലുള്ളത്.
രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ 69. 94 ശതമാനവും എട്ട് സംസ്ഥാനങ്ങളിൽ നിന്നാണ്
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ സംസ്ഥാനങ്ങളിൽ സജീവ കേസുകളുടെ എണ്ണത്തിൽ ഉണ്ടായ കുറവ് താഴെകാണുന്ന ഗ്രാഫിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
ദേശീയ പ്രതിരോധ കുത്തിവെപ്പ് യജ്ഞം മൂന്നാംഘട്ട ത്തിന്റെ ഭാഗമായി ഇതുവരെ 19.33 കോടി ഡോസ് കോവിഡ് വാക്സിനുകളാണ് വിതരണം ചെയ്തത് .
ഇന്ന് രാവിലെ ഏഴ് വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 27, 76, 936 സെഷനുകളിലായി 19,33,72, 819 വാക്സിൻ ഡോസുകൾ ആണ് വിതരണം ചെയ്തത്
ഇതിൽ ഒന്നാം വട്ട ഡോസ് സ്വീകരിച്ച 97,38, 148 ആരോഗ്യപ്രവർത്തകരും 148, 70, 081 മുന്നണിപ്പോരാളികളും ഉൾപ്പെടുന്നു
66, 91, 350 ആരോഗ്യപ്രവർത്തകരും 83,0 60, 20 മുന്നണിപ്പോരാളികളും ഇതുവരെ രണ്ടാംഘട്ട ഡോസും സ്വീകരിച്ചിട്ടുണ്ട്
18 നും 44 നും ഇടയിൽ പ്രായമുള്ള 92,97,532 ഗുണഭോക്താക്കൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്
45 നും 60 നും ഇടയിൽ പ്രായമുള്ളവരിൽ 602,11,957 പേർ ഒന്നാംഘട്ട ഡോസും 96,84, 295 പേർ രണ്ടാംവട്ട ഡോസും സ്വീകരിച്ചുകഴിഞ്ഞു
60 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 563, 83,760 പേർ ഒന്നാം ഡോസും 181, 89,676 പേർ രണ്ടാംവട്ട ഡോസും സ്വീകരിച്ചിട്ടുണ്ട്
HCWs
|
1st Dose
|
97,38,148
|
2nd Dose
|
66,91,350
|
FLWs
|
1st Dose
|
1,48,70,081
|
2nd Dose
|
83,06,020
|
Age Group 18-44 years
|
1st Dose
|
92,97,532
|
Age Group 45 to 60 years
|
1st Dose
|
6,02,11,957
|
2nd Dose
|
96,84,295
|
Over 60 years
|
1st Dose
|
5,63,83,760
|
2nd Dose
|
1,81,89,676
|
Total
|
19,33,72,819
|
ഇതുവരെ വിതരണം ചെയ്ത കൊവിഡ് വാക്സിൻ കേസുകളിൽ 66.30%,
10 സംസ്ഥാനങ്ങളിലാണ്
(Release ID: 1721475)
Visitor Counter : 221
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu