വ്യോമയാന മന്ത്രാലയം

2021 ഫെബ്രുവരി 28ന് 3,13,668  ആഭ്യന്തര   യാത്രക്കാർ  വിമാന യാത്ര നടത്തി; 2020 മെയ് 25ന് ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ചതിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയ  ഏറ്റവും ഉയർന്ന വർധന.

Posted On: 01 MAR 2021 12:33PM by PIB Thiruvananthpuramന്യൂഡൽഹി , മാർച്ച് 01,2021

 2021 ഫെബ്രുവരി 28ന്  2,353 വിമാനങ്ങളിലായി 3,13,668  ആഭ്യന്തര   യാത്രക്കാർ വിമാന യാത്ര നടത്തിയതായി കേന്ദ്ര വ്യോമയാന സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി അറിയിച്ചു.

2020 മെയ് 25ന് ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ചതിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ ഏറ്റവും ഉയർന്ന വർധനയാണിതെന്ന് അദ്ദേഹം പറഞ്ഞു.  2021 ഫെബ്രുവരി 28ന്  4699 വിമാന സർവീസുകളാണ് ആകെ നടത്തിയത്. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 മാർച്ച് 24 ന് അർദ്ധരാത്രി മുതൽ ആഭ്യന്തര വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. പിന്നീട് രണ്ട് മാസങ്ങൾക്ക് ശേഷം 2020 മെയ് 25 നാണ് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചത്

 

IE/SKY(Release ID: 1701682) Visitor Counter : 153