ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ആഗോള സമൂഹത്തിൽ നിന്നും ലഭിച്ച കോവിഡ് 19 സഹായങ്ങൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വേഗത്തിലും ഫലപ്രദമായും വിതരണം ചെയ്യുന്നത് കേന്ദ്ര ഗവൺമെന്റ് തുടരുന്നു.
വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി 16. 49 കോടിയിലധികം വാക്സിൻ ഇതുവരെ നൽകി
വാക്സിനേഷൻ യജ്ഞത്തിലെ മൂന്നാംഘട്ടത്തിൽ 18- 44 വയസ്സ് പ്രായമുള്ള 11.8 ലക്ഷത്തിലധികം ഗുണഭോക്താക്കൾ വാക്സിൻ സ്വീകരിച്ചു.
രോഗമുക്തരുടെ എണ്ണത്തിലെ വർധന തുടരുന്നു, കഴിഞ്ഞ 24 മണിക്കൂറിൽ 3.31 ലക്ഷം പേർക്ക് രോഗം ഭേദമായി
ചികിത്സയിലുള്ള ആകെ രോഗികളിൽ നാലിൽ ഒന്നു പേരും 10 ജില്ലകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു
Posted On:
07 MAY 2021 11:14AM by PIB Thiruvananthpuram
ആഗോള മഹാമാരിയുടെ രണ്ടാം തരംഗത്തിൽ അനിതരസാധാരണമായി ഉണ്ടായ രോഗപ്പകർച്ച യിൽ,വെല്ലുവിളികളും ആവശ്യങ്ങളും നേരിടുന്നതിന് ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്ക് ആഗോള സമൂഹത്തിന്റെ പിന്തുണ തുടരുന്നു. ആഗോള സഹായങ്ങൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഫലപ്രദമായും വേഗത്തിലും വിതരണം ചെയ്യുന്നതായി കേന്ദ്ര ഗവൺമെന്റ് ഉറപ്പുവരുത്തുന്നു. ഇതൊരു തുടർപ്രക്രിയയാണ്. ഗുരുതര ഘട്ടത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിവിധ മാർഗങ്ങളിലൂടെ സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കുകയാണ് ലക്ഷ്യം.
രാജ്യവ്യാപക കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ മൂന്നാംഘട്ടം വിപുലപ്പെടുത്തിയതോടെ രാജ്യത്ത് ആകെ നൽകിയ വാക്സിനുകളുടെ എണ്ണം ഇന്ന് 16.49 കോടി പിന്നിട്ടു. 30 സംസ്ഥാനങ്ങൾ /കേന്ദ്രഭരണ പ്രദേശങ്ങളിലെ 18 -44 വയസ്സ് വിഭാഗത്തിലുള്ള 11,80,798 പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ആൻഡമാൻ& നിക്കോബാർ ദ്വീപുകൾ (330), ആന്ധ്ര പ്രദേശ് (16), ആസാം (220),ബീഹാർ(284), ചണ്ഡീഗഡ് (2),ചത്തീസ്ഗഡ് (1,026),ഡൽഹി(1,83,679), ഗോവ (741), ഗുജറാത്ത് (2,24,109), ഹരിയാന(1,69,409), ഹിമാചൽ പ്രദേശ് (14), ജമ്മു കാശ്മീർ (21,249), ഝാർഖണ്ഡ് (77), കർണാടക (7,068), കേരളം (22), ലഡാക്ക് (86),മധ്യപ്രദേശ്(9,823), മഹാരാഷ്ട്ര (2,15,274),മേഘാലയ(2), നാഗാലാൻഡ് (2), ഒഡിഷ (28,327), പുതുച്ചേരി (1), പഞ്ചാബ് (2,187), രാജസ്ഥാൻ(2,18,795), തമിഴ്നാട് (8,419), തെലങ്കാന (440), ത്രിപുര(2), ഉത്തർപ്രദേശ്(86,420), ഉത്തരാഖണ്ഡ് (17) പശ്ചിമ ബംഗാൾ (17) എന്നിവയാണവ
രാജ്യവ്യാപകമായി ആകെ 16കോടിയിലധികം കോവിഡ് 19 വാക്സിൻ ഡോസുകൾ ഇന്ന് വരെ നൽകി.
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 24,11,300 സെഷനുകളിലായി 16,49,73,058 വാക്സിൻ ഡോസ് വിതരണം ചെയ്തു.
ഇതിൽ 95,01,643 ആരോഗ്യപ്രവർത്തകർ (ഒന്നാം ഡോസ്), 63,92,248 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ് ),1,37,64,363 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ), 75,39,00 മുന്നണി പ്രവർത്തകർ (രണ്ടാം ഡോസ്), 18-45 വയസ്സ് ഉള്ള 11,80,798 ഗുണഭോക്താക്കൾ
( ആദ്യ ഡോസ് ),45-60പ്രായമുള്ളവർ 5,43,12,908 പേർ (ആദ്യ ഡോസ് ),53,62,385 ( രണ്ടാം ഡോസ് ),60 വയസ്സിനു മുകളിൽ പ്രായമുള്ള 5,33,28,112 ( ആദ്യ ഡോസ്), 1,35,91,594 (രണ്ടാം ഡോസ്) ഗുണഭോക്താക്കൾ എന്നിവർ ഉൾപ്പെടുന്നു.
രാജ്യത്തെ ഇതുവരെ നൽകിയ ആകെ വാക്സിൻ ഡോസുകളിൽ 66.84% വും 10 സംസ്ഥാനങ്ങളിൽ.
കഴിഞ്ഞ 24 മണിക്കൂറിൽ 23 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി.
വാക്സിനേഷൻ യജ്ഞത്തിന്റെ 111-മത്ദിവസം ( മെയ് 6 ) 23,70,298 ഡോസ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 10,60,064 ഗുണഭോക്താക്കൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.13,10,234 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.
രാജ്യത്ത് ഇതുരെ 1,76,12,351 പേർ രോഗ മുക്തരായി. 81.95%ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 3,31,507 പേർ രോഗ മുക്തരായി. പുതിയ രോഗ മുക്തരിൽ 72.47 ശതമാനവും 10 സംസ്ഥാനങ്ങളിൽനിന്നും.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 4,14,188 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്ര, , കർണാടക, ഉത്തർപ്രദേശ്,ഡൽഹി, കേരളം , ബീഹാർ, പശ്ചിമബംഗാൾ, തമിഴ്നാട്, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ്പു തിയ രോഗികളുടെ 71.81% വും.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ - 62,194. കർണാടകയിൽ 49,058 പേർക്കും കേരളത്തിൽ 42,464പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 36,45,164. ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 16.96 %ആണ് . കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 78,766 പേരുടെ കുറവ് രേഖപ്പെടുത്തി.
ഇന്ത്യയിൽ ചികിത്സയിലുള്ള ആകെ രോഗികളുടെ 81.04% വും 12 സംസ്ഥാനങ്ങളിൽ.
ചികിത്സയിലുള്ള ആകെ രോഗികളുടെ 25 % പേരും പത്ത് ജില്ലകളിൽ.
ദേശീയതലത്തിൽ മരണനിരക്ക് കുറഞ്ഞ് നിലവിൽ 1.09% ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ 3,915 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 74.48% വും 10 സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം- 853. ഉത്തർപ്രദേശിൽ350 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിൽ 4 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. ദാദ്ര& നഗർ ഹവേലി, ദാമൻ& ദിയു, അരുണാചൽപ്രദേശ്, ലഡാക്ക്, മിസോറാം എന്നിവയാണവ
(Release ID: 1716714)
Visitor Counter : 284