ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്ത്യയിൽ മൂന്ന് കോടിയോളം വാക്സിൻ ഡോസ് വിതരണം ചെയ്തു.


കഴിഞ്ഞ 24 മണിക്കൂറിനിടെ 15 ലക്ഷത്തിലധികം ഡോസ് വാക്സിൻ വിതരണം ചെയ്തു.

മഹാരാഷ്ട്ര, കേരളം,കർണാടക, പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന.

प्रविष्टि तिथि: 14 MAR 2021 11:36AM by PIB Thiruvananthpuram

ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി  ഇന്ത്യയിൽ മൂന്ന് കോടിയോളം കോവിഡ് വാക്സിൻ ഡോസ് വിതരണം ചെയ്തു.

ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 5,10,400 സെഷനുകളിലായി  2,97,38,409 കോവിഡ്  വാക്സിൻ ഡോസ് വിതരണം ചെയ്തു.

ഇതിൽ 73,47,895 ആരോഗ്യപ്രവർത്തകർ (ഒന്നാം ഡോസ്), 42,95,201 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ് ),73,32,641 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ),11,35,573 മുന്നണി പ്രവർത്തകർ (രണ്ടാം ഡോസ്), 45 വയസ്സിനു മുകളിൽ പ്രായമുള്ള നിശ്ചിത രോഗങ്ങളുള്ള 14,40,092 പേർ (ആദ്യ ഡോസ് ),60 വയസ്സിനു മുകളിൽ പ്രായമുള്ള 81,87,007 ഗുണഭോക്താക്കൾ എന്നിവർ ഉൾപ്പെടുന്നു.

 വാക്സിനേഷൻ യജ്ഞത്തിന്റെ അമ്പത്തിയേഴാം ദിവസം (മാർച്ച്‌ 13) 15,19,952 ഡോസ് വാക്സിൻ വിതരണം ചെയ്തു.ഇതിൽ 24086 സെഷനുകളിലായി 12,32,131 ഗുണഭോക്താക്കൾ ആദ്യ ഡോസ്  വാക്സിൻ സ്വീകരിച്ചു.2,87,821 ആരോഗ്യപ്രവർത്തകരും മുന്നണിപ്പോരാളികളും രണ്ടാം ഡോസ്വാ ക്സിനും സ്വീകരിച്ചു.


മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, തമിഴ്നാട്,ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്  എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു . കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത 25,320 പുതിയ കേസുകളിൽ 87.73% വും ഈ സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം പ്രതിദിന രോഗികൾ - 15,602. കേരളത്തിൽ 2035, പഞ്ചാബിൽ 1510 കേസുകൾ റിപ്പോർട്ട് ചെയ്തു.
 ഇന്ത്യയിൽ  ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 2.10 ലക്ഷമായി (2,10,544).ഇതിൽ76.93% വും മഹാരാഷ്ട്ര കേരളം പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ.

 ദേശീയതലത്തിൽ രോഗമുക്തരുടെ എണ്ണം 1,09,89,897 ആയി.96.75% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 16,637 പേർക്ക്രോഗം ഭേദമായി. ഇതിൽ 83.13% ആറ് സംസ്ഥാനങ്ങളിൽ.7467 പേർക്ക്രോഗം മാറിയ മഹാരാഷ്ട്രയാണ് പ്രതിദിന രോഗമുക്തരുടെ എണ്ണത്തിൽ ഒന്നാമത്.

കഴിഞ്ഞ 24 മണിക്കൂറിൽ  161 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 84.47ശതമാനവും 6 സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം- 88. പഞ്ചാബിൽ 22 കേരളത്തിൽ 12 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിൽ 14 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒരു   കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജസ്ഥാൻ, ഝാർഖണ്ഡ്, പുതുച്ചേരി, ലക്ഷദ്വീപ്, മേഘാലയ, നാഗാലാൻഡ്ത്രിപുര, സിക്കിം, ലഡാക്ക്, മണിപ്പൂർ, മിസോറാം, ആൻഡമാൻ& നിക്കോബാർ ദ്വീപ്, അരുണാചൽപ്രദേശ്, ദാമൻ& ദിയു, ദാദ്ര &നഗർ ഹവേലി എന്നിവയാണവ

 

***


(रिलीज़ आईडी: 1704709) आगंतुक पटल : 295
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu