മന്ത്രിസഭ
ദേശീയ ആരോഗ്യ ദൗത്യം 2019-20 ന്റെ പുരോഗതി കേന്ദ്ര മന്ത്രിസഭ വിലയിരുത്തി
Posted On:
23 MAR 2021 3:21PM by PIB Thiruvananthpuram
ന്യൂഡൽഹി, മാർച്ച് 23, 2021
2019-20 സാമ്പത്തിക വർഷത്തിൽ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ പുരോഗതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ വിലയിരുത്തി.
മാതൃമരണ അനുപാതം, ശിശുമരണനിരക്ക്, അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക്, ആകെ പ്രത്യുൽപാദന നിരക്ക് എന്നിവയിലെ ഗണ്യമായ കുറവ്; കൂടാതെ ക്ഷയം, മലേറിയ, കുഷ്ഠം, തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളുടെ പുരോഗതി എന്നിവ യോഗം വിലയിരുത്തി.
2019-20 ൽ പുതിയ പദ്ധതികൾക്ക് എൻഎച്ച്എം വിഭാവനം ചെയ്തതായി യോഗം വിലയിരുത്തി.
* ശൈശവ ന്യുമോണിയ മൂലമുള്ള മരണം കുറയ്ക്കുന്നതിനു സാൻസ് (SAANS) പദ്ധതി ആരംഭിച്ചു.
* ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണം സൗജന്യമായി ഉറപ്പുവരുത്തുന്നതിന് സുരക്ഷിത് മാതൃത്വ ആശ്വാസൻ (SUMAN) പദ്ധതി ആരംഭിച്ചു. മാതൃ-നവജാത ആരോഗ്യവുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ പദ്ധതികളും ഒരു കുടക്കീഴിൽ കൊണ്ടുവന്നു.
* പ്രത്യുല്പാദനം, മാതൃ-നവജാത ശിശു ആരോഗ്യസംരക്ഷണം എന്നീ മേഖലയുമായി ബന്ധപ്പെട്ട് അറിവും ശേഷിയുമുള്ള നഴ്സ് പ്രാക്ടീഷണർമാരുടെ കാഡർ രൂപീകരിക്കുന്നതിന് മിഡ് വൈഫറി സേവന സംരംഭത്തിന് തുടക്കം കുറിച്ചു.
* സ്കൂൾ കുട്ടികളിൽ നല്ല ജീവിതശൈലിയിലൂടെ ആരോഗ്യവും ക്ഷേമവും വർധിപ്പിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് എ ബി-എഛ്ഡബ്ളയുസി (AB-HWCs) പരിപാടിയുടെ കീഴിൽ സ്കൂൾ ഹെൽത്ത് ആൻഡ് വെൽനസ് അംബാസഡർ സംരംഭം.
ജില്ലാ ആശുപത്രി തലം വരെ എല്ലാവർക്കും, പ്രത്യേകിച്ച് സമൂഹത്തിലെ ദരിദ്രർ, ദുർബല വിഭാഗത്തിൽ പെട്ടവർ എന്നിവർക്ക് വിശ്വാസ യോഗ്യവും, ഫലപ്രദവുമായ ആരോഗ്യസംരക്ഷണം ലഭ്യമാക്കുന്നതിന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആവശ്യമായ സാമ്പത്തിക - സാങ്കേതിക പിന്തുണ നല്കുക എന്നതാണ് ദേശീയ ആരോഗ്യ ദൗത്യത്തിലൂടെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർവഹിച്ചു വരുന്നത്.
അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക് 2012-ലെ 52 ൽ നിന്നും 2018 ൽ 36 ആയി കുറഞ്ഞിട്ടുണ്ട്. 1990 ൽ മാതൃമരണനിരക്ക്, ജീവനോടെ കുഞ്ഞുങ്ങൾ ജനിക്കുന്ന ഒരുലക്ഷം പ്രസവങ്ങളിൽ, 556 ആയിരുന്നു. 2016-18 ൽ ഇത് 443 പോയിന്റ് താഴ്ന്ന് 113 ആയി. ശിശുമരണനിരക്ക് 1990ൽ 80 ആയിരുന്നത് 2018ൽ 32 ആയി കുറഞ്ഞു. സാമ്പിൾ രജിസ്ട്രേഷൻ സംവിധാന പ്രകാരം ആകെ പ്രത്യുല്പാദന നിരക്ക് 2013ൽ 2.3 ആയിരുന്നത് 2018ൽ 2.2 ആയി കുറഞ്ഞിട്ടുണ്ട്.
RRTN/SKY
(Release ID: 1707013)
Visitor Counter : 220
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada