പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജഗ് മോഹന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 04 MAY 2021 8:55AM by PIB Thiruvananthpuram

മുൻ കേന്ദ്ര മന്ത്രിയും , ജമ്മു കാശ്മീർ ഗവർണറുമായിരുന്ന ശ്രീ. ജഗ് മോഹന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

"ജഗ് മോഹൻ ജിയുടെ നിര്യാണം നമ്മുടെ രാജ്യത്തിന് ഒരു വലിയ നഷ്ടമാണ്. അദ്ദേഹം മാതൃകാപരമായ ഭരണാധികാരിയും വിഖ്യാതനായ  പണ്ഡിതനുമായിരുന്നു. ഇന്ത്യയുടെ ഉന്നമനത്തിനായി അദ്ദേഹം എല്ലായ്‌പ്പോഴും  പ്രവർത്തിച്ചിരുന്നു. കേന്ദ്ര മന്ത്രിയായിരുന്ന  കാലഘട്ടത്തിൽ നൂതന നയരൂപീകരണത്തിലൂടെ  അദ്ദേഹം ശ്രദ്ധേയനായി .  അദ്ദേഹത്തിന്റെ കുടുംബത്തെയും  ആരാധകരെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി . "

****


(Release ID: 1715842) Visitor Counter : 151