പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യാ - സെഷെല്‍സ് ഉന്നത തല വെര്‍ച്വല്‍ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

Posted On: 08 APR 2021 6:53PM by PIB Thiruvananthpuram

ആദരണീയനായ വാവെല്‍ റാംകലവന്‍ജി, വിശിഷ്ടാതിഥികളെ,നമസ്‌കാരം
പ്രസിഡന്റ് റാംകലവന്‍ജിയ്ക്ക് ഊഷ്മളമായ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് പ്രസംഗം ആരംഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം ഇന്ത്യയുടെ പുത്രനാണ്. ബിഹാറിലെ ഗോപാല്‍ഗഞ്ജ് ജില്ലയിലാണ് അദ്ദേഹത്തിന്റെ വംശവേരുകള്‍. ഇന്ന് അദ്ദേഹത്തിന്റെ ഗ്രാമമായ പര്‍സൗണിയിലെ ജനങ്ങള്‍ മാത്രമല്ല ഇന്ത്യന്‍ ജനത മുഴുവന്‍ അദ്ദേഹത്തിന്റെ നേട്ടങ്ങളെ കുറിച്ച് അഭിമാനം കൊള്ളുന്നു. പൊതുസേവകന്‍ എന്ന നിലയില്‍  അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണത്തിന് സെഷെല്‍സിലെ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ്  പ്രസിഡന്റ് പദവിയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ ഈ തെരഞ്ഞെടുപ്പ്.
സുഹൃത്തുക്കളെ,
2015 ല്‍ ഞാന്‍ നടത്തിയ സെഷെല്‍സ് സന്ദശനം സ്‌നേഹത്തോടെ അനുസ്മരിക്കുന്നു. ഇന്ത്യന്‍ സമുദ്ര മേഖലാ രാജ്യങ്ങളിലേയ്ക്കുള്ള എന്റെ സന്ദര്‍ശന പരിപാടിയില്‍ ആദ്യ ലക്ഷ്യം സെഷെല്‍സ് ആയിരുന്നു. ഇന്ത്യന്‍ സമുദ്ര അയല്‍പക്ക രാജ്യം എന്ന നിലയില്‍ സെഷെല്‍സമുമായി  ഇന്ത്യയ്ക്ക് പല മേഖലകളിലും  ശക്തവും നിര്‍ണായകവുമായ പങ്കിളിത്തം ഉണ്ട്.
ഇന്ത്യയുടെ സാഗര്‍(സെക്യൂരിറ്റി ആന്‍ഡ് ഗ്രോത്ത് ഫോര്‍ ഓള്‍ ഇന്‍ ദ റീജിയണ്‍) പദ്ധതിയുടെ കേന്ദ്രം കൂടിയാണ് സെഷെല്‍സ്. സെഷെല്‍സിന്റെ സുരക്ഷാ ശേഷി, അടിസ്ഥാന വികസന ആവശ്യങ്ങള്‍ എന്നീ മേഖലകകളില്‍ പങ്കാളിയാകാന്‍ സാധിച്ചത് വലിയ ബഹുമതിയായി ഇന്ത്യ കരുതുന്നു.നമ്മുടെ ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇന്ന് നടക്കുന്ന ഈ ഉച്ചകോടി. നാം ഒരുമിച്ച് നമ്മുടെ വികസന പങ്കാളിത്തത്തിലൂടെ വിവിധ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു.
സുഹൃത്തുക്കളെ,
 സ്വതന്ത്രവും നിഷ്പക്ഷവും കാര്യക്ഷമവുമായ നീതി വ്യവസ്ഥ എല്ലാ ജനാധിപത്യ രാജ്യങ്ങളുടെയും അനിവാര്യതയാണ്. സീഷെയ്ല്‍സില്‍ മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് പുതിയ മന്ദിരങ്ങള്‍ നിര്‍മ്മിച്ച നല്കുവാന്‍ സാധിച്ചതില്‍ നമുക്കു സന്തോഷമുണ്ട്. ഈ കോവിഡ് 19 കാലത്തിനു മുന്നേ തന്നെ മനോഹരമായ ഈ മന്ദിരങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴമായ ബന്ധത്തിന്റെ പ്രതീകമായി ഇത് അനുസ്മരിക്കപ്പെടും എന്ന് എനിക്കുറപ്പുണ്ട്. വികസന സഹകരണത്തില്‍ മനുഷ്യ കേന്ദ്രീകൃതമായ സമീപനത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സാമൂഹിക വികസന പദ്ധതികളില്‍ ഈ കാഴ്ച്ചപ്പാട് തെളിഞ്ഞു കാണാം. സെഷെല്‍സില്‍ എമ്പാടും വ്യാപിച്ചു കിടക്കുന്ന സമൂഹങ്ങളുടെ ജീവിതത്തില്‍ ഈ പദ്ധതികള്‍ കാര്യക്ഷമമായ മാറ്റങ്ങള്‍ കൊണ്ടുവരും.
സുഹൃത്തുക്കളെ,
സെഷെല്‍സിന്റെ സമുദ്ര സുരക്ഷ ശക്തമാക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ന് സെഷെല്‍സിന്റെ  കോസ്റ്റ് ഗാര്‍ഡ് സേനയ്ക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച അത്യാധുനിക നിരീക്ഷണ ബോട്ട് നാം കെമാറുകയാണ്. സെഷെല്‍സിന്റെ സമുദ്ര വിഭവങ്ങളുടെ സംരക്ഷണത്തിന് ഇത് ഉപകരിക്കും. കാലാവസ്ഥാ വ്യതിയാനം ദ്വീപ് രാജ്യങ്ങള്‍ക്ക് വലിയ ഭീഷണിയാണ്. അതിനാല്‍ സെഷെല്‍സിന് ഒരു മെഗാവാട്ടിന്റെ ഒരു സൗരോര്‍ജ്ജ പ്ലാന്റ് നിര്‍മ്മിക്കാന്‍ ഇന്ത്യ സഹായം നല്കും എന്ന് സന്തോഷപൂര്‍വം ഞാന്‍ അറിയിക്കുന്നു. ഈ പദ്ധതികള്‍ എല്ലാം പ്രതിഫലിപ്പിക്കുന്നത് പ്രകൃതി സംരക്ഷണത്തിനൊപ്പം വളരുന്ന ഷെയ്ല്‍സിന്റെ വികസന മുന്‍ഗണനകളാണ്.
സുഹൃത്തുക്കളെ,
കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ സെഷെല്‍സിന്റെ ശക്തമായ പങ്കാളിയാകാന്‍ ഇന്ത്യയ്ക്കു സാധിച്ചു എന്നത് നമുക്ക് വലിയ ബഹുമതിയാണ്. അവശ്യ സമയത്ത് അത്യാവശ്യ മരുന്നുകളും 50000 ഡോസ് കൊവിഡ് പ്രതിരോധ വാക്‌സീനും ഇന്ത്യ സെഷെല്‍സിനു കൈമാറി. ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന പ്രഥമ ആഫ്രിക്കന്‍ രാജ്യമാണ് സെഷെല്‍സ്. കോവിഡ് മുക്തസമ്പദ് വ്യവസ്ഥ സീഷെയ്ല്‍സില്‍ വളര്‍ന്നു വരുന്നതിന് ഇന്ത്യ ആ രാജ്യത്തോടൊപ്പം നില്‍ക്കുമെന്ന് ഞാന്‍ പ്രസിഡന്റ് റാംകലവന്‍ജിയ്ക്ക് ഉറപ്പുനല്‍കുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യ - സെഷെല്‍സ് സൗഹൃദം സത്യത്തില്‍ സവിശേഷമാണ്. ഈ ബന്ധത്തില്‍ ഇന്ത്യയ്ക്ക് അതിയായ അഭിമാനവും ഉണ്ട്.  ഒരിക്കല്‍ കൂടി ഞാന്‍ പ്രസിഡന്റ് റാംകലവന്‍ജിയ്ക്കും സെഷെല്‍സ്  ജനതയ്ക്കും ആശംസകള്‍ നേരുന്നു.
നന്ദി, വളരെ നന്ദി
നമസ്‌തെ.

 

***



(Release ID: 1710563) Visitor Counter : 181