ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ തുടർച്ചയായി ഉയരുന്നു

Posted On: 11 MAR 2021 11:02AM by PIB Thiruvananthpuram
 
 
മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടർച്ചയായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 85.91 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,854 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 60 ശതമാനത്തോളം (13,659) മഹാരാഷ്ട്രയിലാണ്. കേരളത്തിൽ 2,475 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
 
നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നത് 1,89,226 പേരാണ്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ 1.68 ശതമാനമാണ് ഇത്.
 
ആക്ടീവ് കേസുകളുടെ എണ്ണത്തിൽ ഏറ്റവും കുറവ് ഉണ്ടായത് കേരളത്തിലാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ.
 
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള കണക്കുകൾ പ്രകാരം, 4,78,168 സെഷനുകളിലായി 2.56 കോടിയിലേറെ ഡോസ് വാക്സിൻ ആണ് (2,56,85,011) വിതരണം ചെയ്തത്.
 
വിതരണത്തിന്റെ അൻപത്തിനാലാം ദിവസമായ 2021 മാർച്ച് 10 വരെ, 13,17,357 ഡോസുകൾ ആണ് രാജ്യത്ത് നൽകിയത്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 126 മരണങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. ഇതിൽ 82.54 ശതമാനവും 6 സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതൽ പേർ മരണമടഞ്ഞത് മഹാരാഷ്ട്രയിലാണ് (54). പഞ്ചാബിൽ 17 പേരും, കേരളത്തിൽ 14 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണമടഞ്ഞു.


(Release ID: 1704302) Visitor Counter : 210