ഇന്ന് രാവിലെ 7 മണി വരെ ലഭ്യമായ താൽക്കാലിക വിവരങ്ങൾ പ്രകാരം, രാജ്യത്ത് ഇതുവരെ നൽകിയ കോവിഡ്-19 വാക്സിൻ ഡോസുകളുടെ എണ്ണം 7,59,79,651 ആണ്. 11,99,125 സെഷനുകളിലായാണ് വാക്സിൻ വിതരണം ചെയ്തത്.
ആകെ വിതരണം ചെയ്ത വാക്സിൻ ഡോസുകളിൽ 6.5 കോടിയിലധികം (6,57,39,470) ആദ്യ ഡോസാണ്. രണ്ടാമത്തെ ഡോസ് 1 കോടി കടന്നിട്ടുണ്ട് (1,02,40,181).
കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്റെ 78 ആം ദിനമായ ഇന്നലെ (ഏപ്രിൽ 3, 2021) 27,38,972 വാക്സിൻ ഡോസുകൾ നൽകി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി 93,249 പ്രതിദിന കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. പുതുതായി സ്ഥിരീകരിച്ച കേസുകളിൽ 80.96% മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, ദില്ലി, തമിഴ്‌നാട്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ്. ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്‌ട്രയിലാണ് - 49,447 കേസുകൾ.
ഇന്ത്യയിൽ കോവിഡ്-19 കേസുകളുടെ ഇരട്ടിക്കൽ സമയം കുത്തനെ കൂടുകയാണ് - 2021 ഏപ്രിൽ 4 ലെ കണക്കനുസരിച്ച് ഇത് 115.4 ദിവസമാണ്.
രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത് 6,91,597 ൽ പേരാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 5.54 ശതമാനമാണിത്.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരിൽ 76.41 ശതമാനവും മഹാരാഷ്ട്ര, കർണാടക, ഛത്തീസ്ഗഡ് , കേരളം, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് .
രാജ്യത്തിതുവരെ 1,16,29,289 പേർ രോഗമുക്തി നേടി. ദേശീയ രോഗമുക്തി നിരക്ക് 93.14%. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,048 പേർ രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 513 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മരണങ്ങളിൽ 85.19% എട്ട് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ജീവഹാനിയുണ്ടായത് (277).