സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

താൽച്ചർ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ് ) കൽക്കരി ഗ്യാസിഫിക്കേഷനിലൂടെ ഉൽപാദിപ്പിക്കുന്ന യൂറിയയ്ക്കുള്ള പ്രത്യേക സബ്‌സിഡി നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

Posted On: 20 APR 2021 3:40PM by PIB Thiruvananthpuram

താൽച്ചർ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ് (ടിഎഫ്എൽ) കൽക്കരി ഗ്യാസിഫിക്കേഷനിലൂടെ ഉൽപാദിപ്പിക്കുന്ന യൂറിയയ്ക്   പ്രത്യേക  സബ്‌സിഡി നയം രൂപീകരിക്കണമെന്ന വളം മന്ത്രാലയത്തിന്റെ നിർദേശം  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള  കേന്ദ്ര മന്ത്രിസഭായോഗം  അംഗീകരിച്ചു.

ലക്ഷ്യങ്ങൾ


രാജ്യത്തിന്റെ വിശാലമായ കൽക്കരി ശേഖരം പരിശോധിച്ച് രാജ്യത്തിന്റെ തന്ത്രപരമായ ഊർജ്ജ സുരക്ഷയും യൂറിയയുടെ സ്വയംപര്യാപ്തതയും കണക്കിലെടുത്ത് കൽക്കരി ഗ്യാസിഫിക്കേഷൻ  അടിസ്ഥാനമാക്കിയുള്ള  സാങ്കേതികവിദ്യയുമായി താൽച്ചർ ഫെർട്ടിലൈസർ ലിമിറ്റഡ് പ്ലാന്റ  മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഈ പദ്ധതി കർഷകർക്ക് വളത്തിന്റെ ലഭ്യത മെച്ചപ്പെടുത്തുകയും കിഴക്കൻ മേഖലയുടെ വികസനം വർദ്ധിപ്പിക്കുകയും രാജ്യത്തിന്റെ കിഴക്കൻ ഭാഗത്ത് യൂറിയ വിതരണം ചെയ്യുന്നതിനുള്ള ഗതാഗത സബ്സിഡി ലാഭിക്കുകയും ചെയ്യും. യൂറിയ ഇറക്കുമതി പ്രതിവർഷം 12.7 എൽ‌എം‌ടി ആയി കുറയ്ക്കാൻ ഇത് സഹായിക്കും.

'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിനും ആത്മനിർഭർ പ്രചാരണത്തിനും ഈ പദ്ധതി ഉത്തേജനം നൽകും. കൂടാതെ റോഡുകൾ, റെയിൽ‌വേ,  വെള്ളം മുതലായ അടിസ്ഥാന സൗകര്യവികസനത്തിന് സഹായകമാകും. പദ്ധതിയുടെ വൃഷ്ടി  പ്രദേശത്ത് അനുബന്ധ വ്യവസായങ്ങളുടെ രൂപത്തിൽ പുതിയ ബിസിനസ്സ് അവസരവും പദ്ധതി നൽകും.

കൽക്കരി വില അസ്ഥിരമല്ലാത്തതും ,കൽക്കരി ധാരാളമായി ലഭ്യവുമായതിനാൽ കൽക്കരി ഗ്യാസിഫിക്കേഷൻ പ്ലാന്റുകൾ തന്ത്രപരമായി പ്രധാനപെട്ടവയാണ് എൽ‌എൻ‌ജി ഇറക്കുമതി തുക കുറയ്ക്കുന്നതിലേക്ക് നയിക്കുന്ന യൂറിയ ഉൽ‌പാദനത്തിനായി പ്രധാനപ്പെട്ട പ്രകൃതിവാതകത്തെ ആശ്രയിക്കുന്നത് താൽച്ചർ പ്ലാന്റ് കുറയ്ക്കും. കൽക്കരി ഉപയോഗിച്ചുള്ള പ്രക്രിയകളെ അപേക്ഷിച്ച് വളരെ ചെറിയതോതിലുള്ള സൾഫർ ഓക്സൈഡ്, നൈട്രജൻ  ഓക്സൈഡ്  സ്വതന്ത്ര കണികകൾ  എന്നിവയുടെ ബഹിർഗ്ഗമനം, എന്നിവ നൽകുന്ന ശുദ്ധമായ കൽക്കരി സാങ്കേതികവിദ്യയാണ് താൽച്ചർ യൂണിറ്റിൽ സ്വീകരിച്ച ഗ്യാസിഫിക്കേഷൻ പ്രക്രിയ.


പശ്ചാത്തലം


രാഷ്ട്രീയ കെമിക്കൽസ് & ഫെർട്ടിലൈസേഴ്സ് (ആർ‌സി‌എഫ്), ഗെയിൽ (ഇന്ത്യ) ലിമിറ്റഡ് (ഗെയിൽ), കോൾ ഇന്ത്യ ലിമിറ്റഡ് (സി‌ഐ‌എൽ), ഫെർട്ടിലൈസർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എഫ്‌സി‌എൽ) എന്നീ നാല് പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമാണ്   താൽച്ചർ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ് ), ഇത് നവംബർ 13, 2015 ന് സംയോജിപ്പിച്ചു. ഫെർട്ടിലൈസർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (എഫ്‌സി‌എൽ) മുൻകാല താൽച്ചർ പ്ലാന്റിനെ ടി‌എഫ്‌എൽ പുനരുജ്ജീവിപ്പിക്കുന്നു. പ്രതിവർഷം 12.7 ലക്ഷം മെട്രിക് ടൺ (എൽ‌എം‌ടി‌പി‌എ) സ്ഥാപിത ശേഷിയുള്ള ഗ്രീൻ‌ഫീൽഡ് യൂറിയ പ്ലാന്റ് സ്ഥാപിച്ച് ടി‌എഫ്‌എൽ. ടി‌എഫ്‌എൽ യൂറിയ പദ്ധതിയുടെ കണക്കാക്കിയ പദ്ധതി ചെലവ് 13277.21 കോടി  രൂപയാണ് (+/- 10%).


(Release ID: 1712883) Visitor Counter : 233