ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
തുടർച്ചയായ ഏഴാം ദിവസവും രോഗമുക്തരുടെ എണ്ണം പുതിയ രോഗബാധിതരെക്കാൾ കൂടുതൽ
Posted On:
20 MAY 2021 11:14AM by PIB Thiruvananthpuram
ന്യൂഡൽഹി, മെയ് 20, 2021
ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം തുടർച്ചയായ ഏഴാം ദിവസവും പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ കൂടുതൽ. കഴിഞ്ഞ 24 മണിക്കൂറിൽ 3,69,077 പേർ രോഗമുക്തി നേടി.
രാജ്യത്ത് ഇതുരെ 2,23,55,440 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 86.74% ആയി ഉയർന്നു. ശുഭ പ്രവണത തുടർന്നുകൊണ്ട് തുടർച്ചയായ നാലാം ദിവസവും പുതിയ രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിൽ 2,76,110 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
പുതിയ രോഗികളുടെ 77.17 ശതമാനവും 10 സംസ്ഥാനങ്ങളിൽ നിന്നും. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ രോഗികൾ - 34,875. കർണാടകയിൽ 34,281 പേർക്കും രോഗം റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 31,29,878 ആയി കുറഞ്ഞു. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 12.14 % ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 96,841 പേരുടെ കുറവ് രേഖപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിൽ 20.55 ലക്ഷത്തിലധികം പരിശോധനകൾ നടത്തി (ഒരു ദിവസം ഇന്ത്യയിൽ നടത്തുന്ന ഏറ്റവുമുയർന്ന പരിശോധന). പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.44% ആയി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,55,010 ടെസ്റ്റുകൾ നടത്തി.
ദേശീയ മരണനിരക്ക് നിലവിൽ 1.11% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,874 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ മരണങ്ങളിൽ 72.25% പത്ത് സംസ്ഥാനങ്ങളാണ്. മഹാരാഷ്ട്രയിൽ ആണ് ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടത് (594). കർണാടകയിൽ 468 പേര് മരണപ്പെട്ടു .
രാജ്യവ്യാപകമായി ആകെ 18.70 കോടിയിലധികം കോവിഡ്-19 വാക്സിൻ ഡോസുകൾ ഇന്ന് വരെ നൽകി.
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം, 27,31,435 സെഷനുകളിലായി 18,70,09,792 വാക്സിൻ ഡോസ് വിതരണം ചെയ്തു.
HCWs
|
1st Dose
|
96,85,934
|
2nd Dose
|
66,67,394
|
FLWs
|
1st Dose
|
1,46,36,501
|
2nd Dose
|
82,56,381
|
Age Group 18-44 years
|
1st Dose
|
70,17,189
|
Age Group 45 to 60 years
|
1st Dose
|
5,83,47,950
|
2nd Dose
|
94,36,168
|
Over 60 years
|
1st Dose
|
5,49,36,096
|
2nd Dose
|
1,80,26,179
|
|
Total
|
18,70,09,792
|
RRTN/SKY
****
(Release ID: 1720248)
Visitor Counter : 198