പ്രധാനമന്ത്രിയുടെ ഓഫീസ്
എക്‌സാം വാരിയേഴ്‌സിന്റെ പുതുക്കിയ പതിപ്പ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു
നമ്മുടെ യുവാക്കള്‍ പരീക്ഷകള്‍ക്ക് ഹാജരാകുമ്പോള്‍ അവരെ സഹായിക്കണമെന്ന് പ്രധാനമന്ത്രി
Posted On:
29 MAR 2021 5:47PM by PIB Thiruvananthpuram
എക്‌സാം വാരിയേഴ്‌സിന്റെ പുതുക്കിയ പതിപ്പിനെക്കുറിച്ച് പ്രഖ്യാപിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
എക്‌സാം വാരിയേഴ്‌സിന്റെ പുതിയ പതിപ്പ് വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരില്‍ നിന്നുള്ള വിലയേറിയ നിര്‍ദ്ദേശങ്ങള്‍ കൊണ്ട് സമ്പുഷ്ടമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക താല്‍പ്പര്യമുണര്‍ത്തുന്ന പുതിയ ഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'നമ്മുടെ ചെറുപ്പക്കാര്‍ തങ്ങളുടെ പരീക്ഷകള്‍ക്ക് ഹാജരാകുമ്പോള്‍ അവരെ നമുക്കെല്ലാം ചേര്‍ന്ന് സഹായിക്കാം!', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പരീക്ഷാ സീസണ്‍ ആരംഭിക്കുമ്പോള്‍, എക്‌സാം വാരിയേഴ്‌സിന്റെ പുതുക്കിയ പതിപ്പ് ഇപ്പോള്‍ ലഭ്യമാണ് എന്ന വിവരം പങ്കിടുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.
പുസ്തകത്തില്‍ പുതിയ മന്ത്രങ്ങളും രസകരമായ ആക്റ്റിവിറ്റികളുമുണ്ട്. ഒരു പരീക്ഷയ്ക്ക് മുമ്പ് സമ്മര്‍ദ്ധരഹിതമായി നിലകൊള്ളേണ്ടതിന്റെ ആവശ്യകത പുസ്തകം വീണ്ടും സ്ഥിരീകരിക്കുന്നു.
പരീക്ഷാ തയ്യാറെടുപ്പ് എങ്ങനെ രസകരമാക്കാം?
വീട്ടില്‍ ഇരുന്ന് തയ്യാറെടുക്കുമ്പോള്‍ തങ്ങള്‍ക്ക് രസകരമായ എന്തെങ്കിലും ഉണ്ടോ?
ഇതിന് ഒരു പരിഹാരമുണ്ട് ... NaMo അപ്ലിക്കേഷനില്‍ എക്‌സാം വാരിയേഴ്‌സിന്റെഒരു പുതിയ മൊഡ്യൂള്‍ ഉണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നിരവധി സംവേദനാത്മക പ്രവര്‍ത്തനങ്ങള്‍ ഇതിലുണ്ട്.
എക്‌സാം വാരിയേഴ്‌സിന്റെ പുതിയ പതിപ്പ് വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍ എന്നിവരില്‍ നിന്നും ലഭിച്ച വിലയേറിയ നിര്‍ദ്ദേശങ്ങള്‍ ഉപയോഗിച്ച് സമ്പുഷ്ടമാക്കിയിട്ടുണ്ട്.
മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേകിച്ചും താല്‍പ്പര്യമുണ്ടാക്കുന്ന കാര്യമായ പുതിയ ഭാഗങ്ങള്‍ ചേര്‍ത്തു.
നമ്മുടെ ചെറുപ്പക്കാര്‍ അവരുടെ പരീക്ഷകള്‍ക്ക് ഹാജരാകുമ്പോള്‍ അവരെ നമുക്ക് എല്ലാം ചേര്‍ന്ന് സഹായിക്കാം' ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ പ്രധാനമന്ത്രി പറഞ്ഞു.
(Release ID: 1708311)
Visitor Counter : 242
Read this release in:
Punjabi
,
Assamese
,
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Gujarati
,
Odia
,
Telugu
,
Kannada
,
Kannada