പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീ ശ്രീ ഹരിചന്ദ് താക്കൂറിനെ അദ്ദേഹത്തിന്റെ ജയന്തിദിനത്തിൽ പ്രധാനമന്ത്രി വണങ്ങി

प्रविष्टि तिथि: 09 APR 2021 8:17PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീ ശ്രീ ഹരിചന്ദ് താക്കൂറിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ  ശ്രദ്ധാഞ്‌ജലി  അർപ്പിച്ചു.

" മഹാനായ ശ്രീ ശ്രീ ഹരിചന്ദ് താക്കൂറിനെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ഞാൻ നമിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതവും ആദർശങ്ങളും നിരവധി പേർക്ക് ശക്തി നൽകുന്നു. വിദ്യാഭ്യാസത്തിനും സാമൂഹിക ശാക്തീകരണത്തിനും അദ്ദേഹം വളരെയധികം പ്രാധാന്യം നൽകി. അദ്ദേഹത്തിന്റെ മൂല്യങ്ങൾ മാതുവ സമുദായത്തിന്റെ ദയയും അനുകമ്പയും പ്രതിഫലിപ്പിക്കുന്നു." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു .

 ഒറകണ്ടി താക്കൂർ ബാരി സന്ദർശന വേളയിൽ പ്രധാനമന്ത്രി തന്റെ സമീപകാല പ്രസംഗവും പങ്കിട്ടു. “ഏതാനും ആഴ്ചകൾക്ക് മുമ്പ് ഞാൻ ഒറകണ്ടി താക്കൂർ ബാരിയിലായിരുന്നു. ആ അനുഗ്രഹീത നിമിഷങ്ങളെ ഞാൻ എപ്പോഴും വിലമതിക്കും. ഒറകണ്ടിയിലെ സമ്മേളനത്തിൽ എന്റെ പ്രസംഗം പങ്കിടുന്നു. " പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു

 

***


(रिलीज़ आईडी: 1710802) आगंतुक पटल : 175
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada