ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, സിലിണ്ടറുകൾ, ഉൽപാദന പ്ലാന്റുകൾ, 3.4 ലക്ഷം റെംഡെസിവിർ ബോട്ടിലുകൾ തുടങ്ങിയ ആഗോള സഹായം ഒരു 'സമഗ്ര ഗവൺമെന്റ്' സമീപനത്തിലൂടെ കേന്ദ്ര ഗവൺമെന്റ്സം സ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അതിവേഗം നൽകുന്നു
61 ദിവസങ്ങൾക്കുശേഷം 24 മണിക്കൂറിലെ രോഗമുക്തരുടെ എണ്ണം പുതിയ രോഗബാധിതരെക്കാൾ കൂടുതൽ
രണ്ട് മാസങ്ങൾക്ക് ശേഷം ആദ്യമായി ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 30,016 കുറവ്
18-44 വയസ്സ് പ്രായമുള്ള 25.5 ലക്ഷം ഗുണഭോക്താക്കൾ ഇതുവരെ വാക്സിൻ സ്വീകരിച്ചു
Posted On:
11 MAY 2021 11:40AM by PIB Thiruvananthpuram
ഇന്ത്യയ്ക്ക് ആഗോള സഹായമായി ലഭിച്ച 8,900 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ,5,403 ഓക്സിജൻ സിലിണ്ടറുകൾ,18 ഓക്സിജൻ ഉൽപ്പാദന പ്ലാന്റുകൾ, 5,698 വെന്റിലേറ്ററുകൾ/ബൈ പാപ്പ്,3.4 ലക്ഷം റെംഡെസിവിർ ബോട്ടിലുകൾ തുടങ്ങിയവ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും, കോവിഡ് പ്രതിരോധത്തിനുള്ള പിന്തുണയായി കേന്ദ്ര ഗവൺമെന്റ് അതിവേഗം വിതരണം ചെയ്യുന്നു. ഇതിനായി റോഡ്, വ്യോമമാർഗം ഗവൺമെന്റ് പ്രയോജനപ്പെടുത്തുന്നു.
വാക്സിനേഷൻ യജ്ഞത്തിന്റെ മൂന്നാം ഘട്ടം വിപുലപ്പെടുത്തിയതിന്റെ ഭാഗമായി 17.27 കോടിയിലധികം വാക്സിൻ രാജ്യത്ത് ഇതുവരെ നൽകി.രണ്ട് മാസങ്ങൾക്ക് ശേഷം (61 ദിവസം ) ആദ്യമായി കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 30,016 കുറവ് രേഖപ്പെടുത്തി. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ, 61 ദിവസങ്ങൾക്കുശേഷം രോഗമുക്തരുടെ എണ്ണം പുതിയ രോഗബാധിതരെക്കാൾ കൂടുതലായി.
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 25,15,519 സെഷനുകളിലായി 17,27,10,066 വാക്സിൻ ഡോസ് വിതരണം ചെയ്തു.
ഇതിൽ 95,64,242ആരോഗ്യപ്രവർത്തകർ (ഒന്നാം ഡോസ്),65,05,744 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ് ),1,40,54,058 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ), 78,53, 514 മുന്നണി പ്രവർത്തകർ (രണ്ടാം ഡോസ്), 18-45 വയസ്സ് ഉള്ള 25,59,339 ഗുണഭോക്താക്കൾ
( ആദ്യ ഡോസ് ),45-60പ്രായമുള്ളവർ 5,55,10,630 പേർ (ആദ്യ ഡോസ് ), 71,95,632( രണ്ടാം ഡോസ് ),60 വയസ്സിനു മുകളിൽ പ്രായമുള്ള 5,38,06,205 ( ആദ്യ ഡോസ്), 1,56,60,702(രണ്ടാം ഡോസ്) ഗുണഭോക്താക്കൾ എന്നിവർ ഉൾപ്പെടുന്നു.
രാജ്യത്തെ ഇതുവരെ നൽകിയ ആകെ വാക്സിൻ ഡോസുകളിൽ 66.7% വും 10 സംസ്ഥാനങ്ങളിൽ.
കഴിഞ്ഞ 24 മണിക്കൂറിൽ 18 നും 44 നും മധ്യേ പ്രായമുള്ള 5,24,731 ഗുണഭോക്താക്കൾ ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചു. വാക്സിനേഷൻ യജ്ഞത്തിന്റെ മൂന്നാംഘട്ടത്തിൽ,കഴിഞ്ഞ 24 മണിക്കൂറിൽ 30 സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങളിലായി 25,59,339 ഡോസ് വാക്സിൻ നൽകി.
കഴിഞ്ഞ 24 മണിക്കൂറിൽ 25 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി
വാക്സിനേഷൻ യജ്ഞത്തിന്റെ 115-മത്ദിവസം ( മെയ് 10) 25,03,756 ഡോസ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 10,75,948 ഗുണഭോക്താക്കൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.14,27,808 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.
രാജ്യത്ത് ഇതുരെ 1,90,27,304 പേർ രോഗ മുക്തരായി. 82.75%ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 3,56,082 പേർ രോഗ മുക്തരായി. പുതിയ രോഗ മുക്തരിൽ 72.28 ശതമാനവും 10 സംസ്ഥാനങ്ങളിൽനിന്നും.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,29,942 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
പത്തുസംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 69.88% വും.
കർണാടകയിൽ ആണ് ഏറ്റവും കൂടുതൽ - 39,305. മഹാരാഷ്ട്രയിൽ 37,236 പേർക്കും തമിഴ്നാട്ടിൽ 28,978പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 37,15,221 ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 16.16%ആണ് . 61 ദിവസങ്ങൾക്ക് ശേഷം ആദ്യമായി കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 30,016 പേരുടെ കുറവ് രേഖപ്പെടുത്തി.
ഇന്ത്യയിൽ ചികിത്സയിലുള്ള ആകെ രോഗികളുടെ 82.68% വും 13 സംസ്ഥാനങ്ങളിൽ.
ദേശീയതലത്തിൽ മരണനിരക്ക് കുറഞ്ഞ് നിലവിൽ 1.09% ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ 3,876 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 73.09% വും 10 സംസ്ഥാനങ്ങളിൽ നിന്ന്. കർണാടകയിൽ ആണ് ഏറ്റവും കൂടുതൽ മരണം- (596). മഹാരാഷ്ട്രയിൽ 549 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.
***
(Release ID: 1717629)
Visitor Counter : 265
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu