പ്രധാനമന്ത്രിയുടെ ഓഫീസ്
നാലാമത്തെ ആഗോള ആയുര്‍വേദ ഉത്സവത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ആഗോള ആവശ്യം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു: പ്രധാനമന്ത്രി
ലോകസൗഖ്യത്തിന് ആഗോള ഉച്ചകോടി ചേരാന്‍ ആഹ്വാനം
ആയുര്‍വേദ ലോകത്തിന് ഗവണ്‍മെ്ന്റിന്റെ പൂര്‍ണപിന്തുണ
Posted On:
12 MAR 2021 9:46PM by PIB Thiruvananthpuram
നാലാമത്തെ ആഗോള ആയുര്‍വേദ ഉല്‍സവത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്തു.
ആയുര്‍വേദത്തില്‍ വര്‍ദ്ധിച്ചുവരുന്ന ആഗോള താത്പര്യം ശ്രദ്ധിക്കുകയും ലോകമെമ്പാടുമുള്ള ആയുര്‍വേദത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. '' ആയുര്‍വേദത്തെ ഒരു സമഗ്ര മനുഷ്യ ശാസ്ത്രം എന്ന് വിശേഷിപ്പിക്കാം. സസ്യങ്ങള്‍ മുതല്‍ നിങ്ങളുടെ തളിക വരെ, ശാരീരികബലം മുതല്‍ മാനസിക ക്ഷേമം വരെ, ആയുര്‍വേദത്തിന്റെയും പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെയും സ്വാധീനവും സ്വാധീനവും വളരെ വലുതാണ്'' പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആയുര്‍വേദ ഉല്‍പന്നങ്ങളുടെ ആവശ്യം വന്‍തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യം ആയുര്‍വേദത്തിനും പരമ്പരാഗത മരുന്നുകള്‍ക്കും ആഗോളതലത്തില്‍ കൂടുതല്‍ പ്രചാരം നേടാനുള്ള ശരിയായ സമയമാണ് സമ്മാനിക്കുന്നത്. അവയോട് താല്‍പര്യം വളരുന്നു. ആധുനികവും പരമ്പരാഗതവുമായ മരുന്നുകള്‍ കൂടുതല്‍ ആരോഗ്യത്തിന് എങ്ങനെ പ്രധാനമാണെന്ന് ലോകം കാണുന്നു. ആയുര്‍വേദത്തിന്റെ നേട്ടങ്ങളും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ അതിന്റെ പങ്കും ജനങ്ങള്‍ മനസ്സിലാക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.
സൗഖ്യ ടൂറിസത്തിന്റെ സാധ്യതകളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, അസുഖത്തെ ചികിത്സിക്കുക, കൂടുതല്‍ സൗഖ്യം എന്ന തത്വമാണ് വെല്‍നസ് ടൂറിസത്തിന്റെ കാതലെന്നു ചൂണ്ടിക്കാട്ടി. അതിനാല്‍, വെല്‍നസ് ടൂറിസത്തിന്റെ ഏറ്റവും ശക്തമായ സ്തംഭം ആയുര്‍വേദവും പരമ്പരാഗത വൈദ്യവുമാണ്. മാനസിക സമ്മര്‍ദ്ദത്തിനും രോഗശാന്തിക്കും ഇന്ത്യയുടെ കാലാതീതമായ സംസ്‌കാരത്തില്‍ നിന്ന് ഔഷയം തേടാന്‍ അദ്ദേഹം സദസ്സിനോട് ആവശ്യപ്പെട്ടു. '' നിങ്ങളുടെ ശരീരത്തെ ചികിത്സിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ, അല്ലെങ്കില്‍ നിങ്ങളുടെ മനസ്സിന് ഒരു ധ്യാനം ആവശ്യമാണോ, ഇന്ത്യയിലേക്ക് വരൂ'', പ്രധാനമന്ത്രി ക്ഷണിച്ചു.
