ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 13.23 കോടി കടന്നു
Posted On:
22 APR 2021 11:26AM by PIB Thiruvananthpuram
ന്യൂഡൽഹി, ഏപ്രിൽ 22, 2021
രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസ്കളുടെ ആകെ എണ്ണം 13.23 കോടി കടന്നു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 19,28,118 സെഷനുകളിലായി 13,23,30,644 വാക്സിൻ ഡോസ് വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22 ലക്ഷത്തിലധികം ഡോസുകളാണ് നൽകിയത്. വാക്സിനേഷൻ യജ്ഞത്തിന്റെ 96-മത് ദിവസം (ഏപ്രിൽ 21, 2021), 22,11,334 ഡോസ് വാക്സിൻ വിതരണം ചെയ്തു.
രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 3,14,835 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, ചത്തീസ്ഗഡ്, മധ്യപ്രദേശ്, ബീഹാർ, ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 75.66 ശതമാനവും.
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 22,91,428 ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 14.38% ആണ്.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, കർണാടകം, കേരളം എന്നീ 5 സംസ്ഥാനങ്ങളിലാണ് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 59.99% വും.
രാജ്യത്ത് ഇതുവരെ 1,34,54,880 പേർ രോഗ മുക്തരായി. 84.46% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 1,78,841 പേർ രോഗ മുക്തരായി.
ദേശീയ മരണനിരക്ക് താഴ്ന്ന്, നിലവിൽ 1.16% ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 2,104 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 81.08%വും 10 സംസ്ഥാനങ്ങളിൽ നിന്ന് ആണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം-568. ഡൽഹിയിൽ 249 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.
RRTN/SKY
(Release ID: 1713383)
Visitor Counter : 200