പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യ-യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗം

Posted On: 06 MAY 2021 6:11PM by PIB Thiruvananthpuram

യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ശ്രീ ചാൾസ് മിഷേലിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 മെയ് 08 ന് യൂറോപ്യൻ കൗൺസിൽ യോഗത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും. ഇന്ത്യ-യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗത്തിന്  ആതിഥേയത്വം വഹിക്കുന്നത് പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയാണ്. നിലവിൽ പോർച്ചുഗലാണ്  യൂറോപ്യൻ യൂണിയന്റെ കൗൺസിലിന്റെ അധ്യക്ഷപദത്തിലുള്ളത്. 

യൂറോപ്യൻ യൂണിയനിലെ  എല്ലാ 27  അംഗരാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാരുമൊത്തായിരിക്കും   പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കുക .  ഇ യു  + 27   ഈ രൂപത്തിൽ മുമ്പ് ഒരു തവണ മാത്രമേ ഈ വർഷം മാർച്ചിൽ, യുഎസ് പ്രസിഡന്റുമായി യോഗം ചേർന്നിട്ടുള്ളൂ .കോവിഡ് -19 മഹാമാരി യുമായി ബന്ധപ്പെട്ട ആരോഗ്യ പരിചരണ  സഹകരണത്തെക്കുറിച്ച് നേതാക്കൾ അഭിപ്രായങ്ങൾ കൈമാറും; സുസ്ഥിരവും സമഗ്രവുമായ വളർച്ച പരിപോഷിപ്പിക്കുക ; ഇന്ത്യ-യൂറോപ്യൻ യൂണിയൻ  സാമ്പത്തിക പങ്കാളിത്തം   ശക്തിപ്പെടുത്തൽ , ഉഭയകക്ഷി താല്പര്യമുള്ള  പ്രാദേശിക , ആഗോള പ്രശ്‌നങ്ങൾ  തുടങ്ങിയവ സംബന്ധിച്ചും നേതാക്കൾ ആശയങ്ങൾ കൈമാറും. 
 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ എല്ലാ നേതാക്കളുമായി ചർച്ച ചെയ്യാനുള്ള അഭൂതപൂർവമായ അവസരമാണിത് .  2020 ജൂലൈയിൽ നടന്ന 15-ാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്ക് ശേഷം ഉഭയ കക്ഷി ബന്ധത്തിൽ ഗതിവേഗം സൃഷ്ടിക്കുന്ന ഒരു സുപ്രധാന രാഷ്ട്രീയ നാഴികകല്ല് കൂടിയാണിത്.


(Release ID: 1716621) Visitor Counter : 188