ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 19 കോടി പിന്നിട്ടു


രാജ്യത്ത് പ്രതിദിന പരിശോധനകളില്‍ ചരിത്രം കുറിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 20.61 ലക്ഷം പരിശോധനകള്‍

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞ് 12.59 ശതമാനമായി

തുടര്‍ച്ചയായ എട്ടാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗബാധിതരേക്കാള്‍ അധികം

തുടര്‍ച്ചയായ അഞ്ചാം ദിവസവും പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം 3 ലക്ഷത്തില്‍ താഴെ

प्रविष्टि तिथि: 21 MAY 2021 11:53AM by PIB Thiruvananthpuram

കോവിഡ് പ്രതിരോധ കുത്തിവയ്പു പരിപാടിയില്‍ ഇന്ത്യക്ക് വീണ്ടും നേട്ടം. മൂന്നാം ഘട്ടത്തിനു കീഴില്‍ ഇതിനകം 19 കോടിയിലേറെ (19,18,79,503) വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്.

ഇന്നു രാവിലെ 7 വരെയുള്ള താല്‍ക്കാലിക കണക്കനുസരിച്ച്  27,53,883 സെഷനിലായി 19,18,79,503 വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്. 97,24,339 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഡോസും 66,80,968 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും വാക്‌സിന്‍ സ്വീകരിച്ചു. മുന്നണിപ്പോരാളികളില്‍ 1,47,91,600 പേര്‍ ആദ്യ ഡോസും 82,85,253 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 18-44 പ്രായപരിധിയില്‍ 86,04,498 പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 45-60 പ്രായപരിധിയില്‍  5,98,35,256 പേര്‍ ആദ്യ ഡോസും 95,80,860 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. അറുപതിനുമേല്‍ പ്രായമുള്ള 5,62,45,627 ഗുണഭോക്താക്കള്‍ ആദ്യ  ഡോസും  1,81,31,102 പേര്‍ രണ്ടാം  ഡോസ് വാക്‌സിനും സ്വീകരിച്ചു.

വാക്‌സിന്‍ സ്വീകരിച്ചവരുടെ 66.32 ശതമാനവും പത്തു സംസ്ഥാനങ്ങളിലാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 20.61 ലക്ഷം പരിശോധനകളാണ് നടത്തിയത്. ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന പരിശോധനകളെന്ന നേട്ടവും ഇതിലൂടെ രാജ്യം സ്വന്തമാക്കി.

രാജ്യത്ത് രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞ് 12.59 ശതമാനമായി.

കഴിഞ്ഞ എട്ടു ദിവസമായി പ്രതിദിന രോഗമുക്തി നിരക്ക് പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,295 പേരാണ് രോഗമുക്തരായത്. 

രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 2,27,12,735 ആണ്. ദേശീയ രോഗമുക്തി നിരക്ക് വര്‍ധിച്ച് 87.25 ശതമാനമായി. 

പുതുതായി രോഗമുക്തരായവരുടെ 74.55 ശതമാനവും പത്തു സംസ്ഥാനങ്ങളിലാണ്.

തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷത്തില്‍ താഴെയാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,551 പേര്‍ക്കാണു രോഗം ബാധിച്ചത്. ഇതില്‍ 76.66 ശതമാനവും പത്തു സംസ്ഥാനങ്ങളിലാണ്. തമിഴ്‌നാട്ടിലാണ് കൂടുതല്‍; 35,579 പേര്‍. കേരളത്തില്‍ 30,491  പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 30,27,925 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,953 പേരുടെ കുറവാണുണ്ടായത്. ചികിത്സയില്‍ കഴിയുന്നത് രാജ്യത്തെ ആകെ രോഗബാധിതരുടെ 11.63 ശതമാനമാണ്. ചികിത്സയിലുള്ളവരുടെ 69.47 ശതമാനവും എട്ടു സംസ്ഥാനങ്ങളിലാണ്.

***


(रिलीज़ आईडी: 1720552) आगंतुक पटल : 276
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada