വാണിജ്യ വ്യവസായ മന്ത്രാലയം

അന്താരാഷ്ട്ര വ്യാപാര സംബന്ധിയായ പ്രശ്നപരിഹാരത്തിനായി 'COVID-19 ഹെൽപ്‌ഡെസ്‌ക്'-ന് DGFT രൂപം നൽകി

Posted On: 26 APR 2021 11:58AM by PIB Thiruvananthpuram

 



ന്യൂഡൽഹി, ഏപ്രിൽ 26, 2021

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നത് ലക്ഷ്യമിട്ട്, രാജ്യത്തെ കയറ്റുമതി-ഇറക്കുമതി നടപടികൾ നിരീക്ഷിക്കാൻ ഭാരത സർക്കാരിന്റെ വാണിജ്യ വകുപ്പ്, വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറൽ (DGFT) എന്നിവ തീരുമാനിച്ചു. അന്താരാഷ്ട്ര വ്യാപാരവുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്നങ്ങൾക്ക് സാധ്യമായ പരിഹാരങ്ങൾ കണ്ടെത്താനും, ആവശ്യമായ പിന്തുണ ഉറപ്പാക്കാനുമായി ഒരു 'COVID-19 ഹെൽപ്‌ഡെസ്‌ക്കിന്', DGFT രൂപം നൽകി കഴിഞ്ഞു.

വാണിജ്യ വകുപ്പ്/DGFT, കയറ്റുമതി, ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട ലൈസൻസിങ് പ്രശ്നങ്ങൾ, കസ്റ്റംസ് ക്ലിയറൻസിൽ ഉണ്ടാകുന്ന കാലതാമസം, ഡോക്കുമെന്റെഷനിലെ ബുദ്ധിമുട്ടുകൾ തുടങ്ങിയവ ഈ കോവിഡ്-19 ഹെൽപ്പ് ഡെസ്ക് പരിശോധിക്കും.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഏജൻസികൾ എന്നിവയുമായി ബന്ധപ്പെട്ട വ്യാപാര സംബന്ധിയായ പ്രശ്നങ്ങളുടെ വിവരങ്ങൾ ഹെൽപ്‌ ഡെസ്‌ക് ശേഖരിക്കുകയും, ആവശ്യമായ പിന്തുണ ഉറപ്പാക്കിക്കൊണ്ട് സാധ്യമായ പരിഹാരങ്ങൾ ലഭ്യമാക്കുകയും ചെയ്യും.

നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് എല്ലാവരും, പ്രത്യേകിച്ചും കയറ്റുമതി-ഇറക്കുമതി പ്രക്രിയകളിൽ ഏർപ്പെടുന്നവർ DGFT വെബ്സൈറ്റിൽ ആവശ്യമായ വിവരങ്ങൾ നൽകേണ്ടതാണ്. ഇതിനായി താഴെ പറയുന്ന നടപടികൾ സ്വീകരിക്കുക:

 
i. https://dgft.gov.in എന്ന DGFT വെബ്സൈറ്റിൽ പ്രവേശിക്കുക. എന്നിട്ട്  'Services', 'DGFT', 'Helpdesk Service' എന്നീ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക

ii. 'Create New Request’ തിരഞ്ഞെടുക്കുക, എന്നിട്ട് ‘Covid-19' എന്ന ലിങ്ക് ചെയ്യുക
iii. യോജിച്ച ഉപവിഭാഗം തിരഞ്ഞെടുക്കുക. തുടർന്ന്, ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം, സമർപ്പിക്കുക

 
ഇതിനൊപ്പം തന്നെ, നേരിടുന്ന പ്രശ്നങ്ങൾ dgftedi[at]nic[dot]in ഇ-മെയിൽ വിലാസത്തിലേക്ക്, 'Covid-19 ഹെൽപ്‌ഡെസ്‌ക്' എന്ന തലക്കെട്ടോടെ അയക്കാവുന്നതാണ്. കൂടാതെ, ടോൾ ഫ്രീ നമ്പർ ആയ 1800-111-550 ലും ബന്ധപ്പെടാവുന്നതാണ്.

 

പരിഹാരങ്ങളുടെ നിലവിലെ സ്ഥിതി, പ്രതികരണങ്ങൾ എന്നിവ  DGFT ഹെൽപ്‌ഡെസ്‌ക് സേവനങ്ങൾക്ക് താഴെയുള്ള സ്റ്റാറ്റസ് ട്രാക്കർ സംവിധാനത്തിലൂടെ അറിയാവുന്നതാണ്. ഇ മെയിൽ, SMS എന്നിവ വഴിയും ഇത് സംബന്ധിച്ച പുതിയ വിവരങ്ങൾ അറിയിക്കുന്നതാണ്.
 
RRTN/SKY


(Release ID: 1714119) Visitor Counter : 272