മന്ത്രിസഭ

ജലവിഭവ മേഖലയിൽ ഇന്ത്യയും ജപ്പാനും ഒപ്പുവെച്ച സഹകരണപത്രത്തിന് (MoC) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

Posted On: 23 MAR 2021 3:21PM by PIB Thiruvananthpuram
 


ന്യൂഡൽഹി, മാർച്ച് 23, 2021

ജലവിഭവ മേഖലയിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒപ്പുവച്ച കരാറിനെപ്പറ്റി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭക്ക് വിവരങ്ങൾ കൈമാറി.

ഭാരത സർക്കാരിന്റെ ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള, ജലവിഭവ -നദീ വികസന -ഗംഗ പുനരുജ്ജീവന വകുപ്പും, ജപ്പാൻ ഭരണകൂടത്തിന്റെ ഭാഗമായ ഭൂമി -അടിസ്ഥാന സൗകര്യ -ഗതാഗത- വിനോദസഞ്ചാര മന്ത്രാലയത്തിന് കീഴിലെ ജല -ദുരന്തനിവാരണ ബ്യൂറോയും തമ്മിലാണ്ജലവിഭവ മേഖലയിലെ സഹകരണം ലക്ഷ്യമിട്ടുള്ള ഉടമ്പടിയിൽ ഒപ്പുവെച്ചത്

ജല - ഡൽറ്റ നിർവ്വഹണം, ജല സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ദീർഘകാല അടിസ്ഥാനത്തിലുള്ള സഹകരണം വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് സഹകരണപത്രത്തിൽ ഒപ്പുവെച്ചത്.
ഇരുരാജ്യങ്ങൾക്കുമിടയിൽ ഈ മേഖലയിലെ അറിവുകൾ, വിവരങ്ങൾ, സാങ്കേതികവിദ്യകൾ,ശാസ്ത്ര ബന്ധിത അനുഭവങ്ങൾ എന്നിവയുടെ കൈമാറ്റം വർധിപ്പിക്കുന്നതും, സംയുക്ത പദ്ധതികൾ നടപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് ഈ ഉടമ്പടി.

ജലസുരക്ഷാ, മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങൾ, സുസ്ഥിര ജലവിഭവ വികസനം എന്നിവ ഉറപ്പാക്കുന്നതിനു സഹകരണ പത്രം സഹായകരമാകും.

 
 
IE/SKY


(Release ID: 1706980) Visitor Counter : 156