പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി സുഗാ യോഷിഹിഡേയും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തി

Posted On: 09 MAR 2021 8:17PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജപ്പാന്‍ പ്രധാനമന്ത്രി  സുഗാ യോഷിഹിഡേയുമായുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.


പരസ്പര വിശ്വാസവും പങ്കിടുന്ന  മൂല്യങ്ങളും നയിക്കുന്ന ഇന്ത്യാ-ജപ്പാന്‍ പ്രത്യേക തന്ത്രപ്രധാന ആഗോള പങ്കാളിത്തത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉണ്ടായിട്ടുള്ള ഗുണപരമായ ഗതിവേഗത്തിൽ    ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. കോവിഡ് 19 മഹാമാരിയ്ക്കിടയിലൂം കഴിഞ്ഞവര്‍ഷവും ഉഭയകക്ഷി കൈമാറ്റങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോയതിനെ അവര്‍ അഭിനന്ദിച്ചു. നിര്‍ദ്ദിഷ്ട വിദഗ്ദ്ധ തൊഴിലാളികളുടെ സഹകരണം സംബന്ധിച്ച്  അടുത്തിടെ ഒപ്പുവച്ച സഹകരണ പത്രത്തെ അവര്‍ സ്വാഗതം ചെയ്യുകയും അതിന്റെ എത്രയും വേഗത്തിലുള്ള നടപ്പാക്കലിനെ താല്‍പര്യത്തോടെ ഉറ്റുനോക്കുകയും ചെയ്യുന്നു.


മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ (മഹസര്‍) പദ്ധതിയെ ഇന്ത്യ-ജപ്പാന്‍ തന്ത്രപ്രധാന  ഉഭയകക്ഷി പങ്കാളിത്തിന്റെ തിളങ്ങുന്ന ഉദാഹരണമായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അതിന്റെ വിജയകരമായ നടപ്പാക്കലിലെ പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.


രണ്ടു നേതാക്കളും പരസ്പര താല്‍പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളെക്കുറിച്ച് തങ്ങളുടെ വീക്ഷണങ്ങള്‍ കുടുതല്‍ പങ്കുവയ്ക്കുകയും പൊതുവായ വെല്ലുവിളികളെ അഭിസംബോധനചെയ്യുന്നതിന് ഇരു രാജ്യങ്ങള്‍ക്കും സുപ്രധാനമായ പങ്കുവഹിക്കാനാകുമെന്ന ഏകാഭിപ്രായത്തില്‍ എത്തുകയും ചെയ്തു. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയയും യു.എസും പോലുള്ള സമാനമനസ്‌ക്കരായ രാജ്യങ്ങളുമായി ക്വാഡ് കൂടിയാലോചന  മൂല്യങ്ങള്‍ മുറുകെപിടിച്ചുകൊണ്ടുള്ള ഇടപാടുകള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനും ഈ ഉപകാരപ്രദമായ ചര്‍ച്ചകള്‍ തുടരുന്നതിനും സമ്മതിച്ചു.


രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70-ാം വാര്‍ഷികം 2022ല്‍ വരുമെന്ന് ചൂണ്ടിക്കാട്ടിയ ഇരു നേതാക്കളും അത് ഉചിതമായ രീതിയില്‍ ആഘോഷിക്കുന്നതിനും സമ്മതിച്ചു. വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിക്കായ എത്രയൂഗ വേഗം ഇന്ത്യ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി സുഗയെ പ്രധാനമന്ത്രി ക്ഷണിച്ചു.

 

***



(Release ID: 1703667) Visitor Counter : 167