പ്രധാനമന്ത്രിയുടെ ഓഫീസ്‌

സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ആശംസ

Posted On: 21 APR 2021 9:19AM by PIB Thiruvananthpuram

സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  എല്ലാ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു:

സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ച് എല്ലാ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും  ആശംസകൾ. വിവിധ ഭൂപ്രദേശങ്ങളിലും വിവിധ മേഖലകളിലും, നമ്മുടെ പൗരന്മാരെ സഹായിക്കാനും ദേശീയ പുരോഗതി വർദ്ധിപ്പിക്കാനും അവർ അശ്രാന്തമായി പ്രവർത്തിക്കുന്നു. അവർ അതേ തീക്ഷ്ണതയോടെ രാജ്യത്തെ സേവിച്ചുകൊണ്ടിരിക്കട്ടെ. ”

 

***



(Release ID: 1713146) Visitor Counter : 201