പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ് 19 കൈകാര്യം ചെയ്യൽ സംബന്ധിച്ച് രാജ്യമെമ്പാടുമുള്ള സംസ്ഥാന, ജില്ലാ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും

Posted On: 17 MAY 2021 7:29PM by PIB Thiruvananthpuram

കോവിഡ് 19 മഹാമാരി കൈകാര്യം ചെയ്യുന്നതിലെ തങ്ങളുടെ അനുഭവത്തെക്കുറിച്ച് അറിയാൻ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ( മെയ് 18 ന് ) രാവിലെ 11 മണിക്ക്  സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമുള്ള ഫീൽഡ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം  നടത്തും 
ഈ ജില്ലകളിൽ പലത്തിലും  കേസുകളിൽ വൻ കുതിച്ചുചാട്ടവും വ്യാപകമായ അണുബാധയും ദൃശ്യമായിരുന്നു 


വിവിധ സംസ്ഥാനങ്ങളിലും ജില്ലകളിലുമുള്ള കോവിഡ് -19 നെതിരായ പോരാട്ടത്തിന് ഫീൽഡ് തല ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്നു. അവരിൽ പലരും മികച്ച പ്രവർത്തനം  കാണിക്കുകയും ഭാവനാപരമായ പരിഹാരങ്ങളുമായി മുന്നോട്ട് വരികയും ചെയ്തു. അത്തരം സംരംഭങ്ങളെ നന്നായി അഭിനന്ദിക്കുന്നത് ഫലപ്രദമായ പ്രതികരണ പദ്ധതി വികസിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന തന്ത്രം നടപ്പിലാക്കുന്നതിനും ആവശ്യമായ നയ ഇടപെടലുകളെ പിന്തുണയ്ക്കുന്നതിനും സഹായിക്കും. ഫലപ്രദമായ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട് . വ്യാപനം നിയന്ത്രിക്കുന്നതിന് കർശനമായ നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നത്  മുതൽ  രണ്ടാം തരംഗത്തെ കൈകാര്യം ചെയ്യുന്നതിനുള്ള ആരോഗ്യ പരിരക്ഷാ സൗ കര്യങ്ങൾ ഒരുക്കുക, ആരോഗ്യ സംരക്ഷണ തൊഴിലാളികളുടെ ലഭ്യത,  തടസ്സമില്ലാത്ത വിതരണ ശൃംഖല ഉറപ്പാക്കുക എന്നിവ വരെയുള്ള  സാഹചര്യങ്ങൾ  കൈകാര്യം ചെയ്യുന്നതിനുള്ള അശ്രാന്ത പരിശ്രമങ്ങൾക്ക് രാജ്യത്തുടനീളം അനുവർത്തിക്കാവുന്ന വിജയഗാഥകളുമുണ്ട്.

പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയത്തിലൂടെ, കോവിഡ് -19 നെതിരെയുള്ള തങ്ങളുടെ  പോരാട്ടം തുടരുന്നതിനുള്ള നിർദ്ദേശങ്ങൾക്കും ശുപാർശകൾക്കും പുറമേ, പ്രത്യേകിച്ചും അർദ്ധ നഗര-ഗ്രാമ പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ ചില മികച്ച രീതികൾ പങ്കിടും.

കർണാടകം , ബീഹാർ, അസം, ചണ്ഡീഗഢ് , തമിഴ്‌നാട്, ഉത്തരാഖണ്ഡ്, മധ്യ പ്രദേശ് , ഗോവ, ഹിമാചൽ പ്രദേശ്, ദില്ലി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ നാളത്തെ യോഗത്തിൽ പങ്കെടുക്കും.

 

***



(Release ID: 1719476) Visitor Counter : 209