പരമ്പരാഗതവുമായി ആധുനികതയുമായി സംയോജിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന ആയുര്‍വേദത്തിന്റെ ജനപ്രീതിയും അവസരങ്ങളും മുതലെടുക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന ചെറുപ്പക്കാര്‍, ആയുര്‍വേദത്തെ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ആരോഗ്യശാസ്ത്രവുമായി സമന്വയിപ്പിക്കുന്ന നിലയില്‍ വളര്‍ന്നുവരുന്ന അവബോധം ശ്രീ മോദി ചൂണ്ടിക്കാട്ടി. ആയുര്‍വേദത്തെയും പരമ്പരാഗത വൈദ്യശാസ്ത്രത്തെയും കുറിച്ചുള്ള ഗവേഷണങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാന്‍ അക്കാദമിഷ്യന്‍മാരോട് അദ്ദേഹം ആവശ്യപ്പെട്ടു. ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ പ്രത്യേകം നോക്കാന്‍ അദ്ദേഹം ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ട് അപ്പ് സമൂഹത്തോടു പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. നമ്മുടെ പരമ്പരാഗത രോഗശാന്തി രീതികളെ ആഗോളതലത്തില്‍ മനസ്സിലാക്കുന്ന ഭാഷയില്‍ അവതരിപ്പിച്ചതിന് അദ്ദേഹം യുവാക്കളെ അഭിനന്ദിച്ചു.
ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ആയുര്‍വേദ ലോകത്തിന് പൂര്‍ണ്ണ പിന്തുണ ഉറപ്പ് നല്‍കി. ചെലവ് കുറഞ്ഞ ആയുഷ് സേവനങ്ങളിലൂടെ ആയുഷ് മെഡിക്കല്‍ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ആയുഷ് ദൗത്യം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ആയുര്‍വേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി മരുന്നുകളുടെ ഗുണനിലവാര നിയന്ത്രണം നടപ്പാക്കുന്നതിനും അസംസ്‌കൃത വസ്തുക്കളുടെ സുസ്ഥിര ലഭ്യത ഉറപ്പാക്കുന്നതിനും ഇത് പ്രവര്‍ത്തിക്കുന്നു. വിവിധ ഗുണനിലവാര നിയന്ത്രണ നടപടികളും ഗവണ്‍മെന്റ് ഏറ്റെടുക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ''ആയുര്‍വേദത്തെയും മറ്റ് ഇന്ത്യന്‍ വൈദ്യശാസ്ത്ര സംവിധാനങ്ങളെയും കുറിച്ചുള്ള ഞങ്ങളുടെ നയം ഇതിനകം ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത ചികില്‍സാ നയം 2014-2023 മായി യോജിപ്പിച്ചിരിക്കുന്നു. പരമ്പരാഗത വൈദ്യത്തിന്റെ ഇന്ത്യയില്‍ ആഗോളകേന്ദ്രം സ്ഥാപിക്കുന്നതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്'', പ്രധാനമന്ത്രി പറഞ്ഞു.
ആയുര്‍വേദത്തെയും പരമ്പരാഗത മരുന്നുകളെയും കുറിച്ച് പഠിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ആഗോള ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാന്‍ അനുയോജ്യമായ സമയമാണിതെന്ന് അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ ഒരു ആഗോള ഉച്ചകോടി സംഘടിപ്പിക്കാമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
ആയുര്‍വേദവുമായി ബന്ധപ്പെട്ട ഭക്ഷ്യവസ്തുക്കളും ആരോഗ്യത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന ഭക്ഷ്യവസ്തുക്കളും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 2023 നെ ഐക്യരാഷ്ട്രസഭ തിനകളുടെ അന്താരാഷ്ട്ര വര്‍ഷമായി പ്രഖ്യാപിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. തിനകളുടെ പ്രയോജനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ആയുര്‍വേദത്തിലെ ഞങ്ങളുടെ നേട്ടങ്ങള്‍ തുടരാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ''ആയുര്‍വേദം ഒരു ചലനാത്മക ശക്തിയായിരിക്കട്ടെ, അത് ലോകത്തെ നമ്മുടെ ദേശത്തേക്ക് കൊണ്ടുവരുന്നു. ഇത് നമ്മുടെ യുവാക്കള്‍ക്ക് അഭിവൃദ്ധി സൃഷ്ടിക്കട്ടെ''അദ്ദേഹം പറഞ്ഞു.
(Release ID: 1704585)
Visitor Counter : 194
Read this release in:
Bengali
,
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada