പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീ ഗുരു തേജ് ബഹദൂര്‍ ജിയുടെ 400-ാം ജന്മവാര്‍ഷികം (പ്രകാശ് പര്‍വ്വ്) അനുസ്മരിക്കുന്നതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി നാളെ (2021 ഏപ്രില്‍ 8) യോഗം ചേരും.

Posted On: 07 APR 2021 10:59AM by PIB Thiruvananthpuram

ശ്രീ ഗുരു തേജ് ബഹദൂര്‍ ജിയുടെ 400-ാം ജന്മവാര്‍ഷികം (പ്രകാശ് പര്‍വ്വ്) അനുസ്മരിപ്പിക്കുന്നതിനായുള്ള ഉന്നതതല സമിതി നാളെ (2021 ഏപ്രില്‍ 8) ന് രാവിലെ 11 മണിക്ക് യോഗം ചേരും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗത്തില്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായും യോഗത്തില്‍ പങ്കെടുക്കും. ഈ പ്രത്യേക അവസരത്തെ അടയാളപ്പെടുത്താന്‍ ആസൂത്രണം ചെയ്ത വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.

ഉന്നതതല സമിതിയെക്കുറിച്ച്

ശ്രീ ഗുരു തേജ് ബഹദൂര്‍ ജിയുടെ 400-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ നയങ്ങളും പദ്ധതികളും പരിപാടികളും അംഗീകരിക്കുന്നതിനും അവയുടെ മേല്‍നോട്ടത്തിനുമായി 2020 ഒക്ടോബര്‍ 24 നാണ് ഉന്നതതല സമിതി കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിച്ചത്. പ്രധാനമന്ത്രി അധ്യക്ഷനായുള്ള സമിതിയില്‍ 70 അംഗങ്ങളുണ്ട്.(Release ID: 1710073) Visitor Counter : 149