ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
                
                
                
                
                
                
                    
                    
                        കോവിഡ് 19 വാക്സിനേഷനിൽ ഇന്ത്യ ഒരു നാഴികക്കല്ല് പിന്നിട്ടു
                    
                    
                        
                    
                
                
                    Posted On:
                09 MAR 2021 11:27AM by PIB Thiruvananthpuram
                
                
                
                
                
                
                ന്യൂഡൽഹി, മാർച്ച് 09, 2021
2021 ജനുവരി 16 മുതൽ ആരംഭിച്ച കോവിഡ്19 വാക്സിനേഷൻ യജ്ഞത്തിൽ ഇന്ത്യ ഒരു സുപ്രധാന നേട്ടം രേഖപ്പെടുത്തി. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം, 4,05,517 സെഷനുകളിലായി 2.3 കോടി (2,30,08,733) വാക്സിൻ ഡോസ് വിതരണം ചെയ്തു. വാക്‌സിൻ വിതരണത്തിന്റെ 52 ആമത്തെ ദിവസം (മാർച്ച് 8, 2021), 20,19,723 വാക്‌സിൻ ഡോസുകളാണ് നൽകിയത്.
മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത 15,388 പുതിയ കേസുകളിൽ 84.04% വും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം പ്രതിദിന രോഗികൾ - 8,744. കേരളത്തിൽ 1,412 കേസുകൾ റിപ്പോർട്ട് ചെയ്തു.
 
ഇന്ത്യയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,87,462 ആയി. ഇത് രാജ്യത്തെ ആകെ ചികിത്സയിൽ ഉള്ളവരുടെ 1.67 ശതമാനമാണ്.
 
RRTN/SKY
 
*****
                
                
                
                
                
                (Release ID: 1703490)
                Visitor Counter : 259