ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് വിതരണം ചെയ്ത കോവിഡ് വാക്‌സിന്‍ ഡോസുകളുടെ ആകെ എണ്ണം 11.72 കോടി കടന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ 27 ലക്ഷത്തിലധികം കോവിഡ് വാക്‌സിന്‍ ഡോസ് നല്‍കി

Posted On: 16 APR 2021 10:39AM by PIB Thiruvananthpuram

 


ന്യൂഡൽഹി, ഏപ്രിൽ 16, 2021

രാജ്യത്ത് വിതരണം ചെയ്ത കോവിഡ് വാക്‌സിന്‍ ഡോസുകളുടെ ആകെ എണ്ണം ഇന്ന് 11.72 കോടി കടന്നു.

ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താല്‍ക്കാലിക കണക്കുപ്രകാരം 17,37,539 സെഷനുകളിലായി 11,72,23,509 കോവിഡ് വാക്‌സിന്‍ ഡോസ് വിതരണം ചെയ്തു.

വാക്‌സിനേഷന്‍ യജ്ഞത്തിന്റെ 90-മത്ദിവസം (ഏപ്രില്‍ 15, 2021), 27,30,359 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.

രാജ്യത്തുടനീളം 26 കോടിയിലധികം ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. മൊത്തം പോസിറ്റീവിറ്റി നിരക്ക് 5.42% ആണ്.

രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 2,17,353 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡല്‍ഹി, ചത്തീസ്ഗഡ്, കർണാടക, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ 10 സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. പുതിയ രോഗികളുടെ 79.10 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നും ആണ്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ - 61,695. ഉത്തര്‍പ്രദേശില്‍ 22,339 പേര്‍ക്കും  പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 15,69,743 ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 10.98% ആണ് .

മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, കർണാടകം, കേരളം എന്നീ 5 സംസ്ഥാനങ്ങളിലാണ് നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ 65.86% വും. ഇതില്‍ മഹാരാഷ്ട്രയില്‍ മാത്രം ആകെ രോഗികളുടെ 39.60% രോഗികള്‍.

രാജ്യത്ത് ഇതുരെ 1,25,47,866  പേര്‍ രോഗ മുക്തരായി. 87.80% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,18,302 പേര്‍ രോഗ മുക്തരായി.

കഴിഞ്ഞ 24 മണിക്കൂറില്‍ 1,185  മരണം റിപ്പോര്‍ട്ട് ചെയ്തു. ഇവയില്‍ 85.40 %വും 10 സംസ്ഥാനങ്ങളില്‍ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം-349. 

 

RRTN/SKY

 



(Release ID: 1712217) Visitor Counter : 188