ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് 18 കോടിയിലധികം ഡോസ് വാക്സിൻ നൽകി. 18-44 വയസ്സ് പ്രായമുള്ള 42 ലക്ഷം ഗുണഭോക്താക്കൾ ഇതുവരെ വാക്സിൻ സ്വീകരിച്ചു
കഴിഞ്ഞ അഞ്ചു ദിവസങ്ങൾക്കിടയിൽ നാലാം തവണയും 24 മണിക്കൂറിലെ രോഗമുക്തരുടെ എണ്ണം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതൽ
കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 31,091 കുറവ് രേഖപ്പെടുത്തി
കോവിഡ് 19 നെ ചെറുക്കുന്നതിന് വിദേശ സഹായമായി ലഭിച്ച സാമഗ്രികൾ അതിവേഗം സംസ്ഥാനങ്ങൾക്കും / കേന്ദ്രഭരണപ്രദേശങ്ങൾക്കും അയയ്ക്കുകയും ചെയ്യുന്നു
प्रविष्टि तिथि:
15 MAY 2021 11:22AM by PIB Thiruvananthpuram
രാജ്യവ്യാപക കോവിഡ് വാക്സിനേഷൻ യജ്ഞത്തിലെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി ആകെ 18 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകി.
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 26,02,435 സെഷനുകളിലായി ആകെ 18,04,57,579 വാക്സിൻ ഡോസ് വിതരണം ചെയ്തു.
ഇതിൽ 96,27,650 ആരോഗ്യപ്രവർത്തകർ (ഒന്നാം ഡോസ്), 66,22,040 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ്), 1,43,65,871 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ), 81,49,613 മുന്നണി പ്രവർത്തകർ (രണ്ടാം ഡോസ്), 18-45 വയസ്സ് പ്രായമുള്ള 42,58,756( ആദ്യ ഡോസ് ), 45-60 പ്രായമുള്ളവർ 5,68,05,772 പേർ (ആദ്യ ഡോസ് ),87,56,313 ( രണ്ടാം ഡോസ് ),60 വയസ്സിനു മുകളിൽ പ്രായമുള്ള 5,43,17,646 ( ആദ്യ ഡോസ്),1,75,53,918(രണ്ടാം ഡോസ്) ഗുണഭോക്താക്കൾ എന്നിവർ ഉൾപ്പെടുന്നു.
രാജ്യത്തെ ഇതുവരെ നൽകിയ ആകെ വാക്സിൻ ഡോസുകളിൽ 66.73% വും 10 സംസ്ഥാനങ്ങളിൽ.
കഴിഞ്ഞ 24 മണിക്കൂറിൽ 18-44 വയസ്സിനും മധ്യേ പ്രായമുള്ള 3,28,216 പേർക്ക് വാക്സിൻ നൽകി. വാക്സിനേഷൻ യജ്ഞത്തിന്റെ മൂന്നാംഘട്ടത്തിൽ 32 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ആയി ഇതുവരെ ഈ വിഭാഗത്തിലെ 42,58,756 പേർ വാക്സിൻ സ്വീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ 11 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി.
വാക്സിനേഷൻ യജ്ഞത്തിന്റെ119-മത്ദിവസം ( മെയ് 14 ) 11,03,625ഡോസ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 6,29,445 ഗുണഭോക്താക്കൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.4,74,180 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.
രാജ്യത്ത് ഇതുരെ 2,04,32,898 പേർ രോഗ മുക്തരായി. 83.83%ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 3,53,299 പേർ രോഗ മുക്തരായി.
കഴിഞ്ഞ അഞ്ചു ദിവസങ്ങൾക്കിടയിൽ നാലാം തവണയും 24 മണിക്കൂറിലെ രോഗമുക്തരുടെ എണ്ണം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതലാണ്. പുതുതായി രോഗ മുക്തരായവരിൽ 70.49% വും 10 സംസ്ഥാനങ്ങളിൽ
കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 31,091പേരുടെ കുറവ് രേഖപ്പെടുത്തി.ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 36,73,802ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 15.07%ആണ്.
ഇന്ത്യയിൽ ചികിത്സയിലുള്ള 77.26% വും 11 സംസ്ഥാനങ്ങളിൽനിന്നും.
കോവിഡ് 19 നെ ചെറുക്കുന്നതിന് വിദേശ സഹായമായി ലഭിച്ച സാമഗ്രികൾ അതിവേഗം സംസ്ഥാനങ്ങൾക്കും / കേന്ദ്രഭരണപ്രദേശങ്ങൾക്കും അയയ്ക്കുകയും ചെയ്യുന്ന നടപടികൾ പുരോഗമിക്കുന്നു.
ഇന്ത്യയ്ക്ക് ആഗോള സഹായമായി ലഭിച്ച 10,796 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ,12,269 ഓക്സിജൻ സിലിണ്ടറുകൾ,19 ഓക്സിജൻ ഉൽപ്പാദന പ്ലാന്റുകൾ, 6,497 വെന്റിലേറ്ററുകൾ/ബൈ പാപ്പ്,4.2 ലക്ഷം റെംഡെസിവിർ ബോട്ടിലുകൾ തുടങ്ങിയവ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും, കോവിഡ് പ്രതിരോധത്തിനുള്ള പിന്തുണയായി കേന്ദ്ര ഗവൺമെന്റ് അതിവേഗം വിതരണം ചെയ്യുന്നു. ഇതിനായി റോഡ്, വ്യോമമാർഗം ഗവൺമെന്റ് പ്രയോജനപ്പെടുത്തുന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,26,098 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.പുതിയ രോഗികളുടെ 74.85%വും 10 സംസ്ഥാനങ്ങളിൽനിന്നും.
കർണാടകയിൽ ആണ്ഏറ്റവും കൂടുതൽ - 41,779. മഹാരാഷ്ട്രയിൽ 39,923 പേർക്കും കേരളത്തിൽ 34,694 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു. 1.09% ആണ് മരണ നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിൽ 3,890 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 72.19ശതമാനവും 10 സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം- 695. കർണാടകയിൽ 373 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.
****
(रिलीज़ आईडी: 1718781)
आगंतुक पटल : 257
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu