ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ടീക്കാ ഉത്സവിന്റെ നാലാം ദിവസം രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത വാക്സിൻ ഡോസ് കളുടെ എണ്ണം 11 കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തുടനീളം വിതരണം ചെയ്തത് 26 ലക്ഷം ഡോസുകൾ.

प्रविष्टि तिथि: 14 APR 2021 11:40AM by PIB Thiruvananthpuram

 


ന്യൂഡൽഹി , ഏപ്രിൽ 14,2021


ടീക്കാ ഉത്സവിന്റെ നാലാം ദിവസമായ ഇന്ന്   രാജ്യത്ത്  ഇതുവരെ വിതരണം ചെയ്ത വാക്സിൻ  ഡോസ്കളുടെ എണ്ണം 11 കോടി പിന്നിട്ടു. ഇന്ന് രാവിലെ ഏഴ് വരെയുള്ള കണക്കുകൾ പ്രകാരം 16,53,488 സെഷനുകളിലായി  11,11,79,578 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തത്

 രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത മൊത്തം ഡോസുകളുടെ 60.16 ശതമാനവും 8 സംസ്ഥാനങ്ങളിലാണ്.

 വാക്സിൻ വിതരണത്തിന്റെ  88 ആം ദിവസമായ 2021 ഏപ്രിൽ 13 നു  26,46,528 ഡോസുകൾ വിതരണംചെയ്തു.ഇതിൽ 44,643 സെഷനുകളിലായി  22,58,910 പേർക്ക്  ഒന്നാം ഘട്ടവും, 3,87,618 പേർക്ക് രണ്ടാം ഘട്ടവും ആണ് ഇന്നലെ നൽകിയത്


 കോവിഡിനെ തുരത്താനുള്ള  പോരാട്ടത്തിൽ    ഇന്ത്യ  ഇന്നലെ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടു. രാജ്യത്ത് ഇതുവരെ നടന്ന കൊവിഡ് പരിശോധനകളുടെ എണ്ണം 26 കോടി (26,06,18,866) കഴിഞ്ഞു

 കഴിഞ്ഞ 24 മണിക്കൂറിനിടെ 14,11,758 പരിശോധനകളാണ് രാജ്യത്ത് നടന്നത്. പ്രതിദിനം 15 ലക്ഷം പരിശോധനകൾ എന്ന നിലയിലേക്ക് രാജ്യത്തെ പരിശോധന സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്

 രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തത്

 മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, ഡൽഹി, മധ്യപ്രദേശ്, കർണാടകം, കേരളം, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ പത്ത് സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഉയരുകയാണ്. ഇന്നലെ സ്ഥിരീകരിച്ച പുതിയ കേസുകളിൽ 82.04 ശതമാനവും ഈ 10 സംസ്ഥാനങ്ങളിൽ നിന്നാണ്.

 60212 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശിൽ 17,963 പേർക്കും ചത്തീസ്ഗഢിൽ 15,121 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു .


 നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം  13,65,704 ആയി ഉയർന്നു . ഇത് മൊത്ത രോഗബാധിതരുടെ 9.84 ശതമാനമാണ്.


 മഹാരാഷ്ട്ര,ചത്തീസ്ഗഡ്, ഉത്തർപ്രദേശ്കർണാടകം,കേരളം  എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ 68. 16 ശതമാനവും. ഇതിൽ 43.54 ശതമാനവും മഹാരാഷ്ട്രയിൽ മാത്രമാണ്. ഇന്ത്യയിൽ ഇതുവരെ കോവിഡ് മുക്തി  നേടിയത് 1,23,36,036 പേരാണ്. 88.92 ശതമാനമാണ് ദേശീയ രോഗമുക്തി നിരക്ക്.

 കഴിഞ്ഞ 24 മണിക്കൂറിനിടെ 82 339 പേർ രോഗമുക്തി നേടി. 1027 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

 ഇന്നലെ രേഖപ്പെടുത്തിയ മരണങ്ങളിൽ  86.08 ശതമാനവും 10 സംസ്ഥാനങ്ങളിൽ നിന്നാണ്. 281 പേർ മരണമടഞ്ഞ മഹാരാഷ്ട്രയാണ് പട്ടികയിൽ ഒന്നാമത്. 156 മരണങ്ങൾ രേഖപ്പെടുത്തിയ ചത്തീസ്ഗഢ് രണ്ടാംസ്ഥാനത്താണ് .

IE/SKY


(रिलीज़ आईडी: 1711738) आगंतुक पटल : 254
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